പുരുഷന് പ്രണയമെങ്കില്‍ ശരീര ഭാഷയിലറിയാം! മേടം രാശിക്കാര്‍ പ്രണയമറിയിക്കാന്‍ വ്യത്യസ്തത കണ്ടെത്തും!

  • Written By:
Subscribe to Oneindia Malayalam

സ്ത്രീയും പുരുഷനും പ്രണയത്തിലായാല്‍ ശരീരഭാഷയില്‍ അത് വെളിപ്പെടുമെന്ന കണ്ടെത്തല്‍ ജ്യോതിഷവും ശരിവെയ്ക്കുന്നുണ്ട്. ശരീരത്തിന്റെ ചലനം, ഉപയോഗിക്കുന്ന വാക്കുകള്‍, ശബ്ദങ്ങള്‍ എന്നിവ ഒരു പുരുഷന്റെ ഉള്ളിലെ പ്രണയം വെളിപ്പെടുത്തുമെന്നാണ് ജ്യോതിഷര്‍ ചൂണ്ടിക്കാണിക്കുന്നത്. തങ്ങളുടെ വികാരങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുന്നവരാണ് പുരുഷന്മാര്‍. എന്നാല്‍ ചില സമയങ്ങളില്‍ പുരുഷന്മാരുടെ ചിന്തകള്‍ മനസ്സിലാക്കുക എളുപ്പമായിരിക്കില്ല. എന്നാല്‍ രാശി അനുസരിച്ച് പുരുഷന്റെ മനോഭാവം മനസിലാക്കാന്‍ സഹായിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്.

 മേടം രാശി

മേടം രാശി

മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിക്കുന്നവരായിരിക്കും മേടം രാശിയില്‍ ഉള്‍പ്പെടുന്നത്. തങ്ങളുടെ വികാരങ്ങള്‍ കൃത്യമായും വ്യക്തമായും പ്രകടിപ്പിക്കുന്നവരാണ് മേടം രാശിയില്‍ ജനിക്കുന്നവര്‍. ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നുന്ന രാശിക്കാര്‍ അത് പ്രകടിപ്പിക്കുന്നതിനായി നിരവധി മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. ഇഷ്ടമുള്ളയാള്‍ക്ക് വേണ്ടി പ്രിയപ്പെട്ട വസ്തുുക്കള്‍ കൊണ്ടുവരുന്നതിലും ഇഷ്‍ടപ്പെടുന്നതെന്തും എത്തിക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിക്കും. ഊര്‍ജ്ജസ്വലരായ ഈ രാശിക്കാര്‍ സാഹസിക ഇഷ്ടപ്പെടുന്നവര്‍ കൂടിയാണ്. തനിക്ക് സൗഹൃദത്തിനുമപ്പുറത്തുള്ള അടുപ്പം പെണ്‍കുട്ടിയോട് ഉണ്ടെന്ന് മനസ്സിലാക്കാനും ഇവര്‍ ശ്രമിക്കും.

 ഇടവം രാശി

ഇടവം രാശിഏപ്രില്‍ 20നും മെയ് 20 നും ഇടയില്‍ ജനിക്കുന്നവരായിരിക്കും ഇടവം രാശിയില്‍ വരുന്നത്. ഇടവം രാശിയില്‍ ജനിക്കുന്ന പുരുഷന്മാര്‍ ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നിയാല്‍ കൃത്യമായി ആശയവിനിമയം ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് ഈ രാശിക്കാര്‍. കണ്ണില്‍ മാത്രം നോക്കി സംസാരിക്കുന്ന ഇടവം രാശിക്കാര്‍ തന്റെ വികാരങ്ങള്‍ കൃത്യമായി ഇഷ്ടപ്പെടുന്ന ആള്‍ മനസ്സിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതുവരെയും തന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മനസ്സിലാക്കിക്കൊടുക്കാനുള്ള ശ്രമം ഇവര്‍ തുടര്‍ന്നുകൊണ്ടിരിക്കും.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിയില്‍ ജനിക്കുന്ന പുരുഷന്മാര്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ പാറിനടക്കുന്ന സ്വഭാവക്കാരായിരിക്കും. പാര്‍ട്ടിയില്‍ പങ്കെടുക്കുകയാണെങ്കിലും ഇഷ്ടപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് ചുറ്റിലും എപ്പോഴും കറങ്ങിനടക്കുന്നവരായിരിക്കും മിഥുനം രാശിക്കാര്‍. ശരീര ചലനങ്ങള്‍ കൊണ്ട് തനിക്കുള്ള പ്രണയം കൃത്യമായി പെണ്‍കുട്ടികളോട് പ്രകടിപ്പിക്കുന്നവരായിരിക്കും മിഥുനം രാശിയില്‍ ജനിക്കുന്ന പുരുഷന്മാര്‍. പുഞ്ചിരി കൊണ്ട് ആളുകളെ മയക്കാന്‍ കഴിവുള്ളവരായിരിക്കും ഈ രാശിക്കാര്‍.

 കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ജൂണ്‍ 21 മുതല്‍ ജുലൈ 21 വരെയുള്ള കാലയളവിനുള്ളില്‍ ജനിക്കുന്നവരായിരിക്കും കര്‍ക്കിടകം രാശിയില്‍ ഉള്‍പ്പെടുന്നവര്‍. മറ്റുള്ളവരെയെന്ന പോലെ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയേയും ശ്രദ്ധിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. എന്നാല്‍ നമ്മള്‍ അവരെക്കുറിച്ച് ചിന്തിക്കുന്നതുപോലെയാണോ അവര്‍ നമ്മളെക്കുറിച്ച് ചിന്തിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത സ്വഭാവക്കാരായിരിക്കും കര്‍ക്കിടകം രാശിയില്‍ ജനിക്കുന്ന പുരുഷന്മാര്‍. ആഗ്രഹിക്കുന്ന പെണ്‍കുട്ടിയെ സ്വന്തമാക്കുന്നതിന് വേണ്ടി അവള്‍ക്ക് വേണ്ടതെന്തും ലഭ്യമാക്കുന്നതിന് ഇവര്‍ ആത്മാര്‍ത്ഥമായി ശ്രമിക്കും. പ്രണയം തോന്നുന്ന പെണ്‍കുട്ടിയെ സന്തോഷിപ്പിക്കുന്നതിനായി ഒരുപാട് ഊര്‍ജ്ജമെടുക്കുന്നവരാണ് ഈ രാശിക്കാര്‍.

 ചിങ്ങം രാശി

ചിങ്ങം രാശി


ജുലൈ 23 മുതല്‍ ആഗസ്റ്റ് 22 വരെയുള്ള ദിവസങ്ങളില്‍ ജനിച്ചവരായിരിക്കും ചിങ്ങം രാശിക്കാര്‍. എല്ലാവര്‍ക്കും ഇഷ്ടം തോന്നുന്ന പ്രകൃതക്കാരായിരിക്കും ഈ രാശിയില്‍ ജനിക്കുന്നവര്‍. ഇഷ്ടം തോന്നുന്ന പെണ്‍കുട്ടിയെ ആള്‍ക്കുട്ടത്തില്‍ പോലും കൈകള്‍ കൊണ്ട് ചേര്‍ത്ത് പിടിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. തോളിലോ അരക്കെട്ടിലോ കയ്യിട്ടോ കൈകള്‍ ചേര്‍ത്തു പിടിച്ചോ ഇഷ്ടങ്ങളും താല്‍പ്പര്യങ്ങളും പ്രകടിപ്പിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. നീയെനിക്ക് പ്രിയപ്പെട്ടതാണെന്ന് ഇഷ്ടം തോന്നിയ പെണ്‍കുട്ടിയെ ബോധിപ്പിക്കാനുള്ള ശ്രമമാണ് ഇത്തരക്കാരുടേത്. വാക്കുകളാല്‍ പറയാന്‍ ഇഷ്ടപ്പെടാത്ത ഇവര്‍ ശരീരഭാഷകള്‍ കൊണ്ട് ഇഷ്ടവും ഇഷ്ടക്കേടും കൃത്യമായി പ്രകടിപ്പിക്കുന്നവരായിരിക്കും. ചെയ്യുന്ന ഓരോ കാര്യങ്ങളിലും ജാഗരൂകരായിരിക്കും ഈ രാശിക്കാര്‍.

