Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വത്ത് തർക്കങ്ങളിൽ അനുകൂല വിധി, സ്‌റ്റോക്ക് മാർക്കറ്റിൽ നേട്ടം; നല്ല ദാമ്പത്യ ജീവിതം, ഈ രാശിക്കാരാണോ?

പല വിധത്തിലുള്ള യോഗങ്ങൾ നമ്മുടെ ജീവിതത്തെ സ്വാധീനിക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ടതും വളരെ പ്രാധാന്യം കുറഞ്ഞതും ഒക്കെയുണ്ടാവും. ഇത് പലരീതിയിൽ ആയിരിക്കും പല രാശിക്കാരെയും സ്വാധീനിക്കുക. ചിലർക്ക് അത് ജീവിതം മുഴുവനായി മാറ്റിമറിക്കുന്ന രീതിയിൽ ഉള്ളതാണെങ്കിൽ മറ്റ് ചിലർക്ക് അത് അവരുടെ ജീവിതത്തെ ഒന്നാകെ ചലിപ്പിക്കുന്നതും ആയിരിക്കും. അത്തരത്തിൽ യോഗങ്ങൾ നമ്മെ വല്ലാതെ സ്വാധീനിക്കാറുണ്ട്.

അതിൽ പ്രധാനപ്പെട്ട ഒന്നിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഹാൻസ് മഹാപുരുഷ യോഗം വൈദിക ജ്യോതിഷത്തിൽ അതിശ്രേഷ്ഠമായ പഞ്ച മഹാപുരുഷ യോഗങ്ങളിൽ ഒന്നാണ്. ഇത് സാധാരണയായി വേദ ജ്യോതിഷത്തിലെ ഗുരു എന്ന പേരിൽ കൂടി അറിയപ്പെടുന്ന വ്യാഴ ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ യോഗം ഒരു വ്യക്തിയുടെ ജന്മകുണ്ഡലിയിൽ രൂപപ്പെടുന്നത് ഗുരുവിന്റെ പ്രത്യേക സ്ഥാന നിർണയത്തിലൂടെയാണ് എന്ന് പറയപ്പെടുന്നു.

astrozodiacs

ഗുരു കേന്ദ്ര ഭാവങ്ങളിൽ (1, 4, 7, 10) സ്വന്തം രാശിയിലോ (ധനു, മീനം) അല്ലെങ്കിൽ ഉച്ച രാശിയിലോ (കർക്കടകം) സ്ഥിതി ചെയ്യുമ്പോൾ ഈ യോഗം രൂപപ്പെടുന്നു. ഗുരു ദോഷമില്ലാതെ ശക്തനായിരിക്കണം. ഗുരുവിന്റെ കേന്ദ്രാധിപത്യ ദോഷം ഈ യോഗത്തിന്റെ ഫലത്തെ ദുർബലപ്പെടുത്തിയേക്കാം. അതിനാൽ തന്നെ യോഗം സവിശേഷവും അതിലേറെ പ്രാധാന്യവും നിറഞ്ഞതാണ്.

സാധാരണഗതിയിൽ ഈ യോഗമുള്ളവർക്ക് ആകർഷകമായ വ്യക്തിത്വം, മനോഹരമായ രൂപം, ഗൗരവമുള്ള കണ്ണുകൾ, ഉയർന്ന മൂക്ക്, ആനന്ദകരമായ സ്വഭാവം എന്നിവ ഉണ്ടാകും എന്ന് പറയപ്പെടുന്നു. ഹാൻസ് യോഗം ജ്ഞാനം, ബുദ്ധിശക്തി, ആത്മീയത, ധാർമികത എന്നിവ വർധിപ്പിക്കുന്നു. വ്യക്തി ആത്മീയവും ധാർമ്മികവുമായ ജീവിതം നയിക്കാനും സാധ്യതയുണ്ട്.

