ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, വിവാഹത്തിന് യോഗം; ദാമ്പത്യജീവിതം സന്തോഷപൂർണം! ആരോഗ്യം മെച്ചപ്പെടും
ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഹിന്ദുമതത്തിൽ കൽപ്പിച്ചു നൽകിയിരിക്കുന്നത്. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.
ജ്യോതിഷപ്രകാരം ഒമ്പത് ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാന കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
പറഞ്ഞുവന്നത് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ് എന്നതാണ്. അതായത് നിങ്ങളുടെ രാശിയെ ഗ്രഹങ്ങൾ പല തരത്തിൽ സ്വാധീനിക്കുന്നു എന്ന്. ചിലപ്പോൾ നിങ്ങളുടെ രാശിയിലേക്ക് ഏതെങ്കിലും ഗ്രഹങ്ങൾ മാറിയാൽ, അല്ലാതെ എന്തെങ്കിലും തരത്തിൽ കൂടിച്ചേരൽ നടത്തിയാൽ ഒക്കെയും ഇത് സ്വാധീനിക്കും. അത്തരത്തിൽ പലവിധ മാറ്റങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്.
ഓരോ ഗ്രഹങ്ങളുടെയും രാശിമാറ്റം 12 രാശിക്കാരിലും സ്വാധീനം ചെലുത്തുമെന്നതാണ് പ്രധാന കാര്യം. അത്തരത്തിൽ സവിശേഷമായ ഒരു മാറ്റമാണ് വരുന്നത്. മിഥുനം രാശിയിൽ നിന്ന് കർക്കടകം രാശിയിലേക്ക് വ്യാഴം പ്രവേശിക്കുന്നത് അഞ്ച് രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരുമെന്നതാണ് കാര്യം. ഏതെല്ലാം രാശിക്കാർക്കാണ് ജീവിതത്തിൽ ഭാഗ്യം ഉണ്ടാകുന്നതെന്ന് അറിയാം.
ധനു രാശി: ഇക്കൂട്ടർക്ക് ശരിക്കും പറഞ്ഞാൽ നിക്ഷേപത്തിന് അനുകൂല സമയമാണ് വരാനിരിക്കുന്നത്. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവാനുള്ള സാധ്യതകൾ ഏറെയാണ്. കഠിനാധ്വാനത്തിന് ഫലം ലഭിക്കുവാനുള്ള സാധ്യതകൾ ഏറെയാണ്. ജോലിയിൽ സമാധാനവും സന്തോഷവും പാലിക്കും. ഇവരുടെ ജീവിതം മാറിമറിയും.
വൃശ്ചികം രാശി: ഇവർക്ക് കരിയറിൽ പുരോഗതിയുണ്ടാകും. ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതി മികച്ചതാകും. ജോലിയിൽ ഗുണകരമായ മാറ്റങ്ങളുണ്ടാവാൻ സാധ്യതകൾ ഏറെയാണ്. സാമ്പത്തികമായി അഭിവൃദ്ധി ഉണ്ടാവാൻ എല്ലാം കൊണ്ടും നല്ല അവസരമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും കൈവരും.
ഇടവം രാശി: ജീവിതത്തിൽ സമാധാനവും സന്തോഷവും ഇവർക്കുണ്ടാവും. ദാമ്പത്യ ജീവിതം സന്തോഷപൂർണമായി മാറും. പുതിയ ബിസിനസ് ആരംഭിക്കാൻ അനുകൂല സമയം ആൺ ഇത്. ജീവിതത്തിലെ എല്ലാവിധ ദുഃഖങ്ങളും അകലും. സന്തോഷവും സമാധാനവും കൈവരാൻ ഇതിലും നല്ല സമയം ഉണ്ടാവില്ല.
കന്നി രാശി: തൊഴിലിൽ നല്ല മാറ്റങ്ങളുണ്ടാകും. ബിസിനസുകാർക്ക് ലാഭം വർധിക്കും. പങ്കാളിയുമായുള്ള ബന്ധം മികച്ചതായി മാറും. ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുമെങ്കിലും അതിനെ നല്ല രീതിയിൽ കൈകാര്യം ചെയ്യാനാകും. ജീവിതത്തെ കൂടുതൽ ഗൗരവമായി കാണും. ആഗ്രഹങ്ങൾ എല്ലാം തന്നെ സഫലമാവുകയും കഠിനാധ്വാനത്തിന് ഫലം കാണുകയും ചെയ്യും.
കർക്കടകം രാശി: ഇവർക്ക് ജീവിതത്തിൽ പലവിധത്തിലുള്ള മാറ്റങ്ങളുണ്ടാകും. നേട്ടങ്ങൾ ഇവരെ തേടിയെത്തും. അവിവാഹിതർക്ക് വിവാഹത്തിന്റെ കാര്യത്തിൽ ഇനി ടെൻഷൻ വേണ്ട. സ്വപ്‌നം കാണുന്നത് പോലെയൊരു ജീവിതം തന്നെ ഉണ്ടാവും. പണത്തിന് കാര്യത്തിൽ ഒരു പേടിയും വേണ്ട. ഇവരുടെ വരുമാനം ഇരട്ടിയാകും.












Click it and Unblock the Notifications