പുതിയ വീട്, വാഹനം.. പ്രണയിക്കുന്നവര്‍ക്കും നേട്ടം.. ഇന്ന് മുതല്‍ സമ്പത്ത് കൂടും; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. അതിനാല്‍ തന്നെ അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷികള്‍ കല്‍പിച്ച് നല്‍കുന്നത്. ഒമ്പത് ഗ്രഹങ്ങളും നിശ്ചിതകാലങ്ങളില്‍ അവരുടെ രാശി മാറ്റിക്കൊണ്ടിരിക്കുന്നു എന്നാണ് ജ്യോതിഷം വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കുകയും ചെയ്യും.
ജ്യോതിഷത്തില്‍ വ്യാഴം ഗ്രഹത്തെ ദേവഗുരു എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ വ്യാഴം ഗ്രഹത്തില്‍ സംഭവിക്കുന്ന ഏതൊരു മാറ്റവും ചില രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ സമ്മാനിക്കും. വ്യാഴം 2023 ഏപ്രില്‍ 22 ന് പുലര്‍ച്ചെ 3:22 ന് അതായത് ഇന്ന് മുതല്‍ അശ്വിനി നക്ഷത്രത്തിന്റെ പ്രഥമ ഭാവത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇത് ചില രാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ സമ്മാനിക്കും.

വ്യാഴത്തെ ഭാഗ്യം, സമ്പത്ത്, മഹത്വം, പ്രശസ്തി, സന്തോഷം,അറിവ് എന്നിവയുടെ ഘടകമായിട്ടാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അതിനാല്‍ വ്യാഴം ജാതകത്തില്‍ ശുഭസ്ഥാനത്ത് ആണെങ്കില്‍ അവര്‍ക്ക് അനിതരസാധാരണമായ ഭാഗ്യമാണ് കൈവരാന്‍ പോകുന്നത്. അശ്വിനി നക്ഷത്രത്തിലേക്കുള്ള വ്യാഴത്തിന്റെ രാശി മാറ്റം ഏതൊക്കെ രാശിക്കാര്‍ക്ക് ആയിരിക്കും ഗുണം ചെയ്യുക എന്ന് നോക്കാം.
ധനു
അശ്വിനി നക്ഷത്രത്തിലേക്കുള്ള വ്യാഴത്തിന്റെ രാശി മാറ്റം ധനു രാശിക്കാര്‍ക്ക് വളരെ ഗുണം ചെയ്യും. പുതിയ വാഹനം, വീട്, വസ്തു എന്നിവ ഈ സമയം ഇവര്‍ക്ക് ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസ് രംഗത്തുള്ളവര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. കുടുംബത്തില്‍ സന്തോഷവും സമൃദ്ധിയും വര്‍ധിക്കുന്നതിനുള്ള അവസരമുണ്ടാകും.
മേടം
അശ്വിനി നക്ഷത്രത്തിലേക്കുള്ള വ്യാഴത്തിന്റെ രാശി മാറ്റം മേടം രാശിക്കാര്‍ക്കും ഭാഗ്യം സമ്മാനിക്കും. വ്യാഴം മേടത്തിന്റെ അഞ്ചാം ഭാവത്തിലേക്ക് ആണ് പ്രവേശിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ മേട രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ നല്ല നേട്ടങ്ങള്‍ സമ്മാനിക്കും. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത ധനലാഭം ലഭിക്കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം പൂര്‍ത്തീകരിച്ച് താമസം മാറും.
Vastu Tips: വീട്ടില്‍ ചൂല്‍ വെക്കുന്നത് ഇവിടെയാണോ..? എന്നാല്‍ സമ്പത്തെല്ലാം നഷ്ടമാകും
മകരം
അശ്വിനി നക്ഷത്രത്തിലേക്കുള്ള വ്യാഴത്തിന്റെ പ്രവേശനം മകരം രാശിക്കാര്‍ക്കും അനുകൂലഫലങ്ങള്‍ സമ്മാനിക്കും. ഇവരുടെ ദാമ്പത്യ ജീവിതം സന്തുഷ്ടമായിരിക്കും. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച പാക്കേജോടെ ജോലി ലഭിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.
മിഥുനം
അശ്വിനി നക്ഷത്രത്തിലേക്കുള്ള വ്യാഴത്തിന്റെ പ്രവേശനം മിഥുനം രാശിക്കാര്‍ക്കും അനിതരസാധാരണമായ ഫലങ്ങള്‍ സമ്മാനിക്കും. പ്രണയബന്ധം ദൃഢമാകും. വ്യാപാരികള്‍ക്ക് അനുകൂല സമയമാണ്. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ജോലിയില്‍ സ്ഥിരത ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയം. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര നടത്താന്‍ സാധ്യത കാണുന്നു.












Click it and Unblock the Notifications