ദേവദാരു പൂത്തത് പോലെ മുടി വേണോ? നല്ല മാറ്റത്തിനായി ഈ എണ്ണ ഉപയോഗിക്കൂ, ചെയ്യേണ്ടത് ഇത്രമാത്രം
മുടിയുടെ കാര്യത്തിൽ നമ്മളൊക്കെ വളരെയധികം ശ്രദ്ധാലുക്കളാണ്. എങ്കിലും ഇപ്പോഴത്തെ കാലത്ത് നമുക്ക് ആവശ്യത്തിന് പരിചരണം മുടിക്ക് നൽകാൻ കഴിയാറില്ല എന്ന് മാത്രം. തിരക്കേറിയ ജീവിത ശൈലി കാരണം നമുക്ക് മുടിയെ അവഗണിക്കേണ്ടി വരാറാണ് പതിവ്. എങ്കിലും കഴിയാവുന്ന രീതിയിൽ ഒക്കെ മുടിയുടെ സംരക്ഷണം നടത്താൻ നമ്മൾ ശ്രദ്ധിക്കാറുമുണ്ട്.
അത്തരത്തിൽ നിങ്ങളും മുടിയെ നന്നായി പരിചരിക്കാൻ ആഗ്രഹിക്കുന്ന ആളാണ് എങ്കിൽ, ഒട്ടേറെ വഴികൾ നിങ്ങൾക്ക് മുന്നിലുണ്ട്. പല രീതിയിൽ മുടിയുടെ പരിപാലനം നിങ്ങൾക്ക് ചെയ്തെടുക്കാം. ഏറ്റവും അനുയോജ്യം പ്രകൃതിദത്തമായ രീതിയിലുള്ള പരിചരണം തന്നെയാവും. അതിനായി ഒട്ടേറെ മാർഗങ്ങൾ നമുക്ക് മുന്നിലുണ്ട്. എന്തിന് നമ്മുടെ നാട്ടിൽ കാണുന്ന വസ്‌തുക്കൾ ഉപയോഗിച്ച് തന്നെ മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കും.

ഇനി അൽപ്പം കൂടി മെച്ചപ്പെട്ട പരിചരണമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഏറ്റവും അനുയോജ്യം എണ്ണകൾ ഉപയോഗിക്കുക എന്നതാണ്. പലതരത്തിലുള്ള എണ്ണകൾ ഇതിനായി വിപണിയിൽ ലഭ്യമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ദേവദാരുവിന്റെ എണ്ണ. നമ്മുടെ നാട്ടിൽ അത്ര സുലഭമല്ലെങ്കിലും മുടിക്ക് ഏറ്റവും മികച്ച ഔഷധമാണ് ഇതെന്ന കാര്യത്തിൽ സംശയമില്ല. എന്തൊക്കെ ഗുണങ്ങളാണ് ഇതിനുള്ളതെന്ന് നോക്കാം.
ഒരു മികച്ച ഹെയർ ടോണിക്ക് ആണ് ദേവദാരു, തിളക്കം വർധിപ്പിക്കൽ മുതൽ താരൻ കുറയ്ക്കാനും തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും വരെ ഇതിന് കഴിയും. മുടികൊഴിച്ചിൽ തടയാനുള്ള കഴിവാണ് ഒരുപക്ഷേ അതിന്റെ ഏറ്റവും ശക്തമായ ഗുണം. ഓക്‌സിജൻ വിതരണം മെച്ചപ്പെടുത്തുന്ന ഒരു സംയുക്തമായ സെസ്ക്വിറ്റെർപീനുകളുടെ സാന്നിധ്യം കാരണം, ദേവദാരു എണ്ണ തലയിൽ പുരട്ടുന്നത് രോമകൂപങ്ങളിലേക്കുള്ള രക്തചംക്രമണവും രക്തപ്രവാഹവും മെച്ചപ്പെടുത്തും.
ദേവദാരു എണ്ണ മുടി വളർച്ചയ്‌ക്കുള്ള പോഷകങ്ങളുടെ സമൃദ്ധമായ ഉറവിടമാണ് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മുടിയുടെ ആരോഗ്യം മോശമാകാൻ സഹായിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ് മാനസിക സമ്മർദ്ദം. ഈ എണ്ണ സമ്മർദ്ദം ഒഴിവാക്കുന്നതിനും ശാന്തമാക്കുന്നതിനും പേരുകേട്ട ഒന്നാണ്. അതിനാൽ നിങ്ങളുടെ മുടികൊഴിച്ചിൽ ഇതിലൂടെ തടയാൻ സാധിക്കും.
ദേവദാരു എണ്ണയ്ക്ക് സ്വാഭാവികമായ ഒട്ടേറെ ആന്റി സെപ്റ്റിക് ഗുണങ്ങളുണ്ട്. ദേവദാരു ഷാംപൂ മുടി വളർച്ചയ്ക്കും മുടിയുടെ ആരോഗ്യത്തിനും വളരെയധികം ഫലപ്രദമാണ്. ഇത് സോറിയാസിസ്, എക്‌സിമ തുടങ്ങിയ വിവിധ രോഗങ്ങളിൽ നിന്ന് തലയോട്ടിയെ സംരക്ഷിക്കുന്നു. അതിനാൽ തന്നെ ദേവദാരു എന്ന പുരട്ടുന്നത് നിങ്ങൾക്ക് മുടി വളർച്ചയെ സഹായിക്കും.












Click it and Unblock the Notifications