Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് വിവാഹത്തിനുള്ള തടസം നീങ്ങും; പുതിയ വീടോ വാഹനമോ സ്വന്തമാക്കാം! ആരോഗ്യം മെച്ചപ്പെടും

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ കൂടിച്ചേരൽ പല രാജയോഗങ്ങൾക്കും ധനയോഗങ്ങൾക്കും കാരണമാവുന്നതായി പറയുന്നുണ്ട്. പൊതുവെ ഗ്രഹങ്ങളും നക്ഷത്രങ്ങളും കാലാകാലങ്ങളിൽ അവയുടെ ചലനങ്ങൾ മാറുമെന്നതാണ് ഇതിന്റെ കാതലായ കാര്യം. അവ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ചില മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്യും. അങ്ങനെയുള്ള മാറ്റങ്ങൾ വരുമ്പോൾ നമ്മുടെ ജീവിതത്തിന് പുതിയ ഭാവം തന്നെ കൈവരികയും ചെയ്യും.

ഇത്തരത്തിൽ പലരും രാജയോഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുക എന്നത് സാധാരണയായി നടക്കുന്ന കാര്യമാണ്. എന്നാൽ അതൊന്നും ശരിക്കും നമ്മുടെ കൈയിലല്ല. ഗ്രഹങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ രീതിയിലാണ് സഞ്ചരിക്കുന്നതും മുന്നോട്ട് പോവുന്നതും. അതുകൊണ്ട് തന്നെ അവ ഏതൊക്കെ യോഗങ്ങൾ കൊണ്ടുവരുമെന്നോ എന്തൊക്കെ നേട്ടങ്ങൾ ലഭിക്കുമെന്നോ നമുക്കൊരിക്കലും പറയാൻ കഴിയില്ലെന്നതാണ് സത്യം.

gurugochar2025

പറഞ്ഞുവന്നത് ഗ്രഹങ്ങൾ നമ്മുടെ ജീവിതത്തിൽ കൊണ്ട് വരുന്ന മാറ്റങ്ങളെ കുറിച്ചാണ്. വ്യാഴത്തെ ഏറ്റവും ശക്തമായ രണ്ടാമത്തെ ഗ്രഹമായാണ് കരുതുന്നത്. ഇതിനെ ദേവഗുരു അല്ലെങ്കിൽ ബൃഹസ്‌പതി എന്നും വിളിക്കാറുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് ഇതെന്ന് പറയപ്പെടുന്നു. വ്യാഴത്തിന്റെ ശക്തി നിങ്ങളെ ഒറ്റരാത്രികൊണ്ട് സമ്പന്നനാക്കാൻ പോന്നതാണ്.

അറിവ്, സമർപ്പണം, ജ്ഞാനം എന്നിവയ്ക്ക് ഉത്തരവാദി കൂടിയാണ് വ്യാഴം. വ്യാഴം ഗുണകരമാണെങ്കിൽ അത് നിങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും നൽകാൻ ശേഷിയുള്ളതാണ്. മാത്രമല്ല സന്താനം, സമ്പത്ത്, ജ്ഞാനം എന്നിവയാൽ അനുഗ്രഹിക്കപ്പെടാൻ സാധ്യതയുമുണ്ട് എന്നതാണ് പ്രധാന കാര്യം. എന്നാൽ വ്യാഴം ദോഷകരമോ ദുർബലമോ ആണെങ്കിൽ അത് ജീവിതത്തിൽ കാര്യമായ പ്രതിസന്ധിയും സൃഷ്‌ടിക്കുമെന്ന് അറിയണം.

പറഞ്ഞുവന്നത് വ്യാഴത്തിന്റെ ഒരു മാറ്റത്തെ കുറിച്ചാണ്. സാധാരണയിൽ കവിഞ്ഞ നേട്ടങ്ങളുമായി വ്യാഴം ഇക്കുറി വരികയാണ്. സവിശേഷമായ ചില രാജയോഗങ്ങളുടെ പവർ ഉള്ള, അതിനോളം ശേഷിയുള്ള ഒരു മാറ്റമാണ് ഇക്കുറി വരുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12.57നാണ് വ്യാഴം കർക്കിടകം രാശിയിലേക്ക് പ്രവേശിച്ചത്. ഡിസംബർ 4 വരെ വ്യാഴം ഇതേ രാശിയിൽ തുടരും. അത് ഏതൊക്കെ രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ നൽകുമെന്ന് നോക്കാം.

ഇടവം രാശി: ഇവരുടെ ജീവിതത്തിലെ നല്ല സമയം തുടങ്ങുകയാണ്. പുതിയ അവസരങ്ങൾ ആയിരിക്കും ഇവരെ തേടിയെത്തുക. നിക്ഷേപം നടത്താൻ എന്തുകൊണ്ടും അനുകൂല സമയമായിരിക്കും ഇത്. അതുവഴി നല്ല വരുമാനം നേടിയെടുക്കാം. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. ബിസിനസ് ആരംഭിക്കാൻ കഴിയും. ആത്മവിശ്വാസം ഉയരും. കാലങ്ങളായി വിവാഹത്തിന് ഉണ്ടായിരുന്ന തടസങ്ങൾ നീങ്ങും. മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്നവർക്ക് അനുകൂല സമയം.

ചിങ്ങം രാശി: ഇവരെ സംബന്ധിച്ച് ഏറ്റവും നല്ല സമയമാണിത്. കരിയറിൽ പുതിയ അവസരങ്ങളും അംഗീകാരങ്ങളും തേടിയെത്തുക പതിവാണ്. പ്രണയം വിവാഹത്തിലേക്ക് കടക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ ജയിക്കാനാവും. ഓഹരി വിപണിയിൽ നിന്നോ നിക്ഷേപങ്ങളിൽ നിന്നോ ഭാവിയിൽ സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. ഇക്കൂട്ടരുടെ ആരോഗ്യം മെച്ചപ്പെടും. എല്ലാം കൊണ്ടും ഇവരുടെ മനസ് സന്തോഷം കൊണ്ട് നിറയും.

കുംഭം രാശി: ഈ സമയം വളരെ അധികം ഗുണകരമാണ്. ബിസിനസിൽ ലാഭം നേടുന്നതിനൊപ്പം പുതിയ സംരംഭം തുടങ്ങാനും ഇക്കൂട്ടർക്ക് സാധിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും. ഒന്നിലധികം വരുമാന സ്രോതസുകൾ തുറക്കും. പുതിയ വീടോ വാഹനമോ വാങ്ങാനുള്ള സമയം. മേലുദ്യോ​ഗസ്ഥരുമായി നല്ല ബന്ധം സ്ഥാപിക്കാൻ കഴിയും. ആരോ​ഗ്യ കാര്യത്തിൽ ഇവർക്ക് ആശ്വസിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+