ഈ നക്ഷത്രക്കാർക്ക് ഇനിയങ്ങോട്ട് സുവർണകാലം; മാധ്യമ പ്രവർത്തകർക്ക് നല്ല സമയം, സ്വർണം സമ്മാനമായി കിട്ടും!
ചിങ്ങ മാസത്തിലെ കറുത്ത പക്ഷത്തിലെ അഷ്‌ടമി കണക്കാക്കിയാണ് കേരളത്തിൽ അഷ്‌ടമി രോഹിണി ആഘോഷിക്കുന്നത്, കാര്യമായ ചടങ്ങുകളോടെ തന്നെയാണ് ഇത് നടക്കാറുള്ളത്. നിറഞ്ഞ ഭക്തിയോടെ, തുറന്ന മനസോടെ ഭഗവാനെ പ്രാർത്ഥിച്ചാൽ എല്ലാ ഭക്തർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുമെന്നാണ് പൊതുവെയുള്ള വിശ്വാസം. ഓരോ രാശികൾക്കും വേറിട്ട ഫലങ്ങളാകും ലഭിക്കുക. അതുകൊണ്ട് തന്നെ പലർക്കും ജീവിതത്തിൽ ഐശ്വര്യവും സന്തോഷവും വന്നുനിറയും.
ഇന്നലെയായിരുന്നു കേരളത്തിലെ ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങൾ നടന്നത്. വിപുലമായ രീതിയിൽ നടക്കുന്ന ചടങ്ങുകൾ ഇതിനെ പ്രധാനപ്പെട്ട ഒരു വശമാണ്. ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾ ആയിരിക്കും ഇന്ന് മുതൽ നിറയുക. ഇക്കൂട്ടർക്ക് ഭഗവാൻ കൃഷ്‌ണന്റെ അനുഗ്രഹം എപ്പോഴും ഒപ്പമുണ്ടാകും, അതെന്നും വരദാനമായി അവരെ കാത്ത് രക്ഷിക്കുകയും ചെയ്യുമെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഭഗവാൻ കൃഷണൻ എല്ലാവരെയും ഒരുപോലെ പരിഗണിക്കുന്ന വ്യക്തിത്വത്തിന് ഉടമ തന്നെയായിരുന്നു.

പറഞ്ഞുവരുന്നത് ഇത്തരം വിശേഷ അവസരങ്ങൾ വരുമ്പോൾ നമ്മുടെ ജീവിതം മാറിമറിയും. അതായിരിക്കും ജീവിതത്തിലെ ചിലരുടെ ടേണിംഗ് പോയിന്റ്. ജന്മാഷ്‌ടമി സമയം മുതൽ പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ കണ്ടുതുടങ്ങും. അതിൽ കൃഷ്‌ണന് പ്രിയപ്പെട്ടവർ എന്നോ അല്ലാത്തവർ എന്നുള്ള വ്യത്യാസങ്ങൾ ഒന്നുമില്ല. എല്ലാവർക്കും ഒരുപോലെയുള്ള മാറ്റങ്ങളും നേട്ടങ്ങളും ലഭിക്കാനുള്ള സാധ്യതയുണ്ട്. ഏതൊക്കെ നക്ഷത്രക്കാർക്ക് ഗുണം ലഭിക്കുമെന്ന് നോക്കാം.
പൂരാടം: ഇക്കൂട്ടർക്ക് തൊഴിലിടങ്ങളിൽ സമാധാനം നിറഞ്ഞ അന്തരീക്ഷം ഉണ്ടാകും. ആരോഗ്യകാര്യത്തിൽ വലിയ ബുദ്ധിമുട്ടുകൾ അകലും. ഇവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാവും. എതിരാളികളെ കരുതിയിരിക്കണം, എങ്കിലും സമ്മർദ്ദം വേണ്ട. ഇവർ കടം കൊടുത്ത പണം മടക്കി കിട്ടും. പ്രിയപ്പെട്ടവരിൽ നിന്ന് വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. വിദേശയാത്രയ്ക്കുള്ള അവസരം എന്തായാലും ഇവരെ തേടിവരും.
ചതയം: ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രതിബന്ധങ്ങൾ പെട്ടെന്ന് തന്നെ ഇല്ലാതാകും. കുടുംബത്തിൽ സമാധാനവും സന്തോഷവും കൈവരും. മേലുദ്യോഗസ്ഥനുമായി അഭിപ്രായ ഭിന്നതകൾ പരിഹരിക്കപ്പെടും. അപേക്ഷിച്ച വായ്‌പകൾ അനുവദിച്ചു കിട്ടാൻ സാധ്യതയുണ്ട്. വീട് നിർമാണം പൂർത്തിയാക്കാൻ സാധിക്കും. വിദ്യാർഥികൾ പഠനത്തിൽ മികവ് പുലർത്തും.
ഉതൃട്ടാതി: ഇവരുടെ കുടുംബജീവിതം സന്തോഷകരമാകും. ബന്ധുക്കളുടെ സഹായം എല്ലായ്‌പ്പോഴും ലഭിക്കും. പൊതുവേ അലസത കൂടുതലായി അനുഭവപ്പെടുന്ന ആളുകളാണ് ഇവർ. നിയമകാര്യങ്ങളിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കാവുന്നതാണ്. പുതിയ വീട് നിർമ്മിക്കാൻ ആരംഭിക്കും. യാത്രകൾ കൊണ്ട് നേട്ടം ഉറപ്പായിരിക്കും. എന്തുകൊണ്ടും ഇവർക്ക് പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ അനുകൂലമായ കാലമാണ്.
അനിഴം: ഭൂമി സംബന്ധമായ കാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉറപ്പായിരിക്കും. പുതിയ സൗഹൃദങ്ങൾ ഉടലെടുക്കുകയും അത് നേട്ടമാവുകയും ചെയ്യും. പ്രണയിതാക്കൾക്ക് സന്തോഷിക്കാവുന്ന വാർത്തകൾ ലഭിക്കുമെന്നതാണ് പ്രത്യേകത. കുടുംബജീവിതം ഊഷ്‌മളമാകും. പല കാര്യങ്ങളും കൂടുതൽ ഉത്സാഹത്തോടെ ചെയ്‌തു തീർക്കും. പ്രാർഥനകളും മറ്റും മുടങ്ങാതെ നടത്തുകയാണ് വേണ്ടത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർപ്പാവും. മാധ്യമ പ്രവർത്തകർക്ക് നല്ല കാലം.
തിരുവോണം: പ്രാർഥനകളും വഴിപാടുകളും കൃത്യസമയത്ത് നടത്തിയാൽ നേട്ടം ഉറപ്പ്. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള മനസ്ഥിതി ഉണ്ടാവും. ഇക്കൂട്ടർക്ക് മനസമാധാനം ഉള്ള കാലമാണിത്. ഉന്നത വ്യക്തികളുമായുള്ള ബന്ധം ഗുണകരമാകുമെന്നതാണ് പ്രധാനം. ഇവർ പരീക്ഷയിൽ മികച്ച വിജയം നേടും. ബിസിനസ് രംഗത്ത് ശക്തമായ മത്സരം തന്നെ നേരിടും. അന്യനാട്ടിൽ കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് അവധിക്ക് വരാനും അവധി ആസ്വദിക്കാനും കഴിയും.












Click it and Unblock the Notifications