ഇതാ വരുന്നു വ്യാഴത്തിന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് സമ്പത്ത് കുമിഞ്ഞുകൂടും, മഹാഭാഗ്യങ്ങൾ തേടിയെത്തും
ഭാരതീയ ജ്യോതിഷപ്രകാരം വളരെ പ്രാധാന്യം നിറഞ്ഞ ഗ്രഹമാണ് വ്യാഴം. അതുകൊണ്ട് തന്നെ വ്യാഴത്തിന്റെ രാശിമാറ്റം അതിപ്രധാനമാണ്. ദേവഗുരുവായിട്ടുള്ള ബൃഹസ്‌പതിയാണ് വ്യാഴം. ശ്രേഷ്‌ഠന്മാരിൽ വച്ച് ഏറ്റവും ശ്രേഷ്‌ഠനും ആദരണീയനും ജ്ഞാനവും അറിവും ഉള്ളവനും പണ്ഡിതനും ഒക്കെ ആയിട്ടുള്ള ഗ്രഹം കൂടിയാണ് വ്യാഴം.
വ്യാഴം രാശി മാറുമ്പോൾ അതിന്റെ ഗുണങ്ങൾ എല്ലാ രാശിക്കാർക്കും ഒരുപോലെ അല്ല ലഭിക്കുക. എങ്കിലും 12 രാശികളെയും ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇത് ബാധിക്കുമെന്നതാണ് യാഥാർഥ്യം. പക്ഷേ അതൊരിക്കലും ഒരേ അളവിൽ ആയിരിക്കില്ല. 2025 മെയ് മാസത്തിലാണ് വ്യാഴം മിഥുനം രാശിയിൽ പ്രവേശിക്കുക.

ആ രാശിമാറ്റമാണ് ഇക്കുറി കാര്യമായ നേട്ടങ്ങൾ ചിലർക്ക് കൊണ്ടുവരിക. സാമ്പത്തികമായ നേട്ടങ്ങൾ ഉൾപ്പെടെ ഇത് ചില രാശിക്കാർക്ക് കൊണ്ടുവരും. ഗ്രഹങ്ങളുടെ രാശിമാറ്റം കൊണ്ടുവരുന്ന ഭാഗ്യങ്ങൾ പലപ്പോഴും നാം പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും. ഇതുവരെയുള്ള സാമ്പത്തികമായ ബുദ്ധിമുട്ടുകളെ അപ്പാടെ അകറ്റുന്ന മാറ്റങ്ങളാവും വരിക.
വ്യാഴം ദേവഗുരുവാണെന്നും ശുക്രൻ അസുര ഗുരുവാണെന്നും പൊതുവെ പറയപ്പെടുന്നു. അതിനാൽ വ്യാഴവും ശുക്രനും ഏതെങ്കിലും വീട്ടിൽ ചേരുമ്പോൾ അത് അവരുടെ ജീവിതത്തെ ഐശ്വര്യത്തിലേക്ക് നയിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത്തരത്തിൽ വ്യാഴത്തിന്റെ സാന്നിധ്യം മൂലം ഇക്കുറി കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന രാശിക്കാർ ഇവരൊക്കെയാണ്.
ഇടവം രാശി: ഇക്കുറി വ്യാഴത്തിന്റെ രാശിമാറ്റത്താല്‍ സാമ്പത്തിക നേട്ടമുണ്ടാകുന്ന രാശിക്കാരാണ് ഇടവം. ഇത് കേവലമായ സാമ്പത്തിക നേട്ടങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. ഈ രാശിക്കാരുടെ സാമ്പത്തിക നില മെച്ചപ്പെടുമെന്നതാണ് മറ്റൊരു പ്രധാന നേട്ടം. ഇ രാശിക്കാരായ വിദ്യാർത്ഥികൾക്ക് ഇത് ഏറ്റവും അനുയോജ്യമായ സമയമായിരിക്കും. ഇവരുടെ ദാമ്പത്യജീവിതം മുൻകാലത്തേക്കാൾ സുഖകരം ആയിരിക്കും.
കന്നി രാശി: നിലവിൽ ചെയ്‌തു കൊണ്ടിരിക്കുന്ന ജോലിയിൽ ഈ രാശിക്കാർക്ക് വലിയ നേട്ടം തന്നെ പ്രാപ്‌തമാവാനാണ് സാധ്യത. അടുത്ത് തന്നെ ഉന്നത വിദ്യാഭ്യാസത്തിനായി ഈ രാശിക്കാർക്ക് വിദേശ യാത്രക്കുള്ള സാഹചര്യം തെളിയും. നിക്ഷേപങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സമയം കൂടിയായിരിക്കും ഈ കാലയളവ്. സാമ്പത്തികമായ നേട്ടങ്ങൾ വലിയ രീതിയിൽ ഈ രാശിക്കാരെ തേടിയെത്തും.
മിഥുനം രാശി: ഇത്തവണത്തെ വ്യാഴത്തിന്റെ രാശിമാറ്റം ഗുണകരമാവുന്ന രാശികളിൽ ഒന്നാണ് മിഥുനക്കാർ. ഇവർക്ക് പണം കുമിഞ്ഞുകൂടാനുള്ള സാധ്യതയാണ് തെളിയുന്നത്. സാമ്പത്തികമായി പ്രതിസന്ധികൾ ഒക്കെയും അകലും. സ്വത്ത്, സ്ഥലം, വാഹനം, വീട് എന്നിവ സ്വന്തമാക്കാനുള്ള അവസരവും ഈ സമയത്ത് അവരെ തേടിയെത്തും. ഇവരുടെ എല്ലാ സാമ്പത്തിക പ്രതിസന്ധികളും മാറും.
ധനു രാശി: ഈ രാശിക്കാർക്കും മികച്ച നേട്ടം തന്നെയാണ് വ്യാഴത്തിന്റെ രാശിമാറ്റത്തിന്റെ ഭാഗമായി പ്രകടമാവുക. ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ഇവർക്ക് വിദേശ യാത്രക്കുള്ള അവസരവും തേടിയെത്തിയേക്കും. ഈ രാശിക്കാർക്ക് ദാമ്പത്യ ജീവിതത്തിൽ ഉയർച്ചയുണ്ടാകും. ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം വിദേശത്ത് ലഭിക്കും.












Click it and Unblock the Notifications