വ്യാഴം ആയില്യം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് ആഡംബര ജീവിതം, ആറക്ക ശമ്പളമുള്ള ജോലി കിട്ടും!
പലരും കരുതുന്നത് പോലെ ഒരിക്കലും ചെറിയ കാര്യമല്ല ജ്യോതിഷം. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ഇതിൽ വ്യക്തമാക്കുന്നുണ്ട്. ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്നും പറയപ്പെടുന്നു. ഇതെല്ലാം ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഗണിക്കാറുള്ളത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും പല രീതിയിൽ മാറുന്നു.
ജ്യോതിഷം പറയുന്നത് അനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളുണ്ടെന്നും കണക്കാക്കുന്നു.

കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇതിനെല്ലാം ഓരോ കർമ്മങ്ങളും ചുമതലകളുമുണ്ട്.
പറഞ്ഞുവന്നത് ഇപ്പോഴിതാ ജ്യോതിഷം അനുസരിച്ചുള്ള വലിയൊരു മാറ്റമാണ് വരാനിരിക്കുന്നത്. വ്യാഴം ആയില്യം നക്ഷത്രത്തിൽ സ്ഥിതി ചെയ്യുന്നത് പ്രത്യേകമായൊരു സ്ഥാനമായാണ് കണക്കാക്കുന്നത്. ആയില്യം നക്ഷത്രം കർക്കടക രാശിയിലാണ് വരുന്നത്, അതിന്റെ അധിപൻ ബുധനാണ്. എങ്കിലും ഈ മാറ്റം അത്രയും പ്രധാനമാണ്.
വ്യാഴം ജ്ഞാനം, ധർമ്മം, വിദ്യാഭ്യാസം, സമ്പത്ത്, ഗുരുത്വം എന്നിവയെ സൂചിപ്പിക്കുന്ന ഗ്രഹമാണ്. ബുധന്റെ നക്ഷത്രത്തിൽ വ്യാഴം വരുന്നതിനാൽ അറിവും ചിന്താശക്തിയും ആശയവിനിമയശേഷിയും തമ്മിലുള്ള ബന്ധം ഈ സ്ഥാനത്തിന്റെ പ്രധാന സവിശേഷതയായി ജ്യോതിഷത്തിൽ വ്യാഖ്യാനിക്കപ്പെടുന്നു. മാത്രമല്ല ജീവിതത്തിൽ നല്ല കുറേ മാറ്റങ്ങൾ കൊണ്ട് വരാനും ഇതിലൂടെ സാധിക്കും.
കർക്കടകം രാശി
ഗുരുവിന്റെ ആയില്യം നക്ഷത്ര സഞ്ചാരം ആത്മവിശ്വാസവും സാമ്പത്തിക പുരോഗതിയും നൽകുമെന്ന് പറയപ്പെടുന്നു. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താനും സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകാനും സാധ്യത അധികമാണ്. കുടുംബ ജീവിതത്തിൽ സന്തോഷവും സ്ഥിരതയും വർധിക്കാം. ഏറെക്കാലമായി ആഗ്രഹിച്ച ചില കാര്യങ്ങൾ നടപ്പാക്കാനുള്ള അവസരവും ലഭിച്ചേക്കാം എന്നതാണ് ഇതിലെ മാറ്റം.
വൃശ്ചികം രാശി
വ്യാഴത്തിന്റെ സഞ്ചാരം കരിയറിലും സാമ്പത്തിക കാര്യങ്ങളിലും പുതിയ അവസരങ്ങൾ കൊണ്ടുവരാൻ ഇടയുണ്ട്. ജോലിയിൽ പുതിയ ഉത്തരവാദിത്വങ്ങൾ ലഭിക്കാനും ബിസിനസിൽ വളർച്ച ഉണ്ടാകാനും സാധ്യത. മുമ്പ് ശ്രദ്ധിക്കപ്പെടാതെ പോയ ചില അവസരങ്ങൾ വീണ്ടും മുന്നിലെത്താം. ദീർഘകാല പദ്ധതികളിൽ മുന്നേറ്റം ഉണ്ടാകുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. ഇവർക്ക് ആഡംബര ജീവിതം നയിക്കാൻ സാധിക്കും.
മീനം രാശി
ഗുരുവിന്റെ ആയില്യം സഞ്ചാരം വിദ്യാഭ്യാസം, ജോലി, സാമ്പത്തികം, ആത്മീയ വളർച്ച തുടങ്ങിയ മേഖലകളിൽ അനുകൂലമായ മാറ്റങ്ങൾ നൽകുമെന്ന് പറയപ്പെടുന്നു. ഉയർന്ന പഠനത്തിനും പുതിയ കഴിവുകൾ നേടുന്നതിനും അവസരങ്ങൾ ലഭിക്കാം. ദൂരയാത്രകൾക്കും പുതിയ ബന്ധങ്ങൾക്കും സാധ്യത. ഏറെക്കാലമായി ആലോചിച്ചിരുന്ന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാനും പുതിയ ലക്ഷ്യങ്ങളിലേക്ക് നീങ്ങാനും ഈ കാലഘട്ടം സഹായകരമാകാം. ആറക്ക ശമ്പളമുള്ള ജോലി ഇവരെ തേടി വരാം.


Click it and Unblock the Notifications
