ആഞ്ജനേയ സ്വാമീ..; ഈ രാശിക്കാർക്ക് എല്ലാവിധ ഐശ്വര്യങ്ങളും, പണവും പൊന്നും എല്ലാം ഒഴുകി വരും
കരുത്തിന്റെ ദേവനാണ് ഹനുമാൻ എന്നാണ് വിശ്വസിക്കപ്പെടുന്നത്. മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കുന്നും കരുതുന്നു. ചൊവ്വാഴ്‌ച ദിവസം ഹനുമാന് വേണ്ടി സമർപ്പിച്ചിട്ടുണ്ട്. ഹനുമാനെ ആരാധിക്കുന്നതിലൂടെ എല്ലാ വിഷമതകളിൽ നിന്നും മോചനം ലഭിക്കുമെന്നും ദുരിതകങ്ങൾ അകലുമെന്നുമാണ് പറയപ്പെടുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം കൈവരിക്കാനും കഴിയും.
എന്നാൽ എല്ലാ രാശിക്കാരെയും ഒരുപോലെ ഹനുമാൻ തുണയ്ക്കണം എന്നില്ല. ചില രാശിക്കാർക്ക് ഹനുമാന്റെ കൃപയുള്ളതുകൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ അത് വായു വേഗത്തിൽ മറികടക്കുമെന്ന് പറയാറുണ്ട്. അതായത് ഈ രാശിക്കരുടെമേല്‍ ഹനുമാന്റെ കൃപ എപ്പോഴും ഉണ്ടാകുമെന്നർത്ഥം.

അവരോട് എപ്പോഴും ദയ കാണിക്കുകയും അവരെ അളവറ്റ സ്വത്തിന്റെയും ഭൂമിയുടെയും ഉടമയാക്കുകയും ചെയ്യുമെന്ന് സാരം. കൂടാതെ മറ്റെല്ലാ മേഖലകളിലും മുൻനിരയിൽ തന്നെ സ്ഥാനം പിടിക്കാൻ ഈ ഹനുമാന്റെ പ്രിയപ്പെട്ട രാശിക്കാർക്ക് സാധിക്കുമെന്നും പറയുന്നു. 12 രാശിക്കാരിലും ഇത് ഒരുപോലെ പ്രവർത്തിക്കണമെന്നില്ല. അത് ഓരോന്നിലും വ്യത്യസ്‌തം ആയിരിക്കുമെന്നത് മറ്റൊരു വിഷയം.
ഹൈന്ദവ വിശ്വാസമനുസരിച്ച് രാമ ഭക്തനായ ഹനുമാന്റെ കൃപയുണ്ടെങ്കില്‍, അദ്ദേഹത്തിന്റെ കടാക്ഷം ഉണ്ടെങ്കിൽ അവർക്ക് ഏതു ബുദ്ധിമുട്ടുകളിൽ നിന്നും പ്രതിസന്ധികളില്‍ നിന്നും സുരക്ഷിതനായി പുറത്തു കടക്കാൻ കഴിഞ്ഞേക്കും. ആഞ്ജനേയന്റെ കൃപാകടാക്ഷമുള്ള ഈ ഭാഗ്യ രാശിക്കാർ ആരൊക്കെയാണെന്നും അവർക്ക് എന്തൊക്കെ നേട്ടങ്ങൾ ലഭിക്കുമെന്നും നോക്കാം.
മേടം രാശി: എന്തുകൊണ്ടും ഇവർക്കിന്ന് വളരെ നല്ല ദിവസമായിരിക്കും. ജോലി ചെയ്യുന്നവർക്ക് പുരോഗതിക്കുള്ള അവസരങ്ങൾ ലഭിക്കുകയും മുന്നേറാൻ സാധിക്കുകയും ചെയ്യും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും കൂടുതലാവും. പുതിയ സുഹൃത്തുക്കളെ ലഭിക്കാനും സാധ്യതയുണ്ട്.
ഇടവം രാശി: ഈ രാശിക്കാർക്കും ഹനുമാന്റെ കൃപയാൽ ഇന്ന് വളരെയധികം സന്തോഷമുണ്ടാക്കുന്ന ദിവസമാണ്. ബിസിനസിൽ ഇവർ മികച്ച ലാഭം ഉണ്ടാക്കും. പദ്ധതികൾ വിജയകരമായി പൂർത്തീകരിക്കും. നിങ്ങളുടെ പ്രവൃത്തിയെ ആളുകൾ എല്ലാവരും അഭിനന്ദിക്കും. പുരോഗതിയുടെ പുതിയ പാത തന്നെ തുറക്കും.
ധനു രാശി: ഹനുമാന്റെ കൃപയാൽ ഇന്ന് ഒരു പുതിയ ജോലി ഓഫർ ലഭിക്കാനും അതിൽ ജോയിൻ ചെയ്യാനുമുണ്ട് അവസരം ലഭിക്കും. ഇവർക്ക് മുന്നിൽ പുരോഗതിയുടെ വഴി തുറക്കും. തൊഴിൽ രഹിതർക്ക് തൊഴിൽ ലഭിക്കാനുള്ള ശക്തമായ സാധ്യതയും വന്നുചേരും. ഇത്തരത്തിൽ നിങ്ങളുടെ ജീവിതം തന്നെ മാറിമറിയും.
മകരം രാശി: ഹനുമാന്റെ കൃപയാൽ മകരം രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ധനനേട്ടം തന്നെ ഉണ്ടാകും. ചെറുകിട വ്യവസായികൾക്ക് ഇന്ന് വലിയ ലാഭം കിട്ടാനുള്ള അവസരവും വന്നുചേരും. നിങ്ങൾ ഊർജ്ജസ്വലനാകുകയും പല കാര്യങ്ങളും ചെയ്‌തു തീർക്കുകയും ചെയ്യും. മറ്റെല്ലാ മേഖലകളിലും നിങ്ങൾ ശോഭിക്കും.












Click it and Unblock the Notifications