Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്‌മസ്‌ ന്യൂയർ ബംപർ അടിക്കാൻ സാധ്യത, പണം കുമിഞ്ഞുകൂടും; എല്ലാം വ്യാഴത്തിന്റെ കളി, ഈ രാശിക്കാരാണോ?

ഭാഗ്യം തേടിയെത്താൻ ആഗ്രഹിക്കാത്തവർ ആരുമുണ്ടാവില്ല. പലപ്പോഴും എത്ര ആഗ്രഹിച്ചാലും നമ്മളെ അനുഗ്രഹിക്കണമെന്നില്ല താനും. ഒരുപക്ഷേ നിനച്ചിരിക്കാത്ത നേരത്ത് അപ്രതീക്ഷിതമായി വരുന്ന ഭാഗ്യമാണ് ഉണ്ടാവാറുള്ളത്. ഭാഗ്യത്തിന്റെ കളികൾ ഏറ്റവും കൂടുതൽ നടക്കുന്നത് ലോട്ടറിയിലാണ്. ഒരുതരം ചൂതാട്ടം ആണെങ്കിലും ആർക്കെങ്കിലും അത് അടിക്കുമെന്നും അത് താനായിരിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ഭൂരിഭാഗം പേരും ലോട്ടറി എടുക്കുന്നത്.

എന്നാൽ ജ്യോതിഷവും ലോട്ടറിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഏയ് ഒരിക്കലുമില്ല. പക്ഷേ നിങ്ങൾക്ക് ഭാഗ്യം കൊണ്ട് വരുന്ന ചില രാശിമാറ്റങ്ങൾ പ്രവചിക്കാൻ ജ്യോതിഷത്തിനും കഴിയും. എന്ന് വച്ച് നിങ്ങൾക്ക് ഉറപ്പായും ലോട്ടറി അടിക്കുമെന്നല്ല അതിന്റെ അർത്ഥം. നിങ്ങൾക്കും അതിനുള്ള കാര്യമായ സാധ്യത ഉണ്ടെന്നതാണ് അതുകൊണ്ട് സൂചിപ്പിക്കുന്നത്.

bumperastro

എല്ലാവരും ഒരുപോലെ കാത്തിരിക്കുന്ന ലോട്ടറി ഫലമാണ് ക്രിസ്‌മസ്‌-ന്യൂയർ ബംപർ നറുക്കെടുപ്പ്. ദിവസങ്ങൾ മാത്രമാണ് ഇനി അതിന് ശേഷിക്കുന്നത്. ഈ ലോട്ടറിയുടെ കാര്യത്തിൽ ചിലർക്ക് ഭാഗ്യം തെളിയുന്നുണ്ട് എന്നതാണ് ഇപ്പോഴത്തെ പ്രധാന കാര്യം. പ്രധാന ഗ്രഹങ്ങളിൽ ഒന്നായ വ്യാഴത്തിന്റെ ഒരു മാറ്റമാണ് ഇത്തരത്തിൽ ഭാഗ്യം കൊണ്ടുവരുന്നത്.

എല്ലാ രാശിക്കാരും ഭാഗ്യം കൊണ്ടുവരാൻ വ്യാഴത്തിന് സാധിക്കില്ല. ചില രാശിക്കാർക്ക് മാത്രം ഇത് വലിയ രീതിയിൽ ഗുണം ചെയ്യുമെന്നതാണ് പ്രത്യേകത. വ്യാഴത്തിന്റെ നേരിട്ടുള്ള സ്വാധീനം ചില രാശിക്കാർക്ക് കാര്യമായ നേട്ടമാകും നൽകുക. ഇവർക്ക് ഫെബ്രുവരി 27 വരെ ധനസൗഭാഗ്യ നേട്ടങ്ങൾക്ക് സാധ്യത ഉണ്ട്, അതിലൊന്നാണ് ബംപർ ലോട്ടറിയും. ഏതൊക്കെ രാശിക്കാർക്ക് ഭാഗ്യം തെളിയുമെന്ന് നോക്കാം.

മിഥുനം രാശി: ഇത്തവണ വ്യാഴത്തിന്റെ സഞ്ചാരമാറ്റത്തിലൂടെ കാര്യമായ നേട്ടങ്ങളാവും ഇവരെ തേടി എത്തുക. മിഥുനം രാശിയുടെ ഏഴാം ഭാവത്തില്‍ വ്യാഴം സ്ഥിതി ചെയ്യുന്നു എന്നത് വലിയ നേട്ടങ്ങൾക്ക് സാധ്യത തുറക്കുന്നു. ഇവർക്ക് സാമ്പത്തിക നേട്ടം, സമൃദ്ധിയും ഐശ്വര്യവും, ജീവിതത്തില്‍ സന്തോഷവും സമാധാനവും ഒക്കെ ലഭിക്കാനുള്ള ഭാഗ്യമുണ്ടാവും. കൂടാതെ ലോട്ടറി അടിക്കാനുള്ള സാധ്യത ഈ കാലയളവിൽ അധികമാണ്.

ചിങ്ങം രാശി: ഇത്തവണ വ്യാഴം നീങ്ങുമ്പോൾ ചിങ്ങം രാശിക്ക് നല്ല കാലമാണ്. ഇവരുടെ സമ്പാദ്യം കുതിച്ചുയരും. എല്ലാ മേഖലകളിലും ഇവരെ തേടി നേട്ടങ്ങൾ വന്നെത്തും. കൂടാതെ സാമ്പത്തിക മുന്നേറ്റവും ഇവർക്ക് വന്നുചേരും. വ്യാഴം ചിങ്ങ രാശിയുടെ ഒന്നാം ഭാവത്തിലാണുള്ളത്. അതിനാൽ ഇവർക്ക് ലോട്ടറി അടിക്കാനുള്ള സാധ്യതയും തെളിയുന്നുണ്ട്. പുതിയ സ്ഥലം വാങ്ങാനും, വാഹനം സ്വന്തമാക്കാനും ഒക്കെ സാധിക്കും.

കര്‍ക്കിടകം രാശി: ഇത്തവണത്തെ വ്യാഴത്തിന്റെ രാശിമാറ്റം ഇവർക്ക് കാര്യമായ നേട്ടങ്ങൾ കൊണ്ട് വരും. സാമ്പത്തിക നേട്ടങ്ങള്‍ മാത്രമായിരിക്കില്ല ഇതിലുണ്ടാവുക. കരിയറിലെ മറ്റിടങ്ങളിലും ജയം ഉറപ്പാണ്. ഇവർക്കും ലോട്ടറി അടിക്കാനുള്ള സാധ്യത വളരെയധികമാണ്. ഇവരുടെ ബുദ്ധിമുട്ടുകൾ അവസാനിക്കും. സാമ്പത്തികമായി നല്ല മുന്നേറ്റം ഉണ്ടാവും. വിദേശയാത്രയ്ക്ക് സാധ്യത തെളിയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+