Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസ്തിയും വരുമാനവും കൂടാന്‍ പോകുന്നു... നാളെ മുതല്‍ ഭാഗ്യദിനം; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചത സമയത്തില്‍ രാശി മാറുന്നുണ്ട്. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഇത് അനുകൂല ഫലങ്ങള്‍ സമ്മാനിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായായിരിക്കും സ്വാധീനം ചെലുത്തുക.

ജ്യോതിഷത്തില്‍ വ്യാഴത്തെ ദേവഗുരു എന്നാണ് വിശേഷിപ്പിക്കുന്നത്. വ്യാഴം ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ 12 വര്‍ഷമെടുക്കും. ഇങ്ങനെ 12 വര്‍ഷത്തിന് ശേഷം വ്യാഴം മേടം രാശിയില്‍ എത്തിയിരിക്കുകയാണ്. മേടം രാശിയില്‍ വിരാജിക്കുന്നുണ്ടെങ്കിലും ഈ സമയങ്ങളിലെല്ലാം അസ്തമനത്തിലാണ് വ്യാഴം. നാളെ അതായത് ഏപ്രില്‍ 27 ന് ആണ് വ്യാഴത്തിന്റെ ഉദയം.

astro

മേടം രാശിയിലെ വ്യാഴത്തിന്റെ ഉദയം ചില രാശിക്കാര്‍ക്ക് ശുഭ ഫലങ്ങള്‍ നല്‍കും. ഏപ്രില്‍ 27 ന് ഗുരു പുഷ്യ നക്ഷത്രത്തില്‍ പ്രവേശിക്കുകയാണ്. പുഷ്യനക്ഷത്രത്തില്‍ വ്യാഴം ഉദിക്കുന്നത് അപൂര്‍വമായ സംയോഗം ഉണ്ടാക്കും എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഇത് വളരെ ശുഭകരവുമാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണപരമായ നേട്ടങ്ങള്‍ സമ്മാനിക്കാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

മേടം

മേടം രാശിയിലെ പുഷ്യനക്ഷത്രത്തില്‍ വ്യാഴത്തിന്റെ ഉദയം മേടം രാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത. സാമ്പത്തികമായി ഏറെ അഭിവൃദ്ധിപ്പെടാന്‍ ഇക്കാലയളവില്‍ സാധിക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് മികച്ച നേട്ടം കൊയ്യാം. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ജോലി ആവശ്യാര്‍ത്ഥം വിദേശയാത്രക്ക് സാധ്യത കാണുന്നു.

മിഥുനം

മേടം രാശിയിലെ പുഷ്യനക്ഷത്രത്തില്‍ വ്യാഴത്തിന്റെ ഉദയം മിഥുനരാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ സമ്മാനിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത ധനലാഭം തേടിയെത്തും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂ സമയം. ഏറെ നാളായി മുടങ്ങി കിടന്ന ഗൃഹനിര്‍മാണം തടസങ്ങളെ മറികടന്ന് പൂര്‍ത്തിയാക്കും. പൂര്‍വിക സ്വത്തുക്കളില്‍ നിന്നും നേട്ടം ലഭിക്കും.

കര്‍ക്കടകം

മേടം രാശിയിലെ പുഷ്യനക്ഷത്രത്തില്‍ വ്യാഴത്തിന്റെ ഉദയം കര്‍ക്കടക രാശിക്കാര്‍ക്ക് അനുകൂല നേട്ടമുണ്ടാക്കും. തൊഴില്‍ രംഗത്ത് ശോഭിക്കാനാകും. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ശമ്പളത്തോടെ ജോലി ലഭിക്കും. വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാനാകും.

Astro Tips: ഈ രാശിക്കാരാണോ...? എങ്കില്‍ എന്നും പണക്കാരായിരിക്കാം

ധനു

മേടം രാശിയിലെ പുഷ്യനക്ഷത്രത്തില്‍ വ്യാഴത്തിന്റെ ഉദയം ധനു രാശിക്കാര്‍ക്കും മെച്ചപ്പെട്ട ഫലങ്ങള്‍ സമ്മാനിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വന്‍ സാമ്പത്തിക ലാഭം തേടിയെത്തും. ബിസിനസ് വിപുലീകരിക്കാന്‍ അനുയോജ്യമായ സമയം. പ്രണയ ജീവിതം കൂടുതല്‍ ദൃഢമാകും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. സമൂഹത്തില്‍ ആദരവും പ്രശസ്തിയും വര്‍ധിക്കും.

മീനം

മേടം രാശിയിലെ പുഷ്യനക്ഷത്രത്തില്‍ വ്യാഴത്തിന്റെ ഉദയം മീനം രാശിക്കാര്‍ക്ക് നേട്ടമാകും. പുതിയ തൊഴില്‍ അവസരങ്ങള്‍ തേടിയെത്തും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. പുതിയ വാഹനം വാങ്ങിക്കും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. പിതൃസ്വത്ത് തര്‍ക്കങ്ങളില്ലാതെ കൈയില്‍ വന്ന് ചേരും. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തോടെ ജോലി ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+