Get Updates
Get notified of breaking news, exclusive insights, and must-see stories!

കടം കൊടുത്ത പണം തിരികെ കിട്ടും, തൊഴിൽരഹിതർക്ക് ജോലി ഉറപ്പ്; പഠനത്തിൽ വിജയം, ഈ രാശിക്കാരാണോ?

വേദ ജ്യോതിഷത്തിൽ സവിശേഷമായ സ്ഥാനം വഹിക്കുന്ന ഗ്രഹമാണ് വ്യാഴം. ഏറ്റവും ശക്തമായ രണ്ടാമത്തെ ഗ്രഹമായാണ് ഇതിനെ കണക്കാക്കുന്നത്. കൂടാതെ ദേവഗുരു അല്ലെങ്കിൽ ബൃഹസ്‌പതി എന്നും വിളിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യാഴം. ഈ ഗ്രഹത്തിന്റെ ശക്തി നിങ്ങളെ ഒറ്റരാത്രികൊണ്ട് സമ്പന്നനാക്കാൻ പോന്നതാണ്. അറിവ്, സമർപ്പണം, ജ്ഞാനം എന്നിവയ്ക്ക് കൂടി ഉത്തരവാദിയാണ് ഇത്.

വ്യാഴം ഗുണകരമാണെങ്കിൽ അത് നിങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും നൽകാൻ ശേഷിയുള്ളതും സർവ ഗുണദായകവുമാണ്. മാത്രമല്ല സന്താനം, സമ്പത്ത്, ജ്ഞാനം എന്നിവയാൽ അനുഗ്രഹിക്കപ്പെടാൻ സാധ്യതയുള്ളതും വ്യാഴത്തിന്റെ പരിഗണന ഉള്ളപ്പോഴാണ്. എന്നാൽ വ്യാഴം ദോഷകരമോ ദുർബലമോ ആണെങ്കിൽ അത് ജീവിതത്തിൽ കാര്യമായ ബുദ്ധിമുട്ടുകൾക്ക് വഴിയൊരുക്കും.

hansyogam

സാധാരണക്കാരുടെ ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ വ്യാഴത്തിന് കഴിയുമെന്നതാണ് ഇതിൽ നിന്നും മനസിലാക്കേണ്ട പ്രധാന വിഷയം. അങ്ങനെയുള്ള വ്യാഴത്തിന്റെ ഓരോ മാറ്റങ്ങളും നിങ്ങൾക്ക് ഗുണകരമാവണമെങ്കിൽ അത് മൂലം ഏതെങ്കിലും ഒരു രാജയോഗമോ ധനയോഗമോ നിങ്ങളെ തേടിയെത്തേണ്ടതുണ്ട്.

അതിനുള്ള സാഹചര്യം ഒരുക്കുന്നതും ഗ്രഹങ്ങളിലെ പ്രധാനിയായ വ്യാഴത്തിന്റെ കർത്തവ്യമാണ്. സാധാരണഗതിയിൽ വ്യാഴം രാശിമാറുന്നതും മറ്റ് ഗ്രഹങ്ങൾക്കൊപ്പം സംയോജിക്കുന്നതുമാണ് ഇത്തരം ധന-രാജയോഗങ്ങൾക്ക് വഴിയൊരുക്കുന്നത്. അതിനാൽ തന്നെ വ്യാഴത്തിന്റെ കൃപയുണ്ടെങ്കിൽ മറ്റൊന്നും നമുക്ക് ആവശ്യമില്ല എന്നതാണ് മറ്റൊരു പ്രധാന കാര്യം.

അപ്രകാരം വ്യാഴത്തിന്റെ ഏറ്റവും പുതിയ മാറ്റം നിങ്ങൾക്ക് ഗുണകരമാവും എന്നുറപ്പായി കഴിഞ്ഞിരിക്കുകയാണ്. ജ്യോതിഷ പ്രകാരം വ്യാഴം അതിന്റെ ഉന്നത രാശിയായ കർക്കടകത്തിലേക്ക് പ്രവേശിക്കാൻ പോകുകയാണ് എന്നതാണ് സന്തോഷ വാർത്താ. ഇതിലൂടെ ഹംസ മഹാപുരുഷ രാജ യോഗമാണ് രൂപപ്പെടുന്നത്.

