Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി ദിവസങ്ങൾ മാത്രം, ജൂലൈയിൽ ഇവരുടെ തലവര മാറും; ഭാഗ്യത്തിന്റെ പിന്തുണ, സമ്പത്ത് ഇരട്ടിയാവും!

സാധാരണഗതിയിൽ എല്ലാവരും കരുതുന്നത് പോലെ കേവലം ഒരു രാജയോഗമോ ധനയോഗമോ മാത്രമാണോ നമ്മുടെ ജീവിതം മാറ്റിമറിക്കുന്നത് എന്ന് ചോദിച്ചാൽ ഉത്തരം ഒരിക്കലും അല്ലെന്നായിരിക്കും. ഓരോ സമയത്തും നമ്മുടെ രാശിയുടെ മേൽ പതിഞ്ഞിരിക്കുന്ന ദൃഷ്‌ടി തന്നെ മാറും. അതിനാൽ തന്നെ അവയ്ക്ക് സമയം മാറുന്തോറും മാറ്റങ്ങളും പ്രകടമാകും. അക്കാരണത്താൽ തന്നെ നിങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് മാസഫലങ്ങൾ.

ഓരോ മാസത്തിലും ഓരോ രാശിയിലും മാറ്റങ്ങൾ പ്രകടമായിരിക്കും. ചില മാസങ്ങളിൽ രാശികൾ നല്ല പ്രകടനം നടത്തുമ്പോൾ മറുവശത്ത് ചിലപ്പോൾ അത് ദോഷകരമായ സാഹചര്യങ്ങളിലേക്ക് ആയിരിക്കും നയിക്കുക. അത്തരത്തിൽ ഓരോ മാസത്തിനും സവിശേഷമായ മാറ്റം നിങ്ങളുടെ ജീവിതത്തിൽ പ്രദാനം ചെയ്യാൻ സാധിക്കുമെന്നതാണ് കാര്യം.

julyzodiacs

വരാനിരിക്കുന്ന ജൂലൈ മാസത്തിലും അതിനുള്ള സാധ്യതകൾ ഏറെയാണ്. എന്തെന്നാൽ സാധാരണഗതിയിൽ നിങ്ങൾക്ക് മാറ്റമുണ്ടാവുന്ന എല്ലാ മേഖലകളിലും ചില രാശിക്കാർക്ക് ജൂലൈ മാസത്തിലും മാറ്റം വരുമെങ്കിലും അവർക്ക് ഭാഗ്യത്തിന്റ പൂർണ പിന്തുണ കൂടി ലഭിക്കുമെന്നതാണ് പ്രധാന കാര്യം. എന്തൊക്കെയാണ് സവിശേഷമായ ഈ മാറ്റങ്ങൾ എന്ന് നമുക്ക് നോക്കാം, ഏതൊക്കെ രാശിക്കാരെ ബാധിക്കുമെന്നും.

മേടം രാശി: തൊഴിൽ രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സാധ്യത. ജോലി മാറ്റത്തിനോ പ്രമോഷനോ ഉള്ള അവസരങ്ങൾ ലഭിച്ചേക്കാം. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂല സമയം. സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം, കടം കൊടുത്ത പണം തിരികെ ലഭിക്കാൻ സാധ്യത. എന്നാൽ, അനാവശ്യ ചെലവുകൾ ഒഴിവാക്കണം. ഇവരുടെ ദാമ്പത്യ ജീവിതം മികച്ചതാവും. അവിവാഹിതർക്ക് വിവാഹ ആലോചനകൾക്ക് സാധ്യത. വ്യായാമവും കൃത്യമായ ആരോഗ്യ പരിപാലനവും നിലനിർത്തിയാൽ ശരീരം നിങ്ങൾക്ക് വഴങ്ങും.

ഇടവം രാശി: ഇവർക്ക് ജൂലൈ മാസത്തിൽ ബിസിനസ്സിൽ പുരോഗതിയും ലാഭവും പ്രതീക്ഷിക്കാം. ഓഹരി ഇടപാടുകൾ ലാഭകരമാകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂല സമയം. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുന്നത് നിങ്ങളെ ഞെട്ടിക്കും. വായ്‌പകൾ അനുവദിക്കപ്പെടാനും സാധ്യത. ഇവരുടെ പ്രണയ ബന്ധങ്ങൾ പൂർണതയിലെത്തും. അവിവാഹിതർക്ക് വിവാഹാലോചനകൾ ലഭിക്കും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. ഇക്കൂട്ടരുടെ ആരോഗ്യം തൃപ്‌തികരമായിരിക്കും. കുടുംബവുമായി ഗുണനിലവാരമുള്ള സമയം ചെലവഴിക്കുക.

ധനു രാശി: ജൂലൈ മാസത്തിൽ ഈ രാശിക്കാരുടെ തൊഴിൽ രംഗത്ത് നിർണായക മാറ്റങ്ങൾ ഉണ്ടാകും. വിദേശ ജോലി അവസരങ്ങൾ ലഭിച്ചേക്കാം. അനാവശ്യ ചെലവുകൾ കുറയ്ക്കാൻ ശ്രദ്ധിക്കുക. ബിസിനസ് ചർച്ചകൾ പരാജയപ്പെടാൻ സാധ്യതയുണ്ടെങ്കിലും പുതിയ സംരംഭങ്ങൾ വിജയിക്കും എന്ന കാര്യത്തിൽ സംശയമേ വേണ്ട. വിവാഹാലോചനകളിൽ തീരുമാനമാകും. ബന്ധങ്ങൾ ദൃഢമാകും. ഇവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. ആത്മീയ പ്രവർത്തനങ്ങൾ മാനസിക സമാധാനം നൽകും. വിദേശയാത്രകൾ ആസൂത്രണം ചെയ്യനുള്ള സമയമാണ് ഇത്.

ചിങ്ങം രാശി: അടുത്ത മാസത്തോടെ ഇവർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. ജോലി മാറ്റത്തിനോ സ്ഥാനക്കയറ്റത്തിനോ സാധ്യത. വിദ്യാർത്ഥികൾക്ക് പരീക്ഷാ വിജയം പ്രതീക്ഷിക്കാം. ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പണമിടപാടുകളിൽ ശ്രദ്ധ വേണം. പുതിയ വാഹനം വാങ്ങാൻ സാധ്യത.
അവിവാഹിതർക്ക് വിവാഹാലോചനകൾ ലഭിക്കും. പ്രണയ ജീവിതം മെച്ചപ്പെടും. ജോലിഭാരം മൂലം ക്ഷീണം അനുഭവപ്പെട്ടേക്കാം. ആരോഗ്യം ശ്രദ്ധിക്കണം.

കന്നി രാശി: ജൂലൈ മാസത്തിൽ ഇവർ പുതിയ ചുമതലകൾ ഏറ്റെടുക്കും. വിദേശ ജോലി അവസരങ്ങൾ ലഭിച്ചേക്കാം. പല വഴികളിലൂടെ പണം കൈവശം വരും. നിങ്ങൾ ആവശ്യപ്പെടുന്ന മുറയ്ക്ക് വായ്‌പകൾ അനുവദിക്കപ്പെടും. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും. വിവാഹാലോചനകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുക. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത വേണം. തീർത്ഥയാത്രകൾ നടത്തുന്നത് മാനസിക സമാധാനം നൽകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+