കടബാധ്യതകൾ മാറും, സർക്കാർ ജോലി കിട്ടും; ഭൂമിയോ വീടോ വാഹനമോ വാങ്ങാം! ഈ രാശിക്കാരാണോ?
ഗ്രഹങ്ങൾ രാശിമാറുമ്പോൾ പല തരത്തിലുള്ള യോഗങ്ങളും ഭാഗ്യങ്ങളും വിവിധ രാശി, നക്ഷത്ര കൂറുകാർക്ക് ഉണ്ടാവുന്ന സ്വാഭാവികമായ പ്രക്രിയയാണ്. പലപ്പോഴും ഇവയുടെ സ്വാധീനം എത്രയെന്ന് നമുക്ക് അറിയില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ പലരും ആഗ്രഹിക്കുന്നത് തങ്ങൾക്ക് അനുകൂലമായ രീതിയിൽ ഒരു മാറ്റം ഉണ്ടാവണമെന്നാണ്. എന്നാൽ സാധാരണയായി ഗ്രഹങ്ങളിൽ ഇത്തരമൊരു മാറ്റമല്ല, മുൻകൂട്ടി നിശ്ചയിക്കപ്പെട്ടവ മാത്രമാണ് നടക്കാറുള്ളത്.
വേദ ജ്യോതിഷത്തിൽ വ്യാഴത്തെ ഏറ്റവും ശക്തമായ രണ്ടാമത്തെ ഗ്രഹമായാണ് കണക്കാക്കുന്നത്. ഇതിനെ ദേവഗുരു അല്ലെങ്കിൽ ബൃഹസ്‌പതി എന്നും വിളിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യാഴം. ഈ ഗ്രഹത്തിന്റെ ശക്തി നിങ്ങളെ ഒറ്റരാത്രികൊണ്ട് സമ്പന്നനാക്കാൻ പോന്നതാണ്. അറിവ്, സമർപ്പണം, ജ്ഞാനം എന്നിവയ്ക്ക് ഉത്തരവാദി കൂടിയാണ് വ്യാഴം എന്ന ഗ്രഹം എന്നോർക്കണം.

ഒരു വ്യക്തിയുടെ ആത്മീയ വശവും ഇതിലൂടെ വെളിപ്പെടുന്നു. വ്യാഴം ഗുണകരമാണെങ്കിൽ അത് നിങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും സമൃദ്ധിയും നൽകാൻ ശേഷിയുള്ളതാണ്. മാത്രമല്ല സന്താനം, സമ്പത്ത്, ജ്ഞാനം എന്നിവയാൽ അനുഗ്രഹിക്കപ്പെടാൻ സാധ്യതയും വളരെയധികമാണ്. എന്നാൽ മറിച്ച് വ്യാഴം ദോഷകരമോ ദുർബലമോ ആണെങ്കിൽ അത് ജീവിതത്തിൽ കാര്യമായ പ്രതിസന്ധിയും പ്രശ്‌നങ്ങളും ആയിരിക്കും സൃഷ്‌ടിക്കുക.
നമ്മുടെയൊക്കെ ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ വ്യാഴത്തിന് കഴിയുമെന്നതാണ് പറഞ്ഞുവന്നതിന്റെ പൊരുൾ. അങ്ങനെയുള്ള വ്യാഴത്തിന്റെ ഓരോ മാറ്റങ്ങളും നിങ്ങൾക്ക് മാറ്റത്തിന് നിമിത്തമാവുകയും ചെയ്യും. നേരത്തെ മെയ് മാസത്തിലാണ് വ്യാഴം രാശി മാറിയത്. ജൂലൈയിൽ വ്യാഴം മൗഢ്യത്തിൽ നിന്നും മാറി ക്രമത്തിൽ സഞ്ചരിക്കാൻ തുടങ്ങി. അതായത് വ്യാഴം പൂർണ ബലവാനായി തീരുന്നു. അതിലൂടെ ചില രാശിക്കാർക്ക് നല്ല നേട്ടമാണ് ഉണ്ടാവുന്നത്. ആരൊക്കെയാണ് അവരെന്ന് നോക്കാം.