 തുലാം രാശി

തുലാം രാശി

ആഗസ്റ്റ് 23 മുതല്‍ സെപ്തംബര്‍ 22 വരെയുള്ള കാലയളവില്‍ ജനിക്കുന്നവരായിരിക്കും കന്നിരാശിക്കാര്‍. എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കാത്ത പ്രകൃതക്കാരാണ് ഈ രാശിക്കാര്‍. ‍ഞാന്‍ നിനക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇത്തരക്കാര്‍ നടക്കുക. ഇതിന്റെ ഭാഗമായി നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നതെന്തും കൊണ്ടുത്തരാനുള്ള മനസ്സും ഇവര്‍ കാണിക്കും. ഇഷ്ടം തോന്നുന്നവരെ ഉപേക്ഷിക്കാന്‍ തയ്യാറാവാത്തവരാണ് ഈ രാശിക്കാര്‍. പുതിയ വിവരങ്ങള്‍ അറിയിക്കുന്നതിനും തങ്ങള്‍ സ്മാര്‍ട്ടാണെന്ന് തങ്ങളെ ബോധിപ്പിക്കാനുള്ള ശ്രമവും ഇവര്‍ നടത്തും.

 കന്നിരാശി

കന്നിരാശി


സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ 22 വരെയുള്ള കാലയളവിനുള്ളില്‍ ജനിക്കുന്നവരാണ് കന്നിരാശിയില്‍ ഉള്‍പ്പെടുന്നവര്‍. പൂക്കള്‍, മിഠായികള്‍ എന്നിവ ഇഷ്ടപ്പെടുന്നവര്‍ക്ക് സമ്മാനിക്കുന്ന ഈ രാശിക്കാര്‍ വളരെ റൊമാന്റിക്കാരിയിരിക്കും. കണ്ണില്‍നോക്കി ചിരിക്കാന്‍ കഴിയുന്ന ഇവര്‍ കവിതകള്‍, ഇഷ്ടപ്പെട്ട പാട്ടുകള്‍ എന്നിവകൊണ്ട് ഇഷ്ടപ്പെടുന്നവരെ ആകര്‍ഷിക്കാന്‍ ശ്രമിക്കും.

 വൃശ്ചികരാശി

വൃശ്ചികരാശി


ആഴത്തിലുള്ള സ്നേഹം കാത്തുസൂക്ഷിക്കുന്നവരായിരിക്കും വൃശ്ചിക രാശിയില്‍ ജനിക്കുന്നവര്‍. ആരെയും വഞ്ചിക്കാനോ ചതിക്കാനോ ആഗ്രഹിക്കാത്ത ഇത്തരക്കാര്‍ ഏത് വികാരങ്ങള്‍ക്കും അത്രയധികം പ്രാധാന്യം നല്‍കുന്നവരായിരിക്കും. ഇഷ്ടമുള്ളവര്‍ക്കൊപ്പം പുറത്തുപോകാനോ ഡിന്നറിന് പോകാനോ ആഗ്രഹിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. ഇത്തരത്തിലുള്ള സൂചനകള്‍ നല്‍കുന്ന പുരുഷന്മാര്‍ക്ക് നിങ്ങളോട് അഗാധമായ പ്രണയം സൂക്ഷിക്കുന്നവരായിരിക്കും.

മാര്‍ച്ചില്‍ ജനിക്കുന്നവര്‍ ബന്ധങ്ങളിൽ അര്‍പ്പണബോധം സൂക്ഷിക്കുന്നവര്‍: നിങ്ങളറിയേണ്ട കാര്യങ്ങൾ

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Many men aren't comfortable giving the play by play of their emotions and can sometimes seem entirely baffled that a woman doesn't understand how much he cares for her.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്