ചിരഞ്ജീവിയായ ഹനുമാന്റെ അനുഗ്രഹം ഈ രാശിക്കാർക്ക്; ആരോഗ്യം മെച്ചപ്പെടും, പുതിയ വാഹനം വാങ്ങും!
വായുപുത്രനും സമയകാരിയായ ചിരഞ്ജീവിയുമാണ് ഹനുമാൻ. രാമനാമം ജപിക്കുന്നിടത്തൊക്കെ ഹനുമാന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് പല ഗ്രന്ഥങ്ങളും പറയുന്നു. ഹനുമാന്റെ ഭക്തർക്ക് നവഗ്രഹ ദോഷങ്ങൾ (പ്രധാനമായും ശനിദോഷം) ബാധിക്കില്ലെന്ന വിശ്വാസവും വ്യാപകമായി നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട്. കാരണം തടസങ്ങൾ എല്ലാം നീക്കാനുള്ള ശക്തി ഹനുമാനുണ്ട്.
ഹനുമാൻ ഒരു ദൈവമായും സമ്പൂർണ്ണ ഭക്തിയുടെ, ബലത്തിന്റെ, ധൈര്യത്തിന്റെ പ്രതീകമായുമാണ് പണ്ട് കാലം മുതൽ ആരാധിക്കപ്പെടുന്നത്. സാധാരണഗതിയിൽ ബ്രഹ്മചാരിയായിട്ടാണ് ഹനുമാൻ ആരാധിക്കപ്പെടുന്നത്, എന്നാൽ പുരാണങ്ങളിലെ കഥപ്രകാരം മകരധ്വജൻ എന്നൊരു മകനുണ്ടെന്നാണ് ചിലവേദങ്ങൾ പറയുന്നത്.

കരുത്തിന്റെ ദേവനാണ് ഹനുമാൻ. അതിനാൽ മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കുന്നും കരുതുന്നു. ചൊവ്വാഴ്‌ച ദിവസം ഹനുമാന് വേണ്ടി സമർപ്പിച്ചിട്ടുണ്ട്. ഹനുമാനെ ആരാധിക്കുന്നതിലൂടെ എല്ലാ വിഷമതകളിൽ നിന്നും മോചനം ലഭിക്കുമെന്നും ദുരിതകങ്ങൾ അകലുമെന്നുമാണ് പറയപ്പെടുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം നേടാൻ ഇതിലൂടെ സാധിക്കും.
ഓഗസ്‌റ്റ് 12 ചൊവ്വാഴ്‌ച അതിനാൽ തന്നെ ഹനുമാനെ ആരാധിക്കാൻ ഏറ്റവും ഉത്തമമായ ദിനമാണ്. എല്ലാ രാശിക്കാരെയും ഒരുപോലെ ഹനുമാൻ തുണയ്ക്കണം എന്നതാണ് വാസ്‌തവം. ചില രാശിക്കാർക്ക് ഹനുമാന്റെ കൃപയുള്ളതുകൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ അത് വായു വേഗത്തിൽ മറികടക്കുമെന്ന് പറയപ്പെടുന്നു. അതായത് ചില രാശിക്കരുടെമേല്‍ ഹനുമാന്റെ കൃപ എപ്പോഴും ഉണ്ടാകുമെന്ന് അർത്ഥം.
ഹൈന്ദവ വിശ്വാസമനുസരിച്ച് രാമ ഭക്തനായ ഹനുമാന്റെ കൃപയുണ്ടെങ്കില്‍, അദ്ദേഹത്തിന്റെ കടാക്ഷം ഉണ്ടെങ്കിൽ അവർക്ക് ഏതു ബുദ്ധിമുട്ടുകളിൽ നിന്നും പ്രതിസന്ധികളില്‍ നിന്നും സുരക്ഷിതനായി പുറത്തു കടക്കാനും പ്രശ്‌നം പരിഹരിക്കാനും കഴിഞ്ഞേക്കും. ആഞ്ജനേയന്റെ കൃപാകടാക്ഷമുള്ള ഈ ഭാഗ്യ രാശിക്കാർ ആരൊക്കെയാണെന്നും അവർക്ക് എന്തൊക്കെ നേട്ടങ്ങൾ ലഭിക്കുമെന്നും അറിയാം.
മേടം രാശി: ഇവർക്ക് നാളെ നല്ല ദിവസമായിരിക്കും. ജോലി ചെയ്യുന്നവർക്ക് പുരോഗതിക്കുള്ള അവസരങ്ങൾ ഉറപ്പായും ഉണ്ടാവും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും വർധിക്കുകയും നല്ല മുന്നേറ്റം ഉണ്ടാവുകയും ചെയ്യും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. എല്ലാവിധ സഹായത്തിനും ആളുകൾ നിങ്ങൾക്ക് ചുറ്റുമുണ്ടാവും.
ഇടവം രാശി: പൊതുവെ ചൊവ്വാഴ്‌ച ഇടവ രാശിക്കാർക്ക് വളരെയധികം സന്തോഷമുണ്ടാകുന്ന ദിവസങ്ങളിൽ ഒന്ന് കൂടിയാണ്. പിന്നെ ഹനുമാന്റെ പ്രിയരാശി കൂടിയാകുമ്പോൾ പറയുകയേ വേണ്ട. ബിസിനസിൽ ലാഭം തേടിവരും. മാത്രമല്ല പദ്ധതികൾ പൂർത്തീകരിക്കാനും സാധിക്കും. നിങ്ങളുടെ പ്രവൃത്തിയെ ആളുകൾ അഭിനന്ദിക്കും. പുരോഗതിയുടെ പുതിയ പാത തന്നെ വഴിതുറക്കും.
കർക്കടകം രാശി: ഈ രാശിക്കാർക്ക് നാളത്തെ ദിവസം ശുഭകരമായിരിക്കും. ബജ്‌റംഗബലിയുടെ അനുഗ്രഹത്താൽ നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിക്കാൻ സാധ്യത തെളിയുന്നുണ്ട്. കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാൻ സാധ്യത. മാത്രമല്ല നല്ല ജോലിയും പഠനത്തിനുള്ള അവസരവും ഒക്കെ തേടി വരും.
തുലാം രാശി: ഹനുമാൻ കൃപയാൽ തുലാം രാശിക്കാർക്ക് അനുഗ്രഹം ഉണ്ടാകും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. പുതിയ വാഹനം വാങ്ങാൻ യോഗം തേടി വരും, ഇക്കൂട്ടരുടെ വരുമാനം ഇരട്ടിയാകും. സാമ്പത്തികമായും സാംസ്‌കാരികമായും ഇവർക്ക് നല്ല മുന്നേറ്റത്തിനുള്ള അവസരവും ഉറപ്പാണ്.
ധനു രാശി: ഈ രാശിക്കാർക്ക് ഹനുമാന്റെ കൃപയാൽ നാളെ ഒരു പുതിയ ജോലി ഓഫർ ലഭിക്കാനിടയുണ്ട്. പുരോഗതിയുടെ വഴി തുറക്കാനും സാധ്യതയുണ്ട്. തൊഴിൽ രഹിതർക്ക് തൊഴിൽ ലഭിക്കാനുള്ള ശക്തമായ സാധ്യതയും തെളിയുന്നുണ്ട്. ഇക്കൂട്ടരുടെ ആരോഗ്യം മെച്ചപ്പെടും. മനസിന് സന്തോഷം നൽകുന്ന കാര്യങ്ങൾ ചുറ്റും നടക്കും.












Click it and Unblock the Notifications