നിങ്ങള്‍ ഈ രാശിക്കാരാണോ..നവംബര്‍ വരെ ഒന്നിനെക്കുറിച്ചോര്‍ത്തും ടെന്‍ഷന്‍ വേണ്ട..സമയം തെളിഞ്ഞു
ജോതിഷ്യത്തിൽ ഗ്രഹങ്ങളുടെ മാറ്റത്തിന് വളരെയേറെ പ്രാധാന്യം ഉണ്ട്. ഓരോ ഗ്രഹങ്ങളുടെയും മാറ്റം ഓരോ രാശിക്കാരേയും ബാധിക്കും. അത് പലർക്കും പല രീതിയിൽ ആവും. ചില രാശിക്കാർക്ക് ആണെങ്കിൽ ചില ഗ്രഹങ്ങളുടെ മാറ്റം വളരെ നല്ല രീതിയിൽ ആയിരിക്കും ബാധിക്കുക്ക. ചിലർക്കാണെങ്കിൽ ദോഷകരമായിരിക്കും.
ഗ്രഹങ്ങളുടെ രാശിമാറ്റം 12 രാശികളെയും സ്വാധീനിക്കും. ജൂലൈ 29ന് വ്യാഴം മീനം രാശിയിൽ പ്രവേശിച്ച് കഴിഞ്ഞു. ഈ വർഷം നവംബർ 24 വരെ ഇവിടെ തുടരും. ജ്യോതിഷത്തിൽ വ്യാഴത്തെ ഭാഗ്യഗ്രഹമായി കണക്കാക്കുന്നു. അറിവ്, ബഹുമാനം, വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്ക് വ്യാഴം ഗ്രഹഘടകമാണ്. മീനം രാശിയിൽ വ്യാഴം എതിർദിശയിലാണ് സഞ്ചരിക്കുന്നത്. വ്യാഴത്തിന്റെ ഈ രാശിമാറ്റം ഏതൊക്കെ ഗ്രഹങ്ങൾക്ക് ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം...

മിഥുനം: വ്യാഴത്തിന്റെ രാശിമാറ്റം മിഥുനം രാശിയിൽ പെട്ട ആളുകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഈ സമയത്ത് ഒരു പുതിയ ജോലി നിങ്ങൾക്ക് ലഭിക്കാൻ സാധ്യത കൂടുതലാണ്. ശമ്പളം വർധിക്കാം. ബിസിനസിൽ നല്ല ലാഭത്തിന് സാധ്യതയുണ്ട്. മാർക്കറ്റിംഗ്, മീഡിയ എന്നിവയുമായി ബന്ധപ്പെട്ടവർക്ക് ഈ സമയം ഗുണകരമായിരിക്കും.

ഇടവം: ജ്യോതിഷ പ്രകാരം ഇടവം രാശിക്കാർക്ക് വ്യാഴം മീനത്തിൽ ഉള്ള ഈ ദിവസങ്ങൾ നല്ലതായിരിക്കും. വരുമാനത്തിൽ വർദ്ധനവിന് സാധ്യതയുണ്ട്. പുതിയ വരുമാന മാർഗങ്ങൾ ഉണ്ടാകും. പ്രവർത്തന ശൈലിയിൽ ഒരു പുരോഗതിയുണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കാൻ കഴിയും. ഗവേഷണ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് വിജയം ലഭിക്കും. ബിസിനസ്സിൽ നല്ല ലാഭം ഉണ്ടാകും.

കർക്കടകം: കർക്കിടകം രാശിക്കാർക്കും വളരെ നല്ല കാലമാണ്. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും. ബിസിനസുമായി ബന്ധപ്പെട്ട് യാത്രകൾ നടത്താം. വ്യാപാരം നടത്തുന്നവർക്ക് ലാഭം ലഭിക്കും.

അതുപോലെ ആഗസ്റ്റ് 10-ന് ചൊവ്വ മേടം വിട്ട് ഇടവത്തിലെ പ്രവേശിച്ചിരിക്കുകയാണ്. ചൊവ്വ സംക്രമത്തിന്റെ ഫലം 12 രാശികളിലും ഉണ്ടാകും. അതിനാൽ ചിലർക്ക് വരുന്ന 3 മാസം ബുദ്ധിമുട്ടുള്ള സമയമായിരിക്കും. ആഗസ്റ്റ് 10 മുതൽ ഒക്ടോബർ 16 വരെ ചൊവ്വ ഇടവത്തിൽ തുടരും. ജ്യോതിഷ പ്രകാരം ഈ സംക്രമണം വളരെ പ്രധാനപ്പെട്ടതാണ്.












Click it and Unblock the Notifications