Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് സന്തോഷവും സമാധാനവും ഉറപ്പ്; സാമ്പത്തികമായി മുന്നേറ്റം! ബിസിനസിൽ ലാഭം തേടിയെത്തും

ദീപാവലി എന്ന ആഘോഷത്തിന് ഇപ്പോൾ അവസാനമായിരിക്കുകയാണ്. ദീപങ്ങളുടെ ആഘോഷമാണ് ദീപാവലി എന്ന് എല്ലാവർക്കും അറിയാമല്ലോ. കേരളത്തിൽ വലിയ രീതിയിൽ കൊണ്ടാടുന്നില്ലെങ്കിലും ഈ ആഘോഷം ഉത്തരേന്ത്യക്കാർക്കും തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ആളുകൾക്കും പ്രധാനപ്പെട്ടതും സവിശേഷവുമായ ഒരു അവസരമാണ്. അവർക്ക് ഇത് ഒത്തൊരുമയുടെ നാളുകൾ കൂടിയാണ് എന്ന് പറയാം.

ദീപാവലി വെറുമൊരു ആഘോഷമായി മാത്രമാണ് നിങ്ങൾ കണ്ടതെങ്കിൽ തെറ്റി. പലവിധത്തിലുള്ള ജ്യോതിഷപരമായ മാറ്റങ്ങൾ കൊണ്ട് വരുന്ന ഒരു കാലയളവ് കൂടിയാണ്. ധാരാളം രാജയോഗങ്ങളും ധനയോഗങ്ങളും ദീപാവലിയോട് അനുബന്ധിച്ച് ഉണ്ടാവാറുണ്ട്. ജ്യോതിഷം എന്ന ശാഖയുടെ മാത്രമേ നമുക്ക് ഇതൊക്കെയും അറിയാൻ കഴിയൂ. അതിൽ വിശ്വസിക്കുന്നവർക്ക് മാത്രമാണ് ഇത് നല്ല കാലം.

astrohansrajayogam

പ്രപഞ്ചത്തിലെ ഏതൊരു ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ പറയുന്നു. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി കഴിയുകയും ചെയ്യും. ഗ്രഹ നില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇവ ഗണിക്കുന്നത്.

ജ്യോതിഷപ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്, നവഗ്രഹങ്ങൾ എന്ന് അവയെ വിളിക്കുന്നു. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെ 12 രാശികൾ ഉണ്ട്.

27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെയാണവ.

പറഞ്ഞുവന്നത് ദീപാവലിക്ക് ശേഷം തേടിയെത്തുന്ന സവിശേഷമായ ഹൻസ് രാജയോഗത്തെ കുറിച്ചാണ്. ഗ്രഹങ്ങളുടെ അധിപനായ വ്യാഴം ദേവഗുരു ബൃഹസ്‌പതിയുടെ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ 12 വര്‍ഷമാണ് വ്യാഴത്തിന് ആവശ്യം. വ്യാഴം കർക്കിടകം രാശിയിലേക്ക് കയറുന്നതോടെയാണ് ഹൻസ് രാജയോഗം വരുന്നത്. ഇത് ഏതൊക്കെ രാശിക്കാർക്ക് ഗുണമാവുമെന്ന് നോക്കാം.

തുലാം രാശി: ഈ കാലയളവിൽ ഇവർക്ക് സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായി വരുന്നു. ബന്ധങ്ങളില്‍ ഐക്യവും സന്തോഷവും തുളുമ്പും. കരിയര്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. ഇവരുടെ ആരോഗ്യ പ്രശ്‌നങ്ങൾ ഒക്കെയും മാറും. വീട്ടില്‍ സന്തോഷവും സമാധാനവും കളിയാടും. സാമ്പത്തികമായ മുന്നേറ്റം സാധ്യമാവും. ബിസിനസിൽ ഇവർക്ക് ജയം സാധ്യമാവും എന്ന കാര്യത്തിൽ സംശയം ഒട്ടും തന്നെ വേണ്ട.

ധനു രാശി: ഹന്‍സരാജയോഗഫലമായി ഈ രാശിക്കാർക്ക് ഗുണകരമാവും. വിദ്യഭ്യാസ കാര്യത്തിൽ ഇവർക്ക് നേട്ടങ്ങൾ ഉറപ്പാണ്. ദാമ്പത്യ ജീവിതത്തില്‍ ഇനി സമാധാനത്തിന്റെ നാളുകൾ. ജീവിതത്തിലെ എല്ലാ തടസങ്ങളെയും മറികടക്കാൻ സാധിക്കും. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ സംതൃപ്‌തിയും പുരോഗതിയും ഉണ്ടാവും. മാറ്റങ്ങളില്‍ കൂടുതലും പോസിറ്റീവ് ആയി ഭവിക്കുകയും മാനസികമായി ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും.

മീനം രാശി: അത്ഭുതപ്പെടുത്തുന്ന തരത്തിലായിരിക്കും ഇവരുടെ കാര്യങ്ങൾ. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒട്ടും പേടി വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ആരോഗ്യത്തെ ഒട്ടും തന്നെ നിസാരമായി കാണരുത്. ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം തന്നെ പ്രചോദനവും അത് വഴി വിജയവും തേടി വരും. ഓഹരി വിപണിയിലോ മറ്റോ സാമ്പത്തിക നിക്ഷേപം ആരംഭിക്കുന്നതിന് അനുകൂല സമയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+