നിലവിൽ മിഥുന രാശിയിലൂടെയാണ് വ്യാഴം സഞ്ചരിക്കുന്നത്. എന്നാൽ വരുന്ന ഒക്ടോബറിൽ ഇത് കർക്കടകത്തിലേക്ക് പ്രവേശിക്കും. അതിലൂടെ ഹൻസ് മഹാപുരുഷ രാജയോഗം സൃഷ്‌ടിക്കുമെന്നതാണ് പ്രധാന ഗുണകരമായ മാറ്റം. ഏകദേശം 12 വർഷങ്ങൾക്ക് ശേഷമാണ് കർക്കടകത്തിൽ ഈ രാജയോഗം രൂപപ്പെടുന്നത് എന്നതും ഇതിന്റെ സവിശേഷത ഉയർത്തുന്നു.

ഇത്രയും പ്രത്യേകതകൾ ഉള്ള രാജയോഗം വരുന്നതിനാൽ എല്ലാവർക്കും നല്ല ഗുണങ്ങളാണ് കാത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ ചില രാശികളുടെ ഭാഗ്യം തെളിയും എന്ന പ്രത്യേകത കൂടിയുണ്ട്. ഇക്കൂട്ടർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യതയുണ്ടാകും. ആ ഭാഗ്യ രാശിക്കാർ ഏതൊക്കെയാണെന്ന് നോക്കാം.

കർക്കിടകം രാശി: വ്യഴത്തിന്റെ ചലനം മൂലം ഇവർക്ക് ഗുണകരമായ കാര്യങ്ങൾ ഏറെ സംഭവിക്കും. കാരണം ഈ രാജയോഗം ഇവരുടെ ലഗ്ന ഭാവത്തിലാണ് രൂപപ്പെടുന്നത്. അതിനാൽ ഈ സമയത്ത് ഇക്കൂട്ടരുടെ ആത്മവിശ്വാസം കാര്യമായി ഉയരും, ജോലിയിൽ സ്ഥാനക്കയറ്റത്തിനും ബിസിനസിൽ ലാഭത്തിനും വഴി തെളിയുന്നുണ്ട്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ വിജയം ഉറപ്പാണ്. പ്രധാന കാര്യം എന്തെന്നാൽ വിവാഹിതരുടെ ദാമ്പത്യ ജീവിതം നന്നായി തന്നെ മുന്നോട്ട് നീങ്ങും. കൂടാതെ അവിവാഹിതർക്ക് വിവാഹാലോചനകൾ വരികയും ചെയ്യും.

കന്നി രാശി: സവിശേഷമായ ഈ രാജയോഗം ഇവർക്കും ഗുണകരമായിരിക്കും. ഇവരുടെ വരുമാനത്തിൽ വലിയ വർധനവ് ഉണ്ടായേക്കാം, നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കാനും ഇടയുണ്ട്. ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും കടം കൊടുത്ത പണം തിരികെ ലഭിക്കുകയും ചെയ്യും. ചില നല്ല വാർത്തകൾ ഈ സമയത്ത് ലഭിച്ചേക്കാം.

തുലാം രാശി: ഹൻസ് രാജ യോഗത്തിന്റെ രൂപീകരണം ഇവർക്ക് അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ജോലിയിലും ബിസിനസിലും പുരോഗതി ഉണ്ടാവാൻ സാധ്യതയുണ്ട്. തൊഴിൽരഹിതർക്ക് ജോലി, ബിസിനസിൽ വലിയ ലാഭവും ജോലിയിൽ സ്ഥാനക്കയറ്റവും ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പിന്തുണയും ഉറപ്പായി ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+