വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്‌ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ
ജ്യോതിഷത്തിൽ സവിശേഷമായ സ്ഥാനം വഹിക്കുന്ന ഗ്രഹമാണ് വ്യാഴം. ഏറ്റവും ശക്തമായ രണ്ടാമത്തെ ഗ്രഹമായാണ് ഇതിനെ കണക്കാക്കുന്നത്. കൂടാതെ ദേവഗുരു അല്ലെങ്കിൽ ബൃഹസ്‌പതി എന്നും വിളിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യാഴം. ഈ ഗ്രഹത്തിന്റെ ശക്തി നിങ്ങളെ ഒറ്റരാത്രികൊണ്ട് സമ്പന്നനാക്കാൻ പോന്നതാണ്. അറിവ്, സമർപ്പണം, ജ്ഞാനം എന്നിവയ്ക്ക് കൂടി ഉത്തരവാദിയാണ് ഇത്.
വ്യാഴം ഗുണകരമാണെങ്കിൽ അത് നിങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും നൽകാൻ ശേഷിയുള്ളതും സർവ ഗുണദായകവുമാണ്. മാത്രമല്ല സന്താനം, സമ്പത്ത്, ജ്ഞാനം എന്നിവയാൽ അനുഗ്രഹിക്കപ്പെടാൻ സാധ്യതയുള്ളതും വ്യാഴത്തിന്റെ പരിഗണന ഉള്ളപ്പോഴാണ്. എന്നാൽ വ്യാഴം ദോഷകരമോ ദുർബലമോ ആണെങ്കിൽ അത് ജീവിതത്തിൽ കാര്യമായ ബുദ്ധിമുട്ടുകൾക്ക് വഴിയൊരുക്കും.

സാധാരണക്കാരുടെ ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ വ്യാഴത്തിന് കഴിയുമെന്നതാണ് ഇതിൽ നിന്നും മനസിലാക്കേണ്ട പ്രധാന വിഷയം. അങ്ങനെയുള്ള വ്യാഴത്തിന്റെ ഓരോ മാറ്റങ്ങളും നിങ്ങൾക്ക് ഗുണകരമാവണമെങ്കിൽ അത് മൂലം ഏതെങ്കിലും ഒരു രാജയോഗമോ ധനയോഗമോ നിങ്ങളെ തേടിയെത്തേണ്ടതുണ്ട്. എന്നാൽ ചിലപ്പോൾ അത് മോശമായും ഭവിക്കാറുണ്ട്.
അതിനുള്ള സാഹചര്യം ഒരുക്കുന്നതും ഗ്രഹങ്ങളിലെ പ്രധാനിയായ വ്യാഴത്തിന്റെ കർത്തവ്യമാണ്. സാധാരണഗതിയിൽ വ്യാഴം രാശിമാറുന്നതും മറ്റ് ഗ്രഹങ്ങൾക്കൊപ്പം സംയോജിക്കുന്നതും നല്ല ഗുണങ്ങൾ നൽകുമെങ്കിലും ചിലപ്പോൾ അത് തിരിച്ചടിയാവും. മാർച്ച് 11ന് വ്യാഴം നേർഗതി സഞ്ചാരം ആരംഭിക്കുമ്പോൾ പല രാശിക്കാർക്കും ദോഷം വരും. ഡിസംബർ 13 വരെ വ്യാഴം അതേ സ്ഥിതി തുടരും. ഏതൊക്കെ രാശികൾക്ക് ദോഷമാവും എന്ന് നോക്കാം.
മിഥുനം രാശി
മിഥുനം രാശിക്കാർക്ക് ജീവിതത്തിൽ പലവിധത്തിലുള്ള മാറ്റങ്ങൾ ആയിരിക്കും നേരിടേണ്ടി വരിക. എല്ലാ കാര്യങ്ങളിലും തടസം ഉറപ്പാണ്. പുതിയ നിക്ഷേപങ്ങൾ ഈ കാലയളവിൽ നടത്താതിരിക്കാൻ ശ്രദ്ധിക്കുക. സാമ്പത്തിക തീരുമാനങ്ങളിൽ വളരെയധികം ജാഗ്രത പുലർത്തണം. ദാമ്പത്യ ജീവിതത്തിൽ പ്രശ്‌നങ്ങൾ ഉറപ്പാണ്. തുടങ്ങിവച്ച പല പദ്ധതികളും പൂർത്തിയാക്കാനാകില്ല. അതീവ ശ്രദ്ധയോടെ മാത്രം കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക.
കർക്കടകം രാശി
ഈ രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ വളരെ ശ്രദ്ധ വേണ്ട കാലഘട്ടം കൂടിയാണിത്. സാമ്പത്തികം ശ്രദ്ധിച്ച് കൈകാര്യം ചെയ്‌തില്ലെങ്കിൽ വലിയ കടങ്ങളിലേക്ക് നയിക്കും. ജോലിയിൽ നിന്ന് തടസങ്ങൾ തേടി വരും. ജോലിയിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. ഇവരെ അത് കൂടുതൽ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ഉത്തരവാദിത്തങ്ങൾ കൃത്യമായി പൂർത്തിയാക്കാനോ എല്ലാം ചെയ്‌തു തീർക്കാനോ കഴിയില്ല. എല്ലാത്തിലും ആലോചിച്ച് മാത്രം തീരുമാനങ്ങളെടുക്കുക.
വൃശ്ചികം രാശി
വ്യാഴത്തിന്റെ മാറ്റം മൂലം ഈ രാശിക്കാർക്ക് ജീവിതത്തിൽ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുമെന്നതാണ് കാര്യം. അപ്രതീക്ഷിതമായ പല മാറ്റങ്ങളും ജീവിതത്തിൽ ഉണ്ടാകും. ജീവിതത്തിന്റെ താളം തന്നെ തെറ്റിക്കുന്ന കാര്യമാണത്. ആശയക്കുഴപ്പങ്ങൾ പല കാര്യങ്ങളിലും നേരിടേണ്ടി വരുമെന്നതാണ് മറ്റൊരു വെല്ലുവിളി. എല്ലാം കൃത്യമായി മനസിലാക്കി മുന്നോട്ട് പോകണം. സാമ്പത്തിക നഷ്‌ടങ്ങളുണ്ടാകാൻ സാധ്യതയുള്ള സമയമാണ് ഇത്.
മകരം രാശി
ഈ രാശിക്കാർക്ക് ജീവിതത്തിൽ പലവിധ വെല്ലുവിളികളുണ്ടാകും. വാഹനം ഓടിക്കുമ്പോൾ വളരെയധികം ശ്രദ്ധ വേണം. അല്ലെങ്കിൽ ഇത് ഗുരുതര പ്രശ്‌നങ്ങളിലേക്ക് ഇവരെ നയിക്കും. നിസാര കാര്യങ്ങൾ പോലും വലിയ വാക്ക് തർക്കങ്ങളിലേക്ക് കൊണ്ടെത്തിക്കും. ഇത്തരം [പ്രശ്‌നങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകാൻ എല്ലാവരും ശ്രമിക്കണം. പരമാവധി തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. അനാവശ്യ ആശങ്കകൾക്ക് പരിഹാരം കാണാൻ ശ്രമിക്കുക.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി












Click it and Unblock the Notifications