Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് എന്നും ശ്രീകൃഷ്‌ണ ഭഗവാന്റെ അനുഗ്രഹം; എല്ലാ സുഖങ്ങളും തേടി വരും, മോക്ഷം ലഭിക്കും!

ഹിന്ദുമതത്തിൽ വളരെ പവിത്രമായി കണക്കാക്കുന്ന ഒരു ഉത്സവമാണ് കൃഷ്‌ണ ജന്മാഷ്‌ടമി. രാജ്യമെമ്പാടും ഭക്തിയോടെയും സന്തോഷത്തോടെയും കൃഷ്‌ണജന്മാഷ്‌ടമി ആഘോഷിക്കുന്നു. ഭദ്രപദ മാസത്തിലെ കൃഷ്‌ണപക്ഷത്തിലെ അഷ്‌ടമി തിഥിയിലാണ് വിഷ്‌ണുവിന്റെ എട്ടാമത്തെ അവതാരമായ ഭഗവാൻ കൃഷ്‌ണൻ ജനിച്ചത്. ഹിന്ദു മതത്തിൽ സാധാരണക്കാരോട് ഏറ്റവും ചേർന്ന് നിന്ന് നിൽക്കുന്ന ദൈവങ്ങളിൽ ഒരാൾ കൂടിയാണ് കൃഷ്‌ണൻ.

ഭഗവാൻ കൃഷ്‌ണന്റെ ജന്മദിനമായ ശ്രീകൃഷ്‌ണ ജന്മാഷ്‌ടമി ദിനത്തിൽ, ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടക്കും. വീടുകളിലും ഭജനകളും കീർത്തനങ്ങളും നടത്തും. സാധാരണയായി ജന്മാഷ്ടമി രണ്ട് ദിവസമായാണ് ആഘോഷിക്കുന്നത്. ആദ്യ ദിവസം, സാധു-സന്യാസിമാരും സ്‌മാർത്ത വിഭാഗവും രണ്ടാം ദിവസം വൈഷ്‌ണവ വിഭാഗവും ബ്രജ്‌വാസികളും ഈ ഉത്സവം ആഘോഷിക്കുന്നു. എന്നാണ് പൊതുവെ പറയാറുള്ളത്.

janmashtami2025

ഈ വർഷത്തെ പഞ്ചാംഗം അനുസരിച്ച്, ഭദ്രപാദ മാസത്തിലെ കൃഷണപക്ഷത്തിലെ അഷ്‌ടമി തിഥി ഓഗസ്‌റ്റ് 15ന് രാത്രി 11:49 മുതൽ ഓഗസ്‌റ്റ് 16 ന് രാത്രി 9:34 വരെയാണ്. ഉദയ തിഥി പ്രകാരം, പ്രധാന ജന്മാഷ്‌ടമി ഓഗസ്‌റ്റ് 16ന് ആഘോഷിക്കും. അങ്ങനെ നോക്കുമ്പോൾ സ്‌മാർത്ത വിഭാഗത്തിലെ ആളുകൾ ഓഗസ്‌റ്റ് 15നും വൈഷ്‌ണവ വിഭാഗവും ബ്രജ്വാസികളും ഓഗസ്‌റ്റ് 16നും ശ്രീകൃഷ്‌ണ ജന്മാഷ്‌ടമി ആ​ഘോഷിക്കും.

വിനയത്തിന്റെയും സത്യത്തിന്റെയും പ്രതീകമായ ശ്രീകൃഷണൻ ഭൂമിയിലെ അനീതി, അന്ധകാരം എന്നിവയെ തുടച്ചുനീക്കി നേടിയ ധർമ്മത്തിന്റെയും ജയമാണ് ജന്മാഷ്‌ടമിയുടെ സന്ദേശം. ശ്രീകൃഷ്‌ണന്റെ ജനനം ദൈവീകമായ ആ പ്രവർത്തനങ്ങളാലും, അദ്ദേഹത്തിന്റെ ഉപദേശങ്ങളാലും, പ്രത്യേകിച്ച് ഭഗവദ് ഗീതയില് പറയുന്ന സത്യം, ധർമ്മം എന്നിവയാലും ഈ ദിനത്തിന് പ്രാധാന്യമുണ്ട്.

സാധാരണയായി ഈ ദിനം എല്ലാവരും നോമ്പ് പാലിക്കുകയും രാത്രി പ്രാർത്ഥനകൾ നടത്തുകയും ജീവിതത്തിലുണ്ടാകുന്ന എല്ലാ ദുരിതങ്ങൾക്കും ഭഗവാന്റെ അനുഗ്രഹം തേടുകയും ചെയ്യുന്നു. ഭാരതത്തിലെ ഉത്തരഭാഗങ്ങളിൽ അഷ്‌ടമി തിഥിയാണ് പ്രധാനമായും ആഘോഷിക്കപ്പെടുന്നത്; കേരളത്തിൽ രോഹിണി നക്ഷത്രത്തിനാണ് പ്രാധാന്യം.

