ഈ രാശിക്കാരുടെ തലവര തെളിയും; പണം വന്നൊഴുകും, ജോലിയിൽ പ്രമോഷൻ ഉറപ്പ്! നല്ല പങ്കാളിയെ കിട്ടും
ഗ്രഹങ്ങളുടെ രാശിമാറ്റം പുതിയ ഒരു കാര്യമൊന്നും അല്ല. അത് കൃത്യമായ ഇടവേളകളിൽ സംഭവിക്കുന്നൊരു സംഗതി മാത്രമാണ്. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന കാര്യങ്ങൾ അത്ര ചെറുതല്ലെന്ന് നമ്മൾ എന്നും ഓർക്കണം. എന്തെന്നാൽ അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം മൂലമായിരിക്കും. അല്ലെങ്കിൽ ഇത്തരം ഗ്രഹങ്ങളുടെ സംക്രമണം കൊണ്ട് കൂടിയാണ്.
വേദ ജ്യോതിഷത്തിൽ സവിശേഷമായ സ്ഥാനം വഹിക്കുന്ന ഗ്രഹങ്ങളിൽ ഒന്നാണ് വ്യാഴം. ഏറ്റവും ശക്തമായ രണ്ടാമത്തെ ഗ്രഹമായാണ് ഇതിനെ പലപ്പോഴും കണക്കാക്കുന്നത്. കൂടാതെ ദേവഗുരു അല്ലെങ്കിൽ ബൃഹസ്‌പതി എന്നും വ്യാഴത്തെ വിശേഷിപ്പികുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യാഴം. ഈ ഗ്രഹത്തിന്റെ ശക്തി നിങ്ങളെ ഒറ്റരാത്രികൊണ്ട് സമ്പന്നനാക്കാൻ പോന്നതാണ്. അറിവ്, സമർപ്പണം, ജ്ഞാനം എന്നിവയ്ക്ക് കൂടി ഉത്തരവാദിയാണ് ഈ ഗ്രഹം.

സാധാരണഗതിയിൽ വ്യാഴം ഗുണകരമാണെങ്കിൽ അത് നിങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും നൽകാൻ ശേഷിയുള്ളതും സർവ ഗുണദായകവുമാണ്. മാത്രമല്ല സന്താനം, സമ്പത്ത്, ജ്ഞാനം എന്നിവയാൽ അനുഗ്രഹിക്കപ്പെടാൻ സാധ്യതയുള്ളതും വ്യാഴത്തിന്റെ പരിഗണന ഉള്ളപ്പോഴാണ്. എന്നാൽ വ്യാഴം ദോഷകരമോ ദുർബലമോ ആണെങ്കിൽ അത് ജീവിതത്തിൽ കാര്യമായ ബുദ്ധിമുട്ടുകൾക്ക് വഴിയൊരുക്കും എന്നത് സത്യമാണ്.
മറ്റ് ഗ്രഹങ്ങളിൽ വ്യത്യസ്‌തമായി സാധാരണക്കാരുടെ ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ വ്യാഴത്തിന് കഴിയുമെന്നതാണ് ഇതിൽ നിന്നും മനസിലാക്കേണ്ട പ്രധാന വിഷയം. അങ്ങനെയുള്ള വ്യാഴത്തിന്റെ ഓരോ മാറ്റങ്ങളും നിങ്ങൾക്ക് ഗുണകരമാവണമെങ്കിൽ അത് മൂലം ഏതെങ്കിലും ഒരു രാജയോഗമോ ധനയോഗമോ നിങ്ങളെ തേടിയെത്തേണ്ടതുണ്ട്. അത്തരത്തിൽ ഒരു യോഗത്തെ കുറിച്ചാണ് പറയുന്നത്, ഗുരു പുഷ്യ യോഗം.
വ്യാഴം പൂയം നക്ഷത്രത്തിലേക്ക് സഞ്ചരിക്കുമ്പോഴാണ് ഗുരുപുഷ്യ യോഗം എന്ന സവിശേഷമായ യോഗം രൂപം കൊള്ളുന്നത്. ജ്യോതിഷ വിശ്വാസ പ്രകാരം, കഴിഞ്ഞ ദിവസം വ്യാഴം പൂയം നക്ഷത്രത്തിലേക്ക് സഞ്ചരിച്ചു. സുപ്രധാനമായ ഈ ഗുരുപുഷ്യ യോഗത്താൽ ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ തന്നെ ഉണ്ടാകും. ഏതെല്ലാം രാശിക്കാർക്കാണ് ഗുരുപുഷ്യ യോഗത്തിലൂടെ ഭാഗ്യം ഉണ്ടാകുന്നതെന്നും അവ എന്തൊക്കെയെന്നും അറിയാം.
മിഥുനം രാശി: ഗുരു പുഷ്യയോഗത്തിന്റെ അനുകൂല ഫലങ്ങൾ ഒക്കെയും ഇവർക്ക് ലഭിക്കും. ഇവരിലേക്ക് ധനപ്രവാഹം ഉറപ്പാണ്. വരുമാനം കുതിച്ചുയരാൻ സാധ്യതകൾ ഏറെയാണ്. ബിസിനസിൽ പുതിയ സംരംഭങ്ങൾ ഉണ്ടാക്കാൻ സാധ്യത. ഇവരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ പ്രതീക്ഷിക്കാം. ആദ്യ സൂചനകൾ അനുസരിച്ച്, തൊഴിൽ, പഠനം, സാമ്പത്തികം തുടങ്ങി പല മേഖലകളിലുമുള്ള നേട്ടങ്ങൾ ഉണ്ടാകും. ഇവർക്ക് പണത്തിന് ഒരു കുറവുമുണ്ടാകില്ല.
കന്നി രാശി: ഗുരുപുഷ്യ യോഗത്തിൽ കന്നി രാശിക്കാർക്ക് ശുഭഫലങ്ങൾ ലഭിക്കും. പുതിയ പദ്ധതികൾ തുടങ്ങാനുള്ള അവസരം ഈ സമയത്തുണ്ടാവും. കൂടാതെ സാമ്പത്തികമായ നേട്ടങ്ങൾ ഏറെ പ്രതീക്ഷിക്കാം. കുടുംബത്തിൽ സന്തോഷം സമാധാനം എന്നിവ വന്നുചേരും. നല്ല ജീവിത പങ്കാളിയെ തന്നെ ഈ സമയം കന്നി രാശിക്കാരെ തേടിയെത്തിയേക്കും. ആശയവിനിമയം, വ്യക്തിത്വം എന്നിവയിൽ വികാസമുണ്ടാവുകയും ചെയ്യും.
ചിങ്ങം രാശി: പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് ഏറ്റവും നല്ല സമയം തന്നെ ഉണ്ടാവും. സന്തോഷകരമായ പല മാറ്റങ്ങളും കുടുംബത്തിലും ജീവിതത്തിലും ഉണ്ടാവും. പ്രമോഷൻ ജോലിയിൽ അവർക്ക് ഉണ്ടാവും. സംരംഭങ്ങളിൽ വിജയം പ്രതീക്ഷിക്കാം. ഇവർക്ക് വിദേശ യാത്ര അടക്കമുള്ള യോഗങ്ങൾക്ക് സാധ്യത കൽപ്പിക്കപ്പെടുന്നു. ജീവിതം നല്ല സമാധാനത്തോടെയും സന്തോഷത്തോടെയും ഇക്കൂട്ടർ മുന്നോട്ട് കൊണ്ടുപോവും.












Click it and Unblock the Notifications