വിദേശത്ത് ജോലി ലഭിക്കും, ദാമ്പത്യം സുഖകരമാവും; ഫെബ്രുവരിയിൽ സമ്പാദ്യം കുതിച്ചുയരും, ഈ രാശിക്കാരാണോ?
ജ്യോതിഷത്തിൽ വ്യാഴത്തെ ഏറ്റവും ശക്തമായ രണ്ടാമത്തെ ഗ്രഹമായി കണക്കാക്കുന്നു. ഇതിനെ ദേവഗുരു അല്ലെങ്കിൽ ബൃഹസ്‌പതി എന്നും വിളിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് ഇത്. വ്യാഴത്തിന്റെ ശക്തി നിങ്ങളെ ഒറ്റരാത്രികൊണ്ട് സമ്പന്നനാക്കാൻ പോന്നതാണ്. അറിവ്, സമർപ്പണം, ജ്ഞാനം എന്നിവയ്ക്ക് ഉത്തരവാദിയാണ് വ്യാഴം.
ഒരു വ്യക്തിയുടെ ആത്മീയ വശവും ഇതിലൂടെ വെളിപ്പെടുന്നു. വ്യാഴം ഗുണകരമാണെങ്കിൽ അത് നിങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും നൽകാൻ ശേഷിയുള്ളതാണ്. മാത്രമല്ല സന്താനം, സമ്പത്ത്, ജ്ഞാനം എന്നിവയാൽ അനുഗ്രഹിക്കപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ വ്യാഴം ദോഷകരമോ ദുർബലമോ ആണെങ്കിൽ അത് ജീവിതത്തിൽ കാര്യമായ പ്രതിസന്ധിയും സൃഷ്‌ടിക്കും.

പറഞ്ഞുവന്നത് നമ്മയുടെയൊക്കെ ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ വ്യാഴത്തിന് കഴിയുമെന്നതാണ്. അങ്ങനെയുള്ള വ്യാഴത്തിന്റെ ഓരോ മാറ്റങ്ങളും നിങ്ങൾക്ക് മാറ്റത്തിന് നിമിത്തമാവുകയും ചെയ്യും. ഇക്കുറി ഫെബ്രുവരി മാസത്തിലാണ് അത്തരത്തിലൊരു മാറ്റം നമുക്ക് കാണാൻ കഴിയുക. ഈ ഗ്രഹം ഇടവത്തിൽ നേർഗതിയിൽ സഞ്ചാരം ആരംഭിക്കുന്നത് അഞ്ച് രാശിക്കാർക്ക് നേട്ടം നൽകും. ഏതൊക്കെ രാശിക്കാരാണ് അവരെന്ന് നമുക്ക് നോക്കാം.
മേടം രാശി: വ്യാഴത്തിന്റെ സഞ്ചാരഗതി ഇവരുടെ സാമ്പത്തിക സ്ഥിതി മികച്ചതാക്കും. നിലവിലെ ജോലിയിൽ ഇവർക്ക് പ്രൊമോഷനും ലഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും കളിയാടും. ഇവരുടെ കഠിനാധ്വാനത്തിന് തക്കതായ പ്രതിഫലം ലഭിക്കും. വ്യക്തിജീവിതത്തിലും കരിയറിലും കാര്യമായ മാറ്റങ്ങൾ ഇവർക്ക് വന്നുചേരും.
ഇടവം രാശി: വ്യാഴത്തിന്റെ ഫെബ്രുവരിയിലെ മാറ്റം വളരെ അനുകൂല സമയമാണ് ഇവർക്ക്. പുതിയ സംരംഭങ്ങൾ വിജയകരമായി മുന്നോട്ട് പോവാൻ ഇവർക്ക് കഴിയും. ബിസിനസുകാർക്ക് പുതിയ കരാറുകൾ ലഭിക്കാനുള്ള യോഗമുണ്ടാവും. വിദ്യാർത്ഥികൾക്കും ജോലി നോക്കുന്നവർക്കും ഇത് അനുകൂല സമയമായിരിക്കും. അവിവാഹിതർക്ക് കല്യാണവും നോക്കാം.
കന്നി രാശി: ഇവരുടെ കരിയറിൽ കാര്യമായ പുരോഗതിയുണ്ടാകും. ബിസിനസുകാർക്ക് വലിയ ലാഭം ഉണ്ടാവുകയും കൂടുതൽ വ്യാപിപ്പിക്കാൻ അവസരം ഉണ്ടാവുകയും ചെയ്യും. ഇവർക്ക് പുതിയ പദ്ധതികളിൽ വിജയം ഉണ്ടാകും. ബുദ്ധിമുട്ടുകൾ മാറുകയും സമ്പത്ത് വർധിക്കുകയും ചെയ്യും. ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും.
വൃശ്ചികം രാശി: വ്യാഴത്തിന്റെ അനുഗ്രഹം ഇക്കാലയളവിൽ ഇവരെ തേടി എത്തും. വിദ്യാഭ്യാസം, കല എന്നിവയിൽ ഇവർക്ക് തിളങ്ങാനാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരുകയും ചെയ്യും. കരിയറിൽ യഥാർത്ഥ ഉയർച്ചയുണ്ടാകും. ബിസിനസുകാർക്ക് അനുകൂല സമയമാണ് വരാനിരിക്കുന്നത്. ഇവരുടെ വരുമാനം വർധിക്കും. സാമ്പത്തിക നില നന്നായി മെച്ചപ്പെടുകയും കടബാധ്യതകൾ തീരുകയും ചെയ്യും.
മകരം രാശി: സാമ്പത്തികമായും അല്ലാതെയും വലിയ നേട്ടങ്ങൾ ആയിരിക്കും ഈ മാറ്റം കൊണ്ടുവരിക. ജോലിയിൽ അംഗീകാരങ്ങൾ ലഭിക്കുകയും മുന്നോട്ട് പോക്ക് സുഗമം ആവുകയും ചെയ്യും. പ്രൊമോഷൻ ലഭിക്കാനുള്ള സാധ്യതയും വളരെ അധികമാണ്. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂല സാധ്യതകൾ ആയിരിക്കും ഉണ്ടാവുക. 2025 ഒക്ടോബർ വരെ മകരം രാശിക്കാർക്ക് അനുകൂല സമയമായതിനാൽ ശുഭകാര്യങ്ങൾ നടക്കും.












Click it and Unblock the Notifications