വ്യാഴം അസ്‌തമന അവസ്ഥയിൽ; ഈ രാശിക്കാരെ കൈവിടില്ല, പ്രണയം നല്ല വാർത്ത, വിവാഹാലോചന വരും!
ജ്യോതിഷത്തിൽ, ദേവന്മാരുടെ ഗുരുവായ വ്യാഴത്തെ അറിവ്, ഭാഗ്യം, വിവാഹം, കുട്ടികൾ, സമൃദ്ധി എന്നിവയുടെ ഘടകമായി കണക്കാക്കുന്നു. സാധാരണഗതിയിൽ ഒരു ഗ്രഹം സൂര്യനോട് വളരെ അടുത്ത് വരുമ്പോൾ, അതിന്റെ തെളിച്ചവും സ്വാധീനവും കുറയുന്നു. ഇത് ഗ്രഹ അസ്‌തമനം എന്നറിയപ്പെടുന്ന ഒരു പ്രതിഭാസമാണ്. ഈ വർഷം, വ്യാഴം ജൂലൈ 14 മുതൽ ഓഗസ്‌റ്റ് 12 വരെ അസ്‌തമയാവസ്ഥയിൽ ആയിരിക്കും.
വേദ ജ്യോതിഷം പറയുന്നത് അനുസരിച്ച് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന കാര്യങ്ങളിൽ പ്രധാനമാണ്. അതിപ്പോൾ ഏത് രീതിയിലും ആവാം എന്ന് മാത്രമാണ് കാര്യം. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാവും ഉണ്ടാവുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ മാറ്റമൊന്നുമില്ല.

അപ്പോൾ പിന്നെ വലിയ ഗ്രഹമായ വ്യഴത്തിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. വ്യാഴത്തെ ഏറ്റവും ശക്തമായ രണ്ടാമത്തെ ഗ്രഹമായാണ് കണക്കാക്കുന്നത്. ഇതിനെ ദേവഗുരു അല്ലെങ്കിൽ ബൃഹസ്‌പതി എന്നും വിളിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യാഴം. ഈ ഗ്രഹത്തിന്റെ ശക്തി നിങ്ങളെ ഒറ്റരാത്രികൊണ്ട് സമ്പന്നനാക്കാൻ പോന്നതാണ്. അറിവ്, സമർപ്പണം, ജ്ഞാനം എന്നിവയ്ക്ക് ഉത്തരവാദി കൂടിയാണ് വ്യാഴം എന്ന ഗ്രഹം എന്നോർക്കണം.
ഒരു രാശിയില്‍ തന്നെ മൂന്ന് തവണയാണ് വ്യാഴം ഈ തവണ സ്ഥാനം മാറുന്നത്. ഇക്കുറി പക്ഷേ നേരത്തെ പറഞ്ഞത് പോലെ സൂര്യനോട് അടുക്കുന്നത് മൂലമുള്ള അസ്‌തമന അവസ്ഥയാണ് വ്യാഴത്തെ സ്വാധീനിക്കുന്ന ഘടകം. സാധാരണ ഗതിയിൽ അത് രാശിമാറ്റം ആയിരിക്കും. ഇക്കുറി നാല് രാശികളെയാണ് വ്യാഴത്തിന്റെ സാഹചര്യം സ്വാധീനിക്കുക. ഏതൊക്കെ രാശികൾക്ക് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാവുമെന്ന് നോക്കാം.
മേടം
മേടം രാശിക്കാർക്ക് ഈ സമയത്ത് ഭാഗ്യത്തിന്റെ പിന്തുണ ശക്തമായി തീരും. പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കാനും നിലവിലെ ജോലിയിൽ സ്ഥാനക്കയറ്റമോ ശമ്പളവർധനയോ ലഭിക്കാനും സാധ്യത തെളിയുന്നു. ബിസിനസ് നടത്തുന്നവർക്ക് പുതിയ കരാറുകളും ലാഭകരമായ നിക്ഷേപങ്ങളും ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും പഴയ കടബാധ്യതകൾ ഇല്ലാതാവുകയും ചെയ്യും. മാത്രമല്ല കുടുംബത്തിൽ സന്തോഷകരമായ വാർത്തകൾ കേൾക്കും. ദാമ്പത്യ ജീവിതത്തിൽ ഐക്യം വർധിക്കുകയും ആത്മവിശ്വാസം ഉയരുകയും ചെയ്യും.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് വ്യാഴത്തിന്റെ അനുഗ്രഹം തൊഴിൽ, കുടുംബം, സാമ്പത്തികം എന്നീ മേഖലകളിൽ മികച്ച ഫലങ്ങൾ ആയിരിക്കും നൽകുക. ഏറെക്കാലമായി മുടങ്ങിക്കിടന്ന കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. പുതിയ വീട്, വാഹനം തുടങ്ങിയ സ്വപ്‌നങ്ങൾ യാഥാർഥ്യമാകാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കുകയും ബന്ധങ്ങളിൽ സന്തോഷം വർധിക്കുകയും ചെയ്യുമെന്നതാണ് മറ്റൊരു കാര്യം. വിദ്യാർഥികൾക്ക് പഠനത്തിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനും മത്സരപരീക്ഷകളിൽ വിജയം നേടാനും സാധ്യത അധികമാണ്.
തുലാം
തുലാം രാശിക്കാർക്ക് ഈ കാലയളവ് സാമ്പത്തിക വളർച്ചയുടെ സമയമായിരിക്കും. വരുമാന മാർഗങ്ങൾ വർധിക്കുകയും നിക്ഷേപങ്ങളിൽ നിന്ന് നല്ല ലാഭം ലഭിക്കുകയും ചെയ്യുമെന്ന് കരുതുന്നു. തൊഴിൽ രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങൾ ലഭിക്കാം. വിദേശയാത്രയോ വിദേശ തൊഴിൽ അവസരമോ ലഭിക്കാനുള്ള സാധ്യതയും തെളിയുന്നുണ്ട്. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ഇത് പറ്റിയ സമയമാണ്. പ്രണയത്തിൽ നല്ല വാർത്തകൾക്ക് അവസരം ഉണ്ടാവും.
മീനം
മീനം രാശിക്കാർക്ക് വ്യാഴത്തിന്റെ അനുഗ്രഹം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന സമയങ്ങളിലൊന്നാണ് ഇത്. തൊഴിൽ രംഗത്ത് മികച്ച പുരോഗതി കൈവരിക്കാനും വരുമാനം വർധിക്കാനും സാധ്യതയുണ്ട്. ബിസിനസിൽ പുതിയ വികസനങ്ങൾ ഉണ്ടാകും. വിവാഹം ആലോചിക്കുന്നവർക്ക് അനുകൂലമായ ആലോചനയോ ബന്ധമോ ഉണ്ടാവും. ആരോഗ്യം മെച്ചപ്പെടുകയും മാനസിക സമ്മർദ്ദം കുറയുകയും ചെയ്യും. ആത്മീയ കാര്യങ്ങളിൽ കൂടുതൽ താൽപര്യം വർധിക്കാനും സാധ്യത.














Click it and Unblock the Notifications