ഈ യോഗമുള്ളവർ ജീവിതത്തിൽ വിജയവും ഐശ്വര്യവും കൈവരിക്കുന്നു. അവർ പലപ്പോഴും സമൂഹത്തിൽ ബഹുമാനിക്കപ്പെടുന്നു. ഗുരുവിന്റെ ശുഭ സ്വാധീനം മൂലം, വ്യക്തിക്ക് ശുഭാപ്‍തിവിശ്വാസവും ഉദാരമനസ്‌കതയും ഉണ്ടാകും. ഈ യോഗം ആരോഗ്യവും ദീർഘായുസും പ്രദാനം ചെയ്യുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ഇക്കുറി വരുന്ന ഈ സവിശേഷ യോഗത്തിലൂടെ ചില രാശിക്കാർക്ക് നേട്ടങ്ങൾ ഉറപ്പാണ്. ആർക്കൊക്കെ ആണത് എന്ന് നോക്കാം.

മിഥുനം രാശി: ഇവർക്ക് സവിശേഷമായ ഹൻസമഹാപുരുഷ രാജയോഗം നിരവധി നേട്ടങ്ങൾ ആയിരിക്കും നൽകുക. ഇവരുടെ ജീവിതത്തിൽ അപ്രതീക്ഷിത നേട്ടങ്ങളുണ്ടാകും എന്നുറപ്പാണ്. ഒപ്പം സമ്പത്ത് നന്നായി വർധിക്കുകയും വർധിക്കുകയും ആസ്‌തി ഉയരുകയും ചെയ്യും. ജോലിയിലും കരിയറിലും കാര്യമായ മുന്നേറ്റം തന്നെയാവും ഉണ്ടാവുക. ദാമ്പത്യ ജീവിതത്തിൽ സന്തോഷം വന്നുചേരും. സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ ഇവർക്ക് അനുകൂല തീരുമാനം ഉണ്ടാവും.

കന്നി രാശി: ഇവരുടെ വരുമാനം ഈ സമയത്ത് നല്ല രീതിയിൽ വർധിക്കും. വരുമാനം ഇരട്ടിയായി മാറാനുള്ള യോഗം കാണുന്നു. നിക്ഷേപങ്ങളിൽ നിന്ന് ഇവർക്ക് നല്ല ലാഭം ഉണ്ടാകുമെന്നതാണ് പ്രധാനമായിട്ടുള്ള ഒരു കാര്യം. ഇവരുടെ സാമ്പത്തിക സ്ഥിതി വളരെ മികച്ച നിലയിലേക്ക് മാറും. ഇവരെ സംബന്ധിച്ച് ഉയർന്ന ജോലിയും നല്ല ശമ്പളവും കിട്ടുന്നത് ഒരു പ്രശ്‌നമേ ആയിരിക്കില്ല. ഓഹരി വിപണിയിൽ നിക്ഷേപം നടത്തിയവർക്ക് നേട്ടം ഉറപ്പാണ്.

തുലാം രാശി: ഇക്കൂട്ടർക്ക് ജീവിതത്തിൽ അനുകൂല മാറ്റങ്ങൾ തീർച്ചയാണ്. കരിയറിലും ബിസിനസിലും വളർച്ചയുണ്ടാകും എന്ന കാര്യത്തിലും ഒട്ടും സംശയം വേണ്ട. ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരങ്ങൾ തേടിയെത്തും എന്ന കാര്യത്തിലും സംശയം വേണ്ട. ഇവർക്ക് ബിസിനസിൽ അപ്രതീക്ഷിത വളർച്ചയുണ്ടാകും. കൂടാതെ ദാമ്പത്യ ജീവിതത്തിൽ നല്ല സന്തോഷവും സമാധാനവും ഇവർക്ക് വന്നുചേരും. ഭാഗ്യത്തിന്റെ എല്ലാവിധ പിന്തുണയും ഇവർക്ക് ഉണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+