വ്യാഴവും ശനിയും സ്ഥാനം മാറുന്നു; ഈ രാശിക്കാർക്ക് നല്ലത് നടക്കും, നഷ്‌ടപ്പെട്ട പണം തിരിച്ചുകിട്ടാൻ സാധ്യത!
വരുന്ന ഡിസംബർ മാസത്തിൽ വെറും രണ്ട് ദിവസത്തെ വ്യത്യാസത്തിൽ രണ്ട് പ്രധാന ഗ്രഹമാറ്റങ്ങൾ സംഭവിക്കുമെന്നാണ് ജ്യോതിഷ കണക്കുകൾ സൂചിപ്പിക്കുന്നത്. ഡിസംബർ 11-ന് ശനി മീനം രാശിയിൽ വക്രഗതിയിൽ നിന്ന് നേർഗതിയിലേക്ക് മാറും. തുടർന്ന് ഡിസംബർ 13-ന് വ്യാഴം (ഗുരു) ചിങ്ങം രാശിയിൽ വക്രഗതിയിലേക്ക് പ്രവേശിക്കും.
ജ്യോതിഷപ്രകാരം ശനി അച്ചടക്കം, കഠിനാധ്വാനം, ഉത്തരവാദിത്തം, നീതി എന്നിവയുടെ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. അതേസമയം വ്യാഴം ആവട്ടെ അറിവ്, വിദ്യാഭ്യാസം, സമ്പത്ത്, ഐശ്വര്യം, ഭാഗ്യം എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹമായാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇവ കൊണ്ട് വരുന്ന മാറ്റങ്ങൾ വളരെ വലുതായിരിക്കും.

ശനി വക്രഗതിയിൽ നിന്ന് നേർഗതിയിലേക്ക് മാറുമ്പോൾ മുടങ്ങിക്കിടന്ന കാര്യങ്ങൾക്ക് വേഗം കൈവരുമെന്നാണ് പരമ്പരാഗത ജ്യോതിഷ വിശ്വാസം. വ്യാഴത്തിന്റെ വക്രഗതി മുൻകാല തീരുമാനങ്ങൾ, സാമ്പത്തിക പദ്ധതികൾ, പൂർത്തിയാകാത്ത ഉത്തരവാദിത്തങ്ങൾ എന്നിവ പുനഃപരിശോധിക്കേണ്ട സമയമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
വേദജ്യോതിഷ വിശ്വാസപ്രകാരം ഈ ഗ്രഹമാറ്റങ്ങൾ തൊഴിൽ, സാമ്പത്തിക സ്ഥിതി, വിദ്യാഭ്യാസം, കുടുംബം, ബന്ധങ്ങൾ തുടങ്ങിയ ജീവിതത്തിന്റെ വിവിധ മേഖലകളിൽ സ്വാധീനം ചെലുത്താം. ഈ കാലയളവിൽ ഇടവം, തുലാം, മീനം എന്നീ മൂന്ന് രാശിക്കാർക്ക് സാമ്പത്തിക പുരോഗതിക്കും പുതിയ അവസരങ്ങൾക്കും സാധ്യതയുണ്ടെന്നാണ് ജ്യോതിഷ പ്രവചനം.
ഇടവം
ഇടവം രാശിക്കാർക്ക് ഈ ഗ്രഹമാറ്റങ്ങൾ തൊഴിൽ മേഖലയിലും വരുമാനത്തിലും പുതിയ അവസരങ്ങൾ കൊണ്ടുവന്നേക്കാം. മുൻകാലത്തെ തൊഴിൽബന്ധങ്ങളിലൂടെയും പരിചയങ്ങളിലൂടെയും സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. മുമ്പ് നടത്തിയ പരിശ്രമങ്ങൾക്ക് ഇപ്പോൾ നല്ല ഫലങ്ങൾ ലഭിച്ചേക്കാം. വീട്, സ്ഥലം, വസ്‌തു, റിയൽ എസ്‌റ്റേറ്റ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വീണ്ടും തീരുമാനങ്ങളെടുക്കേണ്ട സാഹചര്യം ഉണ്ടാകാം.
