വിദേശത്തേക്ക് പറക്കാം, കൂട്ടുകെട്ടുകൾ കുഴിയിൽ ചാടിക്കും, പുതിയ വീടെന്ന സ്വപ്നം പൂവണിയും, രാശിഫലം
ഈ നാളുകാരുടെ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം ഭംഗിയായി നടക്കും. സാമ്പത്തികമായി ചില പ്രയാസങ്ങൾ നേരിടേണ്ടി വന്നേക്കും.

ഇന്നത്തെ ദിവസം ചില നാളുകാർക്ക് ആരോഗ്യപരമായി ഒട്ടും ഗുണകരമല്ല. മുൻകോപം നിയന്ത്രിക്കണം. ഭാര്യാഭർത്താക്കന്മാർ തമ്മിൽ കലഹങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. ചെറിയ ചെറിയ പ്രയാസങ്ങൾ പല കാര്യങ്ങളിലും ഇന്ന് ഉണ്ടാകാനുളള സാധ്യതയുമുണ്ട്.
അപവാദം കേൾക്കാനുളള യോഗം ചില നാളുകാർക്ക് ഇന്ന് കാണുന്നു. അതുകൊണ്ട് തന്നെ ജാഗ്രത ആവശ്യമാണ്. ശത്രുക്കളുടെ എണ്ണത്തിൽ കാര്യമായ വർധനവ് ഉണ്ടാവും. കൂട്ടുകെട്ടുകൾ നിങ്ങൾക്ക് അപകടകരമായേക്കാം. നിത്യജ്യോതിഷ ഫലം വിശദമായി വായിക്കാം.

മേടം
വിദേശയാത്രയ്ക്കു ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലമാകും. കൂട്ടുബിസിനസില്‍ ഏര്‍പ്പെട്ടവര്‍ക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ അനുകൂല സമയം. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തില്‍ അലസത പ്രകടമാകും. കടം കൊടുത്ത പണം തിരികെ കിട്ടാന്‍ കോടതിയെ സമീപിക്കേണ്ടി വരും.

ഇടവം
കുടുംബാംഗങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. ഗുണകരമായ വിവാഹാലോചനകള്‍ വരും. കാര്‍ഷികാദായം വര്‍ധിക്കും. പിതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും. കേസുകളില്‍ വിജയിക്കും. സ്ഥലംമാറ്റം പ്രതീക്ഷിക്കാം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

മിഥുനം
ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടേണ്ടി വരും. ശത്രുക്കള്‍ വര്‍ദ്ധിക്കും. വാതസംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കും. നൂതന ഗൃഹലാഭത്തിനു സാദ്ധ്യത. മുന്‍കോപം മുഖേന പലരുടെയും വെറുപ്പ് സമ്പാദിക്കും. സന്താനങ്ങള്‍ മുഖേന മനഃക്ലേശത്തിനു സാദ്ധ്യത. ഗൃഹാന്തരീക്ഷം അസംതൃപ്തമായിരിക്കും.

കര്‍ക്കടകം
വാഹനങ്ങള്‍ക്കു റിപ്പയര്‍ ആവശ്യമായി വരും. കച്ചവടക്കാര്‍ക്ക് വാരം അനുകൂലമാണ്. പാരമ്പര്യ സ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീരും. ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും. നിയമപരമായ തടസ്സങ്ങള്‍ നീങ്ങും. ആഗ്രഹിച്ച കാര്യങ്ങള്‍ നടപ്പാക്കും. കര്‍മ്മത്തില്‍ നീതി പുലര്‍ത്തും. മാതാവിന്റെ ശാരീരിക അസുഖങ്ങള്‍ മൂര്‍ച്ഛിക്കും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. കുടുംബപരമായി ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ ബന്ധുക്കള്‍ മുഖേന വഷളാകും.

