പുതിയ വാഹനവും വീടും വാങ്ങും, വിദേശ യാത്രയ്ക്ക് സാധ്യത; നാളെ മുതൽ ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ
വേദ ജ്യോതിഷത്തിൽ ഏറ്റവും ശക്തമായ രണ്ടാമത്തെ ഗ്രഹമായി കണക്കാക്കുന്നത് വ്യാഴത്തെയാണ്. ദേവഗുരു അല്ലെങ്കിൽ ബൃഹസ്‌പതി എന്ന് കൂടി വ്യാഴത്തെ വിളിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് ഇതെന്ന കാര്യത്തിൽ സംശയമില്ല. വ്യാഴത്തിന്റെ ശക്തി നിങ്ങളെ ഒറ്റരാത്രി കൊണ്ട് സമ്പന്നനാക്കാൻ മാത്രം ശേഷിയുള്ളതാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അറിവ്, സമർപ്പണം, ജ്ഞാനം എന്നിവയുടെ ഗ്രഹം കൂടിയാണ് വ്യാഴം.
സന്താനം ഭാഗ്യം, സമ്പത്ത്, ജ്ഞാനം എന്നിവയാൽ അനുഗ്രഹിക്കപ്പെടാൻ സാധ്യതയുണ്ട് വ്യാഴം നിങ്ങൾക്ക് ഒപ്പമുണ്ടെങ്കിൽ. എന്നാൽ വ്യാഴം ദോഷകരമോ ദുർബലമോ ആണെങ്കിൽ അത് ജീവിതത്തിൽ കാര്യമായ പ്രതിസന്ധിയും സൃഷ്‌ടിക്കുന്നതാണ്. മറുഭാഗത്ത് വ്യാഴം ഗുണകരമാണെങ്കിൽ അത് നിങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും നൽകാൻ ശേഷിയുള്ളതുമാണ്.

ദേവന്മാരുടെ ഗുരുവായ വ്യാഴം ഏതെങ്കിലും രാശിയിൽ അനുഗ്രഹം ചൊരിയുമ്പോൾ ആ രാശിക്കാരുടെ ഭാഗ്യം തന്നെ മാറുമെന്നും ജീവിതം മറ്റൊരു തലത്തിലേക്ക് സഞ്ചരിക്കുമെന്നും കരുതപ്പെടുന്നു. 2025 ഫെബ്രുവരി 4ന് എന്ന് വച്ചാൽ നാളെ വ്യാഴം ഇടവ രാശിയിൽ നേർരേഖയിലൂടെ സഞ്ചരിക്കും എന്നാണ് കരുതപ്പെടുന്നത്. ഇതിലൂടെ വരുന്ന ഭാഗ്യത്തിന് കൈയും കണക്കും ഉണ്ടാവില്ലെന്നതാണ് സാരം.
ഇത്തവണ വ്യാഴം നേർരേഖയിൽ വരുമ്പോൾ കാര്യമായ നേട്ടങ്ങൾ തേടി വരിക ചില രാശിക്കാരെയാണ്. ഫെബ്രുവരി നാല് മുതൽ വലിയ നേട്ടങ്ങളാവും ഇവരെ കാത്തിരിക്കുന്നത്. ഈ രാശിക്കാർക്ക് പ്രത്യേക ഭാഗ്യം തന്നെ സിദ്ധിക്കും എന്നാണ് പ്രവചനം. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്നും അതിൽ നിങ്ങളുടെ രാശിയുണ്ടോ എന്നും നമുക്ക് പരിശോധിക്കാം.
മേടം: വ്യാഴം നേർരേഖയിൽ ചലിക്കാൻ തുടങ്ങിയാൽ വലിയ നേട്ടങ്ങൾ ലഭിക്കാനിടയുള്ള രാശിക്കാരാണ് ഇവർ. ഈ അസുലഭ മുഹൂർത്തത്തിൽ ചില നല്ല വാർത്തകൾ തന്നെ ലഭിക്കും. ഈ സമയത്ത് ഇവരുടെ സാമ്പത്തിക സ്ഥിതി വളരെയധികം ശക്തമാകും. ഇവർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ജോലിയിലുള്ളവർക്ക് സ്ഥാനക്കയറ്റം, കുടുംബത്തിൽ അഭിവൃദ്ധി എന്നിവയും വന്നുചേരും. പുതിയ വാഹനവും വീടും വാങ്ങാനുള്ള യോഗവും തെളിഞ്ഞു വരുന്നുണ്ട്.
കന്നി രാശി: തൊഴിൽ, ബിസിനസ് എന്നിവയിൽ പുരോഗതി, ജോലി ചെയ്യുന്നവർക്ക് ജോലിയിൽ വിജയവും പ്രമോഷനും ലഭിക്കാനുള്ള സാധ്യത വളരെയേറെയാണ്. കൂടാതെ വ്യാപാരികൾക്ക് ഇത് നല്ല കാലമാണ്. വ്യാഴത്തിന്റെ അനുഗ്രഹം നിങ്ങളുടെ പദ്ധതികൾ വിജയിക്കാൻ കാരണമാവും. ഭാഗ്യത്തിന്റെ പൂർണ പിന്തുണ ഇവർക്കുണ്ടാവും. കൈ വയ്ക്കുന്ന എല്ലാ മേഖലയിലും വിജയം ഇവരെ തേടി വരും. നല്ല വാർത്തകൾ കേൾക്കാനുള്ള സാഹചര്യവും ഇവർക്കുണ്ടാവും.
മകരം രാശി: ഇവരുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും നിറയും. വിദേശയാത്രയ്ക്ക് സാധ്യത, ജോലിയിൽ നിങ്ങളുടെ കഠിനാധ്വാനം വില മതിക്കപ്പെടും. ഇവർക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ആത്മവിശ്വാസം വൻ തോതിൽ വർധിക്കും. കരിയറിൽ ഉറപ്പായും മുന്നേറാൻ സാധിക്കും. വ്യവസായികൾക്ക് ഇത് നല്ല കാലമാണ്. പഠനത്തിൽ വിദ്യാർത്ഥികൾ കൂടുതൽ മുന്നേറാനും നല്ല ഫലങ്ങൾ ലഭിക്കാനും ഇടയുണ്ട്.












Click it and Unblock the Notifications