Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാഴം തുറക്കും നേട്ടത്തിന്റെ കലവറ; ഈ രാശിക്കാർക്ക് ഭൂമിയും വാഹനവും സ്വന്തം, കുടുംബത്തിൽ സമാധാനം!

വേദ ജ്യോതിഷത്തിൽ ഏറ്റവും ശുഭഗ്രഹമായി കണക്കാക്കപ്പെടുന്ന ഒന്നാണ് വ്യാഴം അഥവാ ഗുരു. ജ്ഞാനം, സമ്പത്ത്, ഭാഗ്യം, തൊഴിൽ, വിവാഹം, സന്താന ഭാഗ്യം എന്നിവയുടെ കാരകനാണ് ഈ ഗ്രഹം. വ്യാഴത്തിന്റെ രാശിമാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തെ സ്വാധീനിക്കുമെങ്കിലും ചില രാശിക്കാർക്ക് ഇത് അതീവ അനുകൂലമായ ഫലങ്ങൾ നൽകാറുണ്ട്. 12 രാശികളിലും വ്യാഴം സ്വാധീനം ചെലുത്തുമെങ്കിലും ചിലർക്ക് അത് വേറിട്ട ഗുണങ്ങൾ ആയിരിക്കും നൽകുക.

ദ്വിദ്വാദശ യോഗം ഉടൻ എത്തും; ഈ രാശിക്കാർക്ക് ജോലിയിൽ നല്ല വാർത്ത, കടങ്ങളെല്ലാം തീരും, പ്രമോഷനും!
ദ്വിദ്വാദശ യോഗം ഉടൻ എത്തും; ഈ രാശിക്കാർക്ക് ജോലിയിൽ നല്ല വാർത്ത, കടങ്ങളെല്ലാം തീരും, പ്രമോഷനും!

വരുന്ന ജൂൺ 18 മുതൽ വ്യാഴത്തിന്റെ സ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റം നാല് രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളും തൊഴിൽ പുരോഗതിയും ഭാഗ്യത്തിന്റെ വർധനവും സമ്മാനിക്കുമെന്നാണ് ജ്യോതിഷികളുടെ പ്രവചനം. ഇവരുടെ വരുമാന സ്രോതസുകൾ വർധിക്കാനും പുതിയ അവസരങ്ങൾ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് അവർ പറയുന്നത്. ഈ നാല് രാശിക്കാർക്ക് എന്തൊക്കെ നേട്ടങ്ങളും ഭാഗ്യങ്ങളുമാണ് വ്യാഴം കൊണ്ടുവരിക എന്ന് നോക്കാം.

jupiter transit

മേടം

വ്യഴത്തിന്റെ മാറ്റം മൂലം മേടം രാശിക്കാർക്ക് ഈ കാലഘട്ടം സാമ്പത്തികമായി ഏറെ അനുകൂലമായി മാറും. നാളുകളായി മുടങ്ങിക്കിടന്ന ചില കാര്യങ്ങൾ പൂർത്തിയാകുകയും അതിൽ നിന്ന് നല്ല ലാഭം ലഭിക്കുകയും ചെയ്യുമെന്നതാണ് മറ്റൊരു നേട്ടം. ജോലിയിൽ കാത്തിരിക്കുന്ന സ്ഥാനക്കയറ്റത്തിനും ശമ്പള വർധനവിനും സാധ്യത ഈ കാലയളവിലാണ്. പുതിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും എന്തുകൊണ്ടും ഇതൊരു അനുകൂല സമയമാണ്. കുടുംബത്തിൽ സന്തോഷകരമായ വാർത്തകൾ വന്നെത്തും.

മിഥുനം

മിഥുനം രാശിക്കാർക്ക് വ്യാഴത്തിന്റെ അനുഗ്രഹത്താൽ സാമ്പത്തിക സ്ഥിതി ശക്തമാകാൻ അവസരം ഒരുങ്ങും. ഇവർക്ക് പലവിധ നിക്ഷേപങ്ങളിൽ നിന്ന് മികച്ച വരുമാനം ലഭിക്കാം. തൊഴിൽ മേഖലയിൽ പുതിയ ഉത്തരവാദിത്തങ്ങളും അംഗീകാരവും ലഭിക്കുകയും സാമ്പത്തികമായും നേട്ടങ്ങൾ ഉണ്ടാവും. വിദേശ യാത്രയ്ക്കും വിദേശ ജോലിക്കും ശ്രമിക്കുന്നവർക്ക് നല്ല വാർത്ത ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബജീവിതത്തിൽ ഐശ്വര്യവും സമാധാനവും സന്തോഷവും വർധിക്കും.

ചിങ്ങം

വ്യഴത്തിന്റെ മാറ്റം ചിങ്ങം രാശിക്കാർക്ക് ഭാഗ്യം തുണയാകുന്ന സമയമാണ്. ഇവരുടെ വരുമാനം വർധിക്കുകയും പുതിയ വരുമാന മാർഗങ്ങൾ തുറക്കുകയും ചെയ്യും. കൂടാതെ ബിസിനസുകാർക്ക് വലിയ കരാറുകൾ ലഭിക്കാൻ സാധ്യത അധികമാണ്. ഭൂമി, വാഹനം തുടങ്ങിയവ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സമയം അനുകൂലമായിരിക്കും. സാമൂഹിക മേഖലയിൽ ബഹുമാനവും പ്രശസ്‌തിയും ഉയരും. അവാർഡുകൾ അല്ലെങ്കിൽ പുരസ്‌കാരങ്ങൾ ഒക്കെ തേടി വരും.

ആറ് മാസത്തേക്ക് ഇനി സുവര്‍ണകാലം, ആഗ്രഹിച്ചതെന്തും നടക്കും; ഈ രാശിക്കാരാണോ?
ആറ് മാസത്തേക്ക് ഇനി സുവര്‍ണകാലം, ആഗ്രഹിച്ചതെന്തും നടക്കും; ഈ രാശിക്കാരാണോ?

ധനു

ധനു രാശിക്കാർക്ക് വ്യാഴത്തിന്റെ രാശിമാറ്റം ഏറ്റവും കൂടുതൽ നേട്ടങ്ങൾ നൽകുന്ന സമയമാണ് വരാനുള്ളത്. ഇക്കൂട്ടരുടെ സാമ്പത്തിക പ്രതിസന്ധികൾ മാറി സ്ഥിരത കൈവരും. ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കാം. വ്യാപാര രംഗത്ത് ലാഭം വർധിക്കുകയും പുതിയ പങ്കാളിത്തങ്ങൾ രൂപപ്പെടുകയും ചെയ്യും. കുടുംബാംഗങ്ങളുടെ പിന്തുണയും സന്തോഷകരമായ അന്തരീക്ഷവും ജീവിതത്തിൽ ആത്മവിശ്വാസം വർധിപ്പിക്കും. പ്രണയത്തിൽ ഉൾപ്പെടെ നല്ല അനുകൂല സാഹചര്യമാണ് വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+