Get Updates
Get notified of breaking news, exclusive insights, and must-see stories!

ധൈര്യമായി ലോട്ടറിയെടുത്തോ.. വിലപിടിപ്പുള്ള വസ്തുക്കള്‍ കൈയിലെത്തും; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ സ്ഥാനത്തിനും രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നുണ്ട് എന്നാണ് ജ്യോതിഷം പറയുന്നത്. അതിനാല്‍ തന്നെ ഗ്രഹങ്ങളുടെ ഈ രാശി മാറ്റം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തുകയും ചെയ്യും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ച് ഇത് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും.

ഗ്രഹങ്ങളുടെ അധിപന്‍, ദേവഗുരു എന്നൊക്കെയാണ് വ്യാഴം ഗ്രഹത്തെ ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. ഈ വ്യാഴം മേടം രാശിയിലേക്ക് സംഗമിക്കാന്‍ പോവുകയാണ്. 2023 ഏപ്രില്‍ 22-ന് ആണ് വ്യഴം മേടം രാശിയിലേക്ക് എത്തുന്നത്. 12 വര്‍ഷത്തിന് ശേഷമാണ് വ്യാഴം മേടരാശിയില്‍ പ്രവേശിക്കുന്നത്. അതിനാല്‍ തന്നെ ചില രാശിക്കാരെ സംബന്ധിച്ച് അനിതര സാധാരണമായ നേട്ടങ്ങളാണ് ഇക്കാലയളവില്‍ ലഭിക്കാന്‍ പോകുന്നത്.

astro1

വ്യാഴം മേടരാശിയില്‍ നില്‍ക്കുന്ന സമയത്ത്, ജാതകത്തില്‍ വ്യാഴം ശക്തമായ വ്യക്തിക്ക് ഏറെ ഭാഗ്യം ലഭിക്കും എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഏപ്രിവല്‍ 22 ന് രാവിലെ 5:15 ന് ആണ് വ്യാഴം മേടം രാശിയില്‍ പ്രവേശിക്കുന്നത്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ മേടം രാശിയില്‍ ആണ് വ്യാഴം വിരാജിക്കുക. ഇത് വഴി ചില രാശിക്കാര്‍ക്ക് അനുകൂല നേട്ടം ലഭിക്കും. വ്യാഴത്തിന്റെ സംക്രമണം കൊണ്ട് ഭാഗ്യം കൈവരാന്‍ പോകുന്ന രാശിക്കാര്‍ ഏതൊക്കെയാണ് എന്ന് നോക്കാം.

മിഥുനം രാശി

മേടം രാശിയിലെ വ്യാഴത്തിന്റെ സംക്രമണം മിഥുനം രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങള്‍ സമ്മാനിക്കും. മിഥുനം രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ കരിയറില്‍ വലിയ പുരോഗതി നല്‍കും. ഇവക്ക് ഉപരി പഠനത്തിന് അവസരം ലഭിക്കും. നിലവിലെ ജോലിയില്‍ നിന്ന് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂല സമയം. ഇത്തരക്കാര്‍ക്ക് ഉയര്‍ന്ന ശമ്പളമുള്ള ജോലി ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

മിഥുനം രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ സാമ്പത്തികമായി ഏറെ മുന്നേറാന്‍ സാധിക്കും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നത് നല്ലതാണ്. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വീട്ടില്‍ ഐശ്വര്യവും സമാധാനവും നിറയും. വീട്ടുകാര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം കൈവരുന്നതാണ്.

ഇടവം രാശി

മേടം രാശിയിലെ വ്യാഴത്തിന്റെ സംക്രമണം ഇടവം രാശിക്കാര്‍ക്കും അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. ഏറെ നാളായി കാത്തിരുന്ന ദീര്‍ഘയാത്ര നടക്കും. ഇടവം രാശിക്കാരെ വ്യാഴ സംക്രമം സാമ്പത്തികമായി ഏറെ ശക്തരാക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. വില പിടിപ്പുള്ള വസ്തുക്കള്‍ കൈയില്‍ വന്ന് ചേരും.

Astro Tips: ഇതാണോ നിങ്ങളുടെ രാശി..? എങ്കില്‍ എപ്പോഴും വണ്‍സൈഡ് ലൗ ആയിരിക്കും

വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയുള്ള ഒരു വര്‍ഷം അനുകൂല സമയമാണ്. മത്സര പരീക്ഷകളില്‍ വിജയിക്കാന്‍ സാധിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. സമൂഹത്തില്‍ നിന്ന് ആദരവും പ്രശസ്തിയും ലഭിക്കും. പങ്കാളിക്കൊപ്പം നല്ല നിമിഷങ്ങള്‍ ചെലവിടും. ഏറെ നാളായി കാത്തിരിക്കുന്ന സന്താന ഭാഗ്യം കൈവരും. ജോലി സംബന്ധമായ ആവശ്യത്തിന് ദീര്‍ഘയാത്ര നടത്തേണ്ടി വന്നേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+