Get Updates
Get notified of breaking news, exclusive insights, and must-see stories!

പണം ഒരു വിഷയമേ ആവില്ല, കുടുംബജീവിതം അടിപൊളിയാവും; ഈ രാശിക്കാരാണോ? എങ്കിൽ ഭാഗ്യത്തിന്റെ പെരുമഴ

ഹിന്ദു മത പ്രകാരം സർവൈശ്വര്യത്തിന്റെയും ദേവതയായാണ് ലക്ഷ്‌മി ദേവിയെ കണക്കാക്കുന്നത് . ഭഗവാൻ മഹാവിഷ്‌ണുവിന്റെ പത്നിയായ മഹാലക്ഷ്‌മി ആദിപരാശക്തിയുടെ അവതാരമാണ്. ഭവനത്തിൽ ലക്ഷ്‌മി ദേവിയുടെ കടാക്ഷമുണ്ടെങ്കിൽ എല്ലാവിധ ഐശ്വര്യങ്ങളും സിദ്ധിക്കുമെന്നും നന്മകൾ വന്നുചേരും എന്നുമാണ് വിശ്വാസം. അതിനാൽ തന്നെ ലക്ഷ്‌മി ദേവിയെ ആരാധിക്കാൻ നമുക്ക് കാരണങ്ങൾ ഏറെയുണ്ട് താനും.

ഇത് മാത്രമല്ല കൂടാതെ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ലക്ഷ്‌മി ദേവിക്ക് സ്വാധീനമുണ്ട്. കയ്യിൽ താമരപ്പൂവും, സ്വർണക്കുടവും പിടിച്ചിരിക്കുന്നതും അഭയ, വരദ മുദ്രകളോടു കൂടിയതുമാണ് ലക്ഷ്‌മി ദേവിയുടെ രൂപം. ലക്ഷ്‌മി ദേവിയുടെ എട്ട് രൂപങ്ങളിൽ ഒന്നാണ് ധനലക്ഷ്‌മി.അത് നിങ്ങൾക്ക് സമ്പത്ത് പ്രധാനം ചെയ്യുന്നു എന്നതാണ് പ്രത്യേകത.

lakshmidevizodiacs

അത്തരത്തിൽ നിങ്ങളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു ഈശ്വര സങ്കൽപമാണ് ലക്ഷ്‌മി ദേവി. കൂടുതലായും വിദ്യാഭ്യാസം, ധനം, സന്താനങ്ങൾ എന്നിങ്ങനെ ഓരോ കാര്യത്തിലും ദേവീ കൃപ കൂടിയേ തീരൂ. ചില രാശിക്കാർക്ക് ലക്ഷ്‌മി കടാക്ഷം ധാരാളമായി ലഭിക്കാറുണ്ട്. അത് അവരുടെ ജീവിതത്തിൽ വലിയ ഗുണമുണ്ടാവും. ഏതൊക്കെ രാശിക്കാരെയാണ് ഇത് സ്വാധീനിക്കുക എന്ന് നോക്കാം.

വൃശ്ചികം രാശി: ലക്ഷ്‌മി ദേവിയുടെ പ്രിയപ്പെട്ട രാശിയാണ് വൃശ്ചികം. ഇവർക്ക് എപ്പോഴും ദേവിയുടെ അനുഗ്രഹം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഈ രാശിയുടെ അധിപൻ ചൊവ്വയാണ്. ഗ്രഹങ്ങളുടെ അധിപൻ എന്നാണ് ചൊവ്വയെ വിളിക്കുന്നത്. ധീരത, ശക്തി, ധൈര്യം എന്നിവയുടെ ഘടകമാണ് ചൊവ്വ. ഇക്കാരണത്താൽ ഈ രാശിക്കാർ എല്ലാ മേഖലയിലും ഗുണങ്ങൾ ഉണ്ടാവുകയും നല്ല സാമ്പത്തിക നേട്ടം തേടി വരികയും ചെയ്യും.

ചിങ്ങം രാശി: ലക്ഷ്‌മി ദേവിയുടെ അനുഗ്രഹം എപ്പോഴും ഇവർക്ക് ഉണ്ടാകും. ലക്ഷ്‌മിയുടെ കൃപയാൽ ഇവർ ഒരിക്കലും സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഇരയാവുകയില്ല എന്നതാണ് പ്രത്യേകത. ഈ രാശിയുടെ അധിപൻ ഗ്രഹങ്ങളുടെ രാജാവായ സൂര്യനാണെന്നാണ് പറയപ്പെടുന്നത്. ഇക്കാരണത്താൽ അവർ ഉത്സാഹമുള്ളവരും ദൃഢനിശ്ചയമുള്ളവരും കഠിനാധ്വാനികളും ആയിരിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉറപ്പാണ്, ഒപ്പം വിദ്യാഭ്യാസത്തിലും മികവ് തെളിയിക്കും.

ഇടവം രാശി: പൊതുവെ ഈ രാശിക്കാർക്ക് ലക്ഷ്‌മി ദേവിയുടെ അനുഗ്രഹമുണ്ടാവുമെന്നാണ് വിശ്വാസം. ജോലിയിലും ബിസിനസിലും തങ്ങളുടെ വിജയ തീരമണയാൻ അവർക്ക് സാധിക്കും. സമ്പത്ത്, ഐശ്വര്യം, പ്രശസ്‌തി എന്നിവയുടെ ഘടകമായ ശുക്രനാണ് ഈ രാശിയുടെ അധിപനെന്ന കാര്യം മറക്കരുത്. അതുകൊണ്ടുതന്നെ ഇവർക്ക് എല്ലാ കാര്യങ്ങളിലും വിജയം ഉറപ്പാണ്, ഭാഗ്യത്തിന്റെ കടാക്ഷവും നല്ല രീതിയിൽ ഇവർക്ക് ലഭിക്കും.

തുലാം രാശി: ലക്ഷ്‌മി ദേവിക്ക് വളരെ പ്രിയപ്പെട്ട രാശികളിൽ ഒന്നാണ് ഇക്കൂട്ടർ. ദേവിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് സമ്പത്തും ഐശ്വര്യവും ധാരാളമായി ലഭിക്കും. ഈ രാശിയുടെ അധിപൻ സന്തോഷവും ഐശ്വര്യവും നൽകുന്ന ശുക്രനായതിനാൽ ഫലം കൂടുകയാണ് ചെയ്യുക. ദേവി കനിയുന്നതിനാൽ ഇവർ എല്ലാ മേഖലയിലും വിജയം നേടും. ജോലിയിൽ മികച്ച പ്രകടനം നടത്താൻ ഇവർക്ക് സാധിക്കും.

കർക്കടകം രാശി: സന്തോഷം, സമാധാനം, ധ്യാനം, യോഗ, ആരോഗ്യം, സമ്പത്ത്, ഐശ്വര്യം എന്നിവയുടെ പ്രതീകമായിട്ടാണ് ലക്ഷ്‌മി ദേവിയെ കണക്കാക്കുന്നത്. അതിനാൽ ഈ ഗുണങ്ങൾ പ്രിയ രാശിയെന്ന നിലയിൽ കർക്കിടക്കാർക്ക് കൂടി വന്നുചേരും. ഈ രാശിയുടെ അധിപൻ ചന്ദ്രനാണ്. ലക്ഷ്‌മി ദേവിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർ എല്ലാ മേഖലയിലും വിജയം ഉറപ്പാണ്. ഇവരുടെ കുടുംബജീവിതവും നന്നായി മുന്നോട്ട്പോകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+