അധിക വരുമാനം കണ്ടെത്താനുള്ള അവസരങ്ങളും ലഭിച്ചേക്കാം. എന്നാൽ സാമ്പത്തിക കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് എല്ലാ വശങ്ങളും വിശദമായി പരിശോധിക്കണം. വ്യാഴാഴ്‌ചകളിൽ മഹാവിഷ്‌ണുവിനെ ആരാധിക്കുകയും 'ഓം ഗുരവേ നമഃ' എന്ന മന്ത്രം ജപിക്കുകയും ചെയ്യുന്നത് ഉത്തമമാണെന്നാണ് ജ്യോതിഷികളുടെ നിർദേശം.
തുലാം
തുലാം രാശിക്കാർക്ക് തൊഴിൽ സംബന്ധമായ പ്രശ്‌നങ്ങളിൽ ആശ്വാസവും സാമ്പത്തിക സ്ഥിതിയിൽ പുരോഗതിയും പ്രതീക്ഷിക്കാം. ജോലിസ്ഥലത്ത് ദീർഘകാലമായി നിലനിന്നിരുന്ന തർക്കങ്ങൾക്കും തൊഴിൽപരമായ ബുദ്ധിമുട്ടുകൾക്കും പരിഹാരമുണ്ടായേക്കാം. നേരത്തെ ലഭിക്കാതെ പോയിരുന്ന വരുമാന അവസരങ്ങൾ വീണ്ടും മുന്നിലെത്താൻ സാധ്യതയുണ്ട്.
ജോലിയിലുള്ളവർക്ക് അതോടൊപ്പം ചെറിയൊരു ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ചും ചിന്തിക്കാം. എന്നാൽ സാമ്പത്തിക കാര്യങ്ങളിൽ കൃത്യമായ ആസൂത്രണവും തൊഴിൽ ഉത്തരവാദിത്തങ്ങളിൽ ചിട്ടയായ സമീപനവും ആവശ്യമാണ്. വ്യാഴാഴ്‌ചകളിൽ മഞ്ഞ നിറത്തിലുള്ള വസ്‌തുക്കൾ ദാനം ചെയ്യുന്നത് ഗുണകരമാണെന്നാണ് ജ്യോതിഷികൾ പറയുന്നത്.
മീനം
മീനം രാശിക്കാർക്ക് ഡിസംബർ 11-ന് ശനി സ്വന്തം രാശിയായ മീനത്തിൽ നേർഗതിയിലേക്ക് മാറുന്നത് അനുകൂലമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് ജ്യോതിഷ പ്രവചനം. ഏറെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ വീണ്ടും മുന്നോട്ടുപോകാൻ സാധ്യതയുണ്ട്. തൊഴിൽ മേഖലയിൽ ഉത്തരവാദിത്തങ്ങൾ വർധിച്ചേക്കാം. എന്നാൽ ഈ അധിക ഉത്തരവാദിത്തങ്ങൾക്കൊപ്പം സാമ്പത്തിക നേട്ടങ്ങളും കരിയറിൽ പുരോഗതിയും ഉണ്ടാകാം.
നേരത്തെ ലഭിക്കാതെ പോയ പണം തിരിച്ചുകിട്ടാനോ പൂർവിക സ്വത്തുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാനോ സാധ്യതയുണ്ട്. അതേസമയം ആരോഗ്യകാര്യങ്ങളിൽ അശ്രദ്ധ കാണിക്കരുത്. പൂർത്തിയാകാത്ത ജോലികൾ ക്ഷമയോടെയും അച്ചടക്കത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ടുകൊണ്ടുപോകണം. എല്ലാ ദിവസവും വൈകുന്നേരമോ രാത്രിയോ 'ഓം ശം ശനൈശ്ചരായ നമഃ' എന്ന മന്ത്രം ജപിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം.


Click it and Unblock the Notifications