ഇടവം രാശി: ഇക്കൂട്ടർക്ക് അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടത്തിന് സാധ്യത ഏറെയാണ്. ജോലിയിൽ നിന്നായാലും ബിസിനസ് രംഗത്ത് നിന്നായാലും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ഇവരുടെ ആഗ്രഹങ്ങൾ എല്ലാം സാധിക്കപ്പെടും. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. കടബാധ്യതകൾ നീങ്ങും. കുടുംബത്തിൽ മംഗള കാര്യങ്ങൾ നടക്കാനുള്ള അവസരം. വിവാഹാലോചനകൾ നടക്കുന്നവർക്ക് അനുകൂലമായ വിവാഹം തീരുമാനമാകാൻ ആകും. വീട് പുതുക്കി പണിയുന്നതിനും പുതിയ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും നല്ല സമയം. രോഗമുക്തി ഉണ്ടാകും. ശത്രുശല്യം നന്നേ കുറയും.
ചിങ്ങം രാശി: ഈ കൂട്ടർക്ക് നല്ല സമയം വന്നു ചേരുന്നു. ആഗ്രഹസാഫല്യം ഉണ്ടാകും. ജീവിതത്തിൽ പലവിധ ഉയർച്ചകൾക്ക് സാധ്യത. ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ നീങ്ങും. അപ്രതീക്ഷിതമായ നേട്ടങ്ങൾ ഉണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കാൻ അവസരം. ഉദ്യോഗാർഥികൾക്ക് പ്രമോഷൻ, സ്ഥലംമാറ്റം എന്നിവ പ്രതീക്ഷിക്കാം. വിദേശ ജോലിക്കുള്ള സാധ്യത ഏറെയാണ്. സാമ്പത്തിക പ്രതിസന്ധി ഒഴിവാകും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും സർക്കാർ സർവീസിലേക്ക് ജോലി ലഭിക്കാനുള്ള സാധ്യതയും ഏറെയാണ്. ഭാര്യാഭർത്താക്കന്മാരുടെ ഇടയിലെ അഭിപ്രായ വ്യത്യാസങ്ങൾ മാറും. ഭൂമി, വീട്, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല ഗുണാനുഭവങ്ങൾ ഉണ്ടാകും. ബന്ധുക്കളുമായി യോജിച്ചു പോകുന്നതിനും അവസരം തെളിയുന്നു.
മീനം രാശി: ഇവർക്ക് നല്ല കാലമാണ് ഇപ്പോൾ എന്ന് നിസംശയം പറയാം. പുതിയ ജോലി ആഗ്രഹിക്കുന്നവർക്ക് അവ ലഭിക്കുന്നതിനുള്ള സാധ്യത ഏറെയാണ്. വിദേശ ജോലി ആഗ്രഹിക്കുന്നവർക്കും ആഗ്രഹം സഫലമാകുന്നതാണ്. ഇക്കൂട്ടരെ അലട്ടിക്കൊണ്ടിരുന്ന രോഗങ്ങൾക്കെല്ലാം ശമനം ഉണ്ടാകുന്നതാണ്. ആരോഗ്യം മെച്ചപ്പെടും. വീട് വാങ്ങുന്നതിനും ഭൂമി സ്വന്തം പേരിൽ ആകുന്നതിനും വീട് പുതുക്കി പണിയുന്നതിനും പുതിയ വാഹനം വാങ്ങുന്നതിനും സാധ്യത. അനുയോജ്യമായ ജീവിതപങ്കാളി വന്നുചേരുന്നതിന് സാധ്യത. അമ്മയിൽ നിന്നും സഹായങ്ങളും ഉണ്ടാകും. ബന്ധുക്കളുമായി നല്ല ബന്ധം പുലർത്തി മുന്നോട്ടു പോവാൻ സാധിക്കും.












Click it and Unblock the Notifications