സമ്പത്ത് കുന്നോളം കൂടും.. പുതിയ ജോലിയും വിവാഹഭാഗ്യവും; ഈ രാശിക്കാരാണോ നിങ്ങള്‍?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ഉള്ളത്. എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്തില്‍ അവയുടെ രാശി മാറും. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാരില്‍ ഇത് പ്രതികൂലമായി ബാധിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്കാകട്ടെ ഇത് വഴി അമൂല്യമായ ഭാഗ്യമാണ് കൈവരുക. ചിലപ്പോഴെല്ലാം ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംഗമിക്കും.
അത്തരം ഒരു കാര്യമാണ് മേടം രാശിയില്‍ നടക്കാന്‍ പോകുന്നത്. മേട രാശിയില്‍ ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ദേവഗുരു വ്യാഴവും കൂടിച്ചേരാന്‍ പോകുകയാണ്. ഇത് മൂലം ഒരു സഖ്യം സംഭവിക്കും. 12 വര്‍ഷത്തിന് ശേഷമാണ് ഈ സഖ്യം രൂപീകരിക്കപ്പെടുന്നത്. ഇതിന്റെ പ്രഭാവം എല്ലാ രാശിക്കാരുടേയും ജീവിതത്തില്‍ പ്രതിഫലിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് അനുകൂലമായ നേട്ടങ്ങള്‍ ആണ് സമ്മാനിക്കുക. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം.

മേടം രാശിക്കാര്‍ക്കൊപ്പം വിജയം
മേടം രാശിയിലെ സൂര്യന്റേയും വ്യാഴത്തിന്റേയും സംയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമാണ്. സൂര്യന്റെയും വ്യാഴത്തിന്റെയും സംയോജനം പ്രഥമ ഭവനത്തിലാണ് സംഭവിക്കാന്‍ പോകുന്നത്. അതിനാല്‍ തന്നെ സമസ്ത മേഖലയിലും വിജയം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും തേടിയെത്തും. ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത.
മിഥുനം രാശിക്കാരുടെ സമ്പത്ത് ഇരട്ടിയാകും
മേടം രാശിയിലെ സൂര്യന്റേയും വ്യാഴത്തിന്റേയും സംയോഗം മിഥുനം രാശിക്കാര്‍ക്കും അനുകൂല ഫലങ്ങള്‍ സമ്മാനിക്കും. മിഥുനം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് സൂര്യനും വ്യാഴവും കൂടിച്ചേരുന്നത്. ഇത് മിഥുനം രാശിക്കാരുടെ സമ്പത്ത് ഇരട്ടിയാക്കാന്‍ സഹായിക്കും. ഏറെ നാളായി മനസിലുള്ള ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടും. ബിസിനസില്‍ പുരോഗതിയുണ്ടാകും. പങ്കാളിയില്‍ നിന്ന് പിന്തുണ ലഭിക്കും.
കര്‍ക്കടകം രാശിക്കാര്‍ക്ക് പുതിയ ജോലി
മേടം രാശിയിലെ സൂര്യന്റേയും വ്യാഴത്തിന്റേയും സംയോഗം കര്‍ക്കടകം രാശിക്കാര്‍ക്കും ഭാഗ്യനേട്ടങ്ങള്‍ സമ്മാനിക്കും. കര്‍ക്കടകം രാശിയുടെ പത്താം ഭാവത്തിലാണ് ഈ സഖ്യം രൂപപ്പെടുന്നത്. അതിനാല്‍ ഈ രാശിക്കാര്‍ക്ക് മെച്ചപ്പെട്ട ശമ്പള പാക്കേജില്‍ പുതിയ ജോലി ലഭിക്കും. ബിസിനസില്‍ വെച്ചടി വെച്ചടി കയറ്റമായിരിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വീട്ടില്‍ സന്തോഷവും സമാധാനവും നിറയും.
ചിങ്ങം രാശിക്കാര്‍ക്ക് ലോട്ടറി ഭാഗ്യം
മേടം രാശിയിലെ സൂര്യന്റേയും വ്യാഴത്തിന്റേയും സംയോഗം ചിങ്ങം രാശിക്കാര്‍ക്കും അനുകൂലമാണ്. ചിങ്ങം രാശിയുടെ ഒമ്പതാം ഭാവത്തില്‍ ആണ് ഈ സഖ്യം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ എന്ത് കാര്യത്തിനും ഇവര്‍ക്കൊപ്പം ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. ലോട്ടറി പോലുള്ള പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം. സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും. ദൂരയാത്രയ്ക്ക് സാധ്യത കാണുന്നു.
മീനം രാശിക്കാര്‍ക്ക് ധനലാഭം
മേടം രാശിയിലെ സൂര്യന്റേയും വ്യാഴത്തിന്റേയും സംയോഗം മീനം രാശിക്കാര്‍ക്കും വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. മീനം രാശിയുടെ രണ്ടാം ഭാവത്തില്‍ ആണ് സൂര്യനും വ്യാഴവും സംഗമിക്കുന്നത്. ഇക്കാലത്ത് മീന രാശിക്കാര്‍ക്ക് വരുമാനം വര്‍ധിക്കും. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത ധനലാഭം. സമ്പാദ്യത്തില്‍ വര്‍ധനവിന് സാധ്യത കാണുന്നു. മുടങ്ങി കിടന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും.
Screen Time: കംപ്യൂട്ടറിന് മുന്നില്‍ കുത്തിയിരുന്നാണോ നിങ്ങളുടെ ജോലി? ഇതാ ചില പൊടിക്കൈകള്‍
കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. സമൂഹത്തില്‍ ആദരവും പ്രശസ്തിയും വര്‍ധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ബിസിനസില്‍ പുതിയ ശാഖകള്‍ സൃഷ്ടിക്കപ്പെടും. ഏറെ നാളായി വിവാഹം നടക്കാത്തവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാം. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. കരിയറില്‍ മികച്ച നേട്ടങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ സാധ്യത കാണുന്നു.












Click it and Unblock the Notifications