അത്തരത്തിൽ ശ്രീകൃഷ്‌ണൻ എന്ന അവതരിപ്പിറവി ഏറെ ആരാധിക്കപ്പെടുന്ന ഭഗവാനാണ്. ഭാരതത്തിൽ ഒന്നാകെ കൃഷ്‌ണ ഭഗവാന് വേണ്ടി എണ്ണമറ്റ ക്ഷേത്രങ്ങളുണ്ട്. ഒപ്പം ഒരുവിധം എല്ലായിടത്തും ശ്രീകൃഷ്‌ണ ഭക്തർ ഉണ്ട് താനും. അത്തരത്തിലുള്ള ശ്രീകൃഷ്‌ണ ഭഗവാന്റെ അനുഗ്രഹം നേടിയ ചില രാശിക്കാറുണ്ട് നമുക്ക് ചുറ്റും. ആ രാശികൾ ഏതൊക്കെയെന്നും അവയ്ക്ക് ഉണ്ടാവുന്ന നേട്ടങ്ങൾ എന്തൊക്കെയെന്നും അറിയാം.

ഇടവം രാശി: ജ്യോതിഷം പറയുന്നത് അനുസരിച്ച് ഭഗവാൻ കൃഷ്‌ണന് വളരെ പ്രിയപ്പെട്ട രാശിയാണ് ഇടവ രാശി. അതുകൊണ്ടുതന്നെ ഭഗവാന്റെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് അവരുടെ ജോലിയിൽ വിജയം ലഭിക്കും, എന്ന് മാത്രമല്ല അതിൽ ആഗ്രഹിക്കുന്ന സ്ഥാനക്കയറ്റവും ശമ്പളവും ഒക്കെ ലഭിക്കും. ഈ രാശിക്കാർ കൃഷ്‌ണനെ ആരാധിച്ചാൽ അവരുടെ നേട്ടങ്ങൾ ഇരട്ടിയാകും.

കർക്കടക രാശി: ജ്യോതിഷ പ്രകാരം ഭഗവാൻ കൃഷ്‌ണന് കർക്കടക രാശിക്കാരോട് ഒരു പ്രത്യേക ദയയും വാത്സല്യവുമുണ്ട്. ഈ രാശിക്കാർക്ക് എല്ലാ കാര്യങ്ങളിലും വിജയം ഉറപ്പാണ്. വിശ്വാസമനുസരിച്ച് ഭഗവാൻ കൃഷ്‌ണന്റെ അനുഗ്രഹം ലഭിച്ച ആളുകൾക്ക് മരണശേഷം മോക്ഷം ലഭിക്കുമെന്നത് സുനിശ്ചിതമാണ്. ഇവരെ എല്ലാ സുഖങ്ങളും തേടി വരും.

ചിങ്ങം രാശി: ഭഗവാന്റെ വിശേഷാൽ കൃപയുണ്ട് ചിങ്ങം രാശിക്കാർക്ക്. ഇവർ പൊതുവെ കഠിനാധ്വാനികളായിരിക്കും. അതുകൊണ്ടുതന്നെ ഇവർക്ക് കഠിനാധ്വാനത്തിന്റെ ഫലം തീർച്ചയായും ലഭിക്കുക തന്നെ ചെയ്യും. ചിങ്ങം രാശിക്കാർ ശ്രീകൃഷ്‌ണനെയും രാധാ റാണിയെയും ധ്യാനിക്കുന്നത് ഉത്തമാണ്. അത് അവരുടെ ദാമ്പത്യ ജീവിതം നന്നായി നിലനിർത്തും.

തുലാം രാശി: ഭഗവാന്റെ അനുഗ്രഹം ഇവർക്ക് എപ്പോഴുമുണ്ട്. കൃഷ്‌ണന്റെ അനുഗ്രഹത്താൽ തുലാം രാശിക്കാർക്ക് ജീവിതത്തിൽ എല്ലാ സുഖങ്ങളും ലഭിക്കും. ബഹുമാനം വർധിക്കും. തുലാം രാശിക്കാർ എപ്പോഴും കൃഷ്‌ണനെ സ്‌തുതിക്കുന്നത് നന്നാവും. കൂടാതെ ജീവിതത്തിലെ പ്രതിസന്ധികൾ എല്ലാം ഇവർ മറികടക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+