ഈ രാശിക്കാർ സൂക്ഷിച്ചില്ലേൽ എട്ടിന്റെ പണി ഉറപ്പ്; ആരോഗ്യം വഷളാവും, സാമ്പത്തിക നഷ്‌ടങ്ങൾക്ക് സാധ്യത!
ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന വിഷയമാണ്. അതിപ്പോൾ ഏത് രീതിയിലും ആവാം എന്ന് മാത്രമേ ഉള്ളൂ. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാവും വന്നുചേരുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ മാറ്റമൊന്നുമില്ല.
വേദ ജ്യോതിഷത്തിൽ വ്യാഴത്തെ ഏറ്റവും ശക്തമായ രണ്ടാമത്തെ ഗ്രഹമായാണ് കണക്കാക്കുന്നത്, എന്ന് മാത്രമല്ല ഒട്ടേറെ സവിശേഷതകളും ഇതിനുണ്ട്. ദേവഗുരു അല്ലെങ്കിൽ ബൃഹസ്‌പതി എന്നും വ്യാഴത്തെ വിളിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് ഇത്. വ്യാഴത്തിന്റെ ശക്തി നിങ്ങളെ ഒറ്റരാത്രികൊണ്ട് സമ്പന്നനാക്കാൻ പോന്നതാണ്. അറിവ്, സമർപ്പണം, ജ്ഞാനം എന്നിവയ്ക്ക് ഉത്തരവാദിയാണ് വ്യാഴം എന്ന ഗ്രഹം.

ഒരു വ്യക്തിയുടെ ആത്മീയ വശവും ഇതിലൂടെ വെളിപ്പെടുന്നു. വ്യാഴം ഗുണകരമാണെങ്കിൽ അത് നിങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും നൽകാൻ ശേഷിയുള്ളതാണ്. മാത്രമല്ല സന്താനം, സമ്പത്ത്, ജ്ഞാനം എന്നിവയാൽ അനുഗ്രഹിക്കപ്പെടാൻ സാധ്യതയും ഉണ്ട്. എന്നാൽ വ്യാഴം ദോഷകരമോ ദുർബലമോ ആണെങ്കിൽ അത് ജീവിതത്തിൽ കാര്യമായ പ്രതിസന്ധിയും സൃഷ്‌ടിക്കുമെന്നത് മറക്കരുത്.
നമ്മുടെയൊക്കെ ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ വ്യാഴത്തിന് കഴിയുമെന്നതാണ് ഈ പറഞ്ഞു വനത്തിന്റെ അർത്ഥം. അങ്ങനെയുള്ള വ്യാഴത്തിന്റെ ഓരോ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തിലെ മാറ്റത്തിന് നിമിത്തമാവുകയും ചെയ്യും. ഇക്കുറി ഒക്ടോബർ മാസത്തിലാണ് അത്തരത്തിലൊരു നീക്കം നമുക്ക് കാണാൻ കഴിയുക.
ഒക്ടോബര്‍ 18-നാണ് വ്യാഴം അതിന്റെ രാശിമാറുന്നത്. അത് മൂന്ന് രാശിക്കാര്‍ക്ക് കൂടുതല്‍ ദോഷകരമായ മാറ്റങ്ങളിലേക്കാണ് നയിക്കുക. മിഥുനത്തില്‍ നിന്ന് കര്‍ക്കിടകത്തിലേക്കാണ് വ്യാഴം രാശിമാറുന്നത്. നിങ്ങൾ കരുതുന്നത് പോലെ അത് അത്രയും ചെറിയ വിഷയമല്ല. എന്തെന്നാൽ സൂക്ഷിച്ചില്ലെങ്കിൽ വലിയ പ്രതിസന്ധികൾ വരെ ഉടലെടുക്കാൻ ഇത് വഴിയൊരുക്കും. മൂന്ന് രാശിക്കാരെയാണ് ഇത് കാര്യമായി ബാധിക്കുക. അവ ഏതൊക്കെ എന്നറിയാം.
ഇടവം രാശി: ഇവരുടെ മൂന്നാം ഭാവത്തിലാണ് വ്യാഴത്തിന്റെ സഞ്ചാരം. ഇതോടെ ചിലവുകള്‍ വര്‍ധിപ്പിക്കുകയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്യും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്ല കരുതൽ വേണം. ആരോഗ്യ പ്രശ്‌നങ്ങൾ വഷളാവും. അനാവശ്യമായി ആരോടും സംസാരിക്കരുത്. കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്കുണ്ടാക്കുന്ന കാലയളവ് കൂടിയാണ് ഇത്. സാമ്പത്തികമായി കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങള്‍ അനുഭവിക്കും. ദാരിദ്ര്യത്തിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കും.
ചിങ്ങം രാശി: ഇത് നിങ്ങളുടെ ജോലിയില്‍ പ്രതിസന്ധികള്‍ ഉയര്‍ത്തുന്നു. എല്ലാ കാര്യത്തിലും കാലതാമസം നേരിടേണ്ടി വരുന്നു. ജോലിസ്ഥലത്ത് നിങ്ങള്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതാണ്. സാമ്പത്തിക നഷ്‌ടങ്ങൾ ജീവിതത്തെ ബാധിക്കും. വ്യക്തിപരമായ കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്ക് വെക്കുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ബിസിനസിന്റെ കാര്യത്തില്‍ വേണ്ടത്ര പരിഗണന കൊടുത്തില്ലെങ്കിൽ പണം പോവുന്ന വഴിയറിയില്ല. പല വിധത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ദിവസം തോറും നിങ്ങള്‍ അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു.
കുംഭം രാശി: നിങ്ങളെ ശത്രുക്കള്‍ക്കിടയിൽ എത്തിക്കും. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കുകയും അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ കൊണ്ടുപോവുകയും ചെയ്യും. പണം കടം വാങ്ങുന്നതും കൊടുക്കുന്നതും ഒഴിവാക്കിക്കോളൂ. കടം കൊടുത്ത പണം തിരികെ കിട്ടാന്‍ ഇത്തിരി മെനക്കെടും. നിങ്ങള്‍ കടം വാങ്ങിച്ചപണം പലപ്പോഴും കൊടുത്ത് തീര്‍ക്കുന്നതിനും വളരെയധികം പ്രയാസപ്പെടുന്ന അവസ്ഥയാണ് വരിക. അനാരോഗ്യകരമായ ഭക്ഷണശീലം ആരോഗ്യത്തെ നന്നായി ബാധിക്കും. ആലോചിച്ച് മാത്രം എന്ത് കാര്യത്തിലും തീരുമാനം എടുക്കുക.












Click it and Unblock the Notifications