ചിങ്ങം
സന്താനങ്ങളാല്‍ കീര്‍ത്തി വര്‍ദ്ധിക്കും. വ്രതാനുഷ്ഠാനങ്ങളില്‍ താല്‍പര്യം കൂടും. ദിനചര്യയില്‍ പലമാറ്റവും ഉണ്ടാകും. ഗൃഹനിര്‍മ്മാണത്തിന് പണം ചിലവഴിക്കും. ഭാര്യാസ്വത്ത് ലഭിക്കും. ഗൃഹം മോടിപിടിപ്പിക്കും. പ്രമോഷനു ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിപരീതമായ നീക്കുപോക്കുകള്‍ മേലുദ്ധ്യോഗസ്ഥരില്‍ നിന്നും ഉണ്ടാകും.

കന്നി
ഗൃഹത്തിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ കഴിയും. ഉന്നത പഠനത്തിനുള്ള സാഹചര്യം ഉണ്ടാകും. മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകും. വിലകൂടിയ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. ആരോഗ്യപരമായി നല്ല കാലമല്ല. ഗൃഹസംബന്ധമായി അസ്വസ്ഥകള്‍ മാറിക്കിട്ടും. ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിനു സാദ്ധ്യത. കലാപരമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടവും ദൂരയാത്രകളും ഉണ്ടാകും.

തുലാം
മുന്‍കോപം നിയന്ത്രിക്കണം. സംസാരത്തില്‍ മിതത്വം പാലിക്കണം. നിശ്ചയിച്ചുറപ്പിച്ച വിവാഹം ഭംഗിയായി നടക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. വാഹനസംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും. അധിക ചെലവുകള്‍ നിയന്ത്രിക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പ്രതിയോഗികള്‍ വര്‍ദ്ധിക്കും. ദാമ്പത്യ കലഹം ഉണ്ടാകാതെ നോക്കണം. ലഘുവായ പ്രയാസങ്ങള്‍ ഉണ്ടാകുന്ന വാരമാണ്.

വൃശ്ചികം
സുഹൃത്‌സഹായത്താല്‍ പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടും. കടബാധ്യതകള്‍ വര്‍ധിക്കും. കലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. പഠനത്തില്‍ താല്‍പര്യം കുറയും. പണപരമായ വിഷമങ്ങളെ നേരിടേണ്ടിവരും. അപകീര്‍ത്തി ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്ര യ്ക്കുള്ള അവസരം ലഭിക്കും.
Hair Care-മുടി മുട്ടറ്റം വളരും; തൈരും മുട്ടയും ചേർത്തൊരു കിടിലൻ പ്രയോഗം..അറിയാം

ധനു
അപവാദാരോപണങ്ങള്‍ക്ക് സാദ്ധ്യതയുള്ളതിനാല്‍ എല്ലാ കാര്യത്തിലും പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരോടും നയപരമായി പെരുമാറണം. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. സാമ്പത്തിക നേട്ടങ്ങള്‍ കുറയും. ഉദരരോഗങ്ങള്‍ ഉണ്ടാകും.

മകരം
കൂട്ടുകെട്ടുകള്‍ മൂലം പല വിഷമതകളും ഉണ്ടാകും. തൊഴില്‍രംഗത്ത് തടസ്സങ്ങളുണ്ടാകും. വിദ്യാഭ്യാസകാര്യത്തില്‍ പുരോഗതി ദൃശ്യമാകും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങാനിടയുണ്ട്. കലാ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകീര്‍ത്തി ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യത്തില്‍ അലസത അനുഭവപ്പെടും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം.

കുംഭം
മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും അധികച്ചെലവുകള്‍ വര്‍ദ്ധിക്കും. സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. സഹോദര സ്ഥാനീയര്‍ക്കു ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും. ധനനഷ്ടത്തിനു സാദ്ധ്യത

മീനം
ദുഃഖവാര്‍ത്തകള്‍ ശ്രവിക്കും. ശ്രദ്ധക്കുറവു മൂലം സാമ്പത്തിക നഷ്ടം ഉണ്ടാകും. അന്യരില്‍നിന്ന് ആദരവ് നേടും. അസുഖങ്ങള്‍ മൂലം ക്ലേശിക്കാനിടയുണ്ട്. കുടുംബസുഖം കുറയും. അന്യദേശത്തുള്ളവര്‍ ശ്രദ്ധിക്കണം. സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കണം. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസം നേരിടും. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. സംസാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം.












Click it and Unblock the Notifications