Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിസിനസിൽ ലാഭം കുമിഞ്ഞുകൂടും, കരിയറിൽ വച്ചടി വച്ചടി കയറ്റം, വിവാഹം നടക്കും; ഈ രാശിക്കാരാണോ?

പല വിധത്തിൽ രാജയോഗങ്ങൾ നമ്മളെ തേടിയെത്താനുള്ള സാധ്യത ഉണ്ടാവാറുണ്ട്. നമ്മളിൽ ഭൂരിഭാഗം പേരും ഇത്തരം രാജയോഗങ്ങൾ ആഗ്രഹിച്ചു തന്നെയാവും ജീവിക്കുന്നത്. എന്നാൽ ഓരോ ആളുകൾക്കും അവർ അർഹിക്കുന്ന തരത്തിലുള്ള സൗഭാഗ്യവുമായി, ജാതക പ്രകാരമുള്ള യോഗങ്ങൾ വന്നുചേരുകയാണ് പതിവ്. അത്തരത്തിൽ ചില രാജയോഗങ്ങൾ അപ്രതീക്ഷിത സമയത്ത് നമ്മുടെ ജീവിതത്തിലേക്ക് വന്നു കയറുകയും ചെയ്യാറുണ്ട്.

എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ എന്ന സിനിമ ഡയലോഗ് പോലെയാണ് ജ്യോതിഷത്തിലെ ശുഭയോഗങ്ങളും. ഓരോ യോഗത്തിനും അത് മുന്നോട്ട് വച്ചിരിക്കുന്ന ഒരു കർത്തവ്യമുണ്ട്. അത് അതിന്റെതായ നിലയിൽ മാത്രമേ പ്രവർത്തിക്കൂ. എങ്കിലും രാജയോഗങ്ങളും ശുഭയോഗങ്ങളും ഒന്നുമില്ലെങ്കിലും ചില ഗ്രഹങ്ങളുടെ പിന്തുണ ഉള്ളവർക്ക് ജീവിത വിജയം ഉറപ്പാണ്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

astrojupiter

അത്തരത്തിൽ സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ, ജ്യോതിഷത്തിൽ വളരെ അധികം പ്രാധാന്യമുള്ള വ്യാഴത്തിനും ചില പ്രത്യേകതകളുണ്ട്. എന്ന് മാത്രമല്ല ഈ ഗ്രഹത്തിന്റെ ദൃഷ്‌ടി പതിഞ്ഞാൽ അത് നിങ്ങൾക്ക് ഭാഗ്യത്തിന്റെ യോഗമാണ് നൽകുക. അത്തരത്തിൽ വ്യാഴത്തിന്റെ ദൃഷ്‌ടി എന്നും ആഗ്രഹിക്കുന്ന ആളുകളും ധാരാളമാണ്.

വേദ ജ്യോതിഷത്തിൽ ശക്തമായ രണ്ടാമത്തെ ഗ്രഹമായാണ് വ്യാഴത്തെ കണക്കാക്കുന്നത്. ഇതിനെ ദേവഗുരു അല്ലെങ്കിൽ ബൃഹസ്‌പതി എന്നും വിളിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യാഴം. ഈ ഗ്രഹത്തിന്റെ ശക്തി നിങ്ങളെ ഒറ്റരാത്രികൊണ്ട് സമ്പന്നനാക്കാൻ പോന്നതാണ്. അറിവ്, സമർപ്പണം, ജ്ഞാനം എന്നിവയ്ക്ക് ഉത്തരവാദി കൂടിയാണ് വ്യാഴം.

സാധാരണയായി വ്യാഴം ഗുണകരമാണെങ്കിൽ അത് നിങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും നൽകാൻ ശേഷിയുള്ളതാണ് എന്ന് പറയപെടുന്നു. മാത്രമല്ല സന്താനം, സമ്പത്ത്, ജ്ഞാനം എന്നിവയാൽ അനുഗ്രഹിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് കൂടി വിലയിരുത്തലുണ്ട്. എന്നാൽ വ്യാഴം ദോഷകരമോ ദുർബലമോ ആണെങ്കിൽ അത് ജീവിതത്തിൽ കാര്യമായ പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യും.

ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമായി വ്യാഴത്തിന്റെ പ്രിയരാശികൾക്ക് എന്നും നല്ല കാലമായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. വ്യാഴത്തിന്റെ കൃപയില്ലാതെ ഒരു മനുഷ്യനും പുരോഗതി പ്രാപിക്കാനാകില്ലെന്നാണ് പറയപ്പെടുന്നത്. കാരണം ഗജകേസരി യോഗം പോലെയുള്ളവ രൂപപ്പെടാൻ കാരണം തന്നെ വ്യാഴമാണ്. വ്യാഴത്തിന്റെ പ്രിയ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.

ധനു രാശി: ശരിക്കും പറഞ്ഞാൽ ധനു രാശിയുടെ അധിപനാണ് വ്യാഴം. അതുകൊണ്ട് തന്നെ ഈ രാശിക്കാർക്ക് വ്യാഴത്തിന്റെ അനുഗ്രഹം എക്കാലവും കൂടെ ഉണ്ടാകും. വ്യാഴ കൃപയാൽ ഇവർക്ക് എപ്പോഴും അവരുടെ ജോലിയിൽ വളരെയധികം മുന്നേറ്റവും ഉയർന്ന സ്ഥാനവും ലഭിക്കും, മാത്രമല്ല വരുമാനം കുതിച്ചുയരുകയും ചെയ്യും, ഇവർക്ക് ബിസിനസിൽ ലാഭം കുമിഞ്ഞുകൂടും. മാത്രമല്ല നല്ല ജോലിയും ഇവരെ തേടിയെത്തും.

മീനം രാശി: ധനുവിനെ പോലെ തന്നെ വ്യാഴത്തിന്റെ പ്രിയപ്പെട്ട രാശികളിൽ മറ്റൊന്നാണ് മീനം. വ്യാഴത്തിന്റെ അനുഗ്രഹം അവർക്ക് എപ്പോഴും ഉണ്ടാകുമെന്നതിനാൽ ജീവിതവിജയം ഇവർക്ക് ഉറപ്പാണ്. ഇക്കൂട്ടർ ഏതു ജോലിയിൽ ഏർപ്പെട്ടാലും അത് പൂർത്തിയാക്കുന്നതിൽ ഒരു ശങ്കയും കാട്ടില്ല. ഈ രാശിക്കാർ പ്രത്യേകിച്ചും ബിസിനസിൽ വളരെയധികം ലാഭം നേടുന്നവരാണ്. കരിയറിൽ ഉയർച്ചയും അവിവാഹിതർക്ക് വിവാഹത്തിനുള്ള സാധ്യതയും തെളിയുന്നുണ്ട്.

ഇടവം രാശി: വ്യാഴത്തിന്റെ ഇഷ്‌ടപ്പെട്ട രാശിക്കാരിൽ ഒരു കൂട്ടരാണ് ഇവരും. ഇവരെ സംബന്ധിച്ച് പുതിയ സംരംഭങ്ങൾ വിജയകരമായി മുന്നോട്ട് പോവാൻ സാധിക്കും. ബിസിനസുകാർക്ക് പുതിയ കരാറുകൾ ലഭിക്കാനുള്ള അനുകൂല സമയമാണ് ഇത്. വിദ്യാർത്ഥികൾക്കും ജോലി നോക്കുന്നവർക്കും നല്ല വാർത്തകൾ കേൾക്കാം. യാത്രകൾക്കുള്ള അവസരവും വന്നുചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+