Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യത്തിന്റെ നല്ല നാളുകൾ വരുന്നു, ദാമ്പത്യ ജീവിതം അടിപൊളിയാവും; ഈ രാശിക്കാരാണോ? എങ്കിൽ...

ഭാരതീയ ജ്യോതിഷ പ്രകാരം ഒരു വ്യക്തിയുടെ ജാതകത്തിൽ ഏറ്റവും സ്വാധീനം ചെലുത്തുന്ന ഗ്രഹങ്ങളിൽ ഒന്നാണ് വ്യാഴം. ഈ ഗ്രഹം ഒപ്പമുണ്ടെങ്കിൽ അവരുടെ ജീവിതം നന്നായി തന്നെ മുന്നോട്ട് പോവുമെന്നാണ് പറയപ്പെടുന്നത്. ധനം, സന്താന ഗുണം,ഭാഗ്യം ദൈവാധീനം , അനുഭവയോഗങ്ങൾ, ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള സാഹചര്യം എന്നിവയെല്ലാം വ്യാഴത്തിന്റെ അവസ്ഥ കൊണ്ട് നിങ്ങളെ തേടിയെത്തുന്ന കാര്യങ്ങളാണ്.

വ്യാഴത്തെ "ഗുരു", "ബൃഹസ്‌പതി", "ദേവഗുരു" എന്നീ പേരുകളിലും വിളിക്കാറുണ്ട്. വ്യാഴം ദക്ഷിണാമൂർത്തിയെ പ്രതിനിധീകരിക്കുകയും അജ്ഞതയും അന്ധകാരവും നീക്കം ചെയ്യുകയും പ്രകാശത്തിലൂടെ ജ്ഞാനം നൽകുകയും ചെയ്യുന്നുഎന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. അത്തരത്തിലുള്ള വ്യാഴത്തിന്റെ ഏതൊരു മാറ്റവും നല്ല രീതിയിൽ നമുക്ക് ഗുണം ചെയ്യും.

astrologynew

ഒരു വ്യക്തിയുടെ ആത്മീയ വശവും വ്യാഴത്തിലൂടെ വെളിപ്പെടുന്നു. വ്യാഴം ഗുണകരമാണെങ്കിൽ അത് നിങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും നൽകാൻ ശേഷിയുള്ളതാണ്, മറിച്ചാണെങ്കിൽ നിങ്ങൾക്ക് ഒട്ടേറെ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വരികയും ചെയ്യും. മാത്രമല്ല സന്താനം, സമ്പത്ത്, ജ്ഞാനം എന്നിവയാൽ അനുഗ്രഹിക്കപ്പെടാൻ സാധ്യതയുണ്ട്.

ഇത്തവണ വ്യാഴം രണ്ടാം തവണയും രാശി മാറാൻ ഒരുങ്ങുകയാണ്. ഫെബ്രുവരിയിൽ വ്യാഴം രാശിമാറ്റം നടത്തിയിരുന്നു. വരുന്ന മെയ് മാസത്തിലാണ് വ്യാഴത്തിന്റെ രാശിമാറ്റം സംഭവിക്കാനിരിക്കുന്നത്. ഇടവം രാശിയിൽ നിന്നും മിഥുനം രാശിയിലേക്കാണ് വ്യാഴം നീങ്ങുക. ഇത്തവണ എന്തൊക്കെ മാറ്റങ്ങളാണ് വ്യാഴത്തിന്റെ സ്വാധീനഫലമായി ചില രാശികൾക് വരികയെന്ന് നോക്കാം.

മേടം രാശി: വ്യാഴത്തിന്റെ രാശിമാറ്റത്തിലൂടെ ഇവർക്ക് കാര്യമായ സാമ്പത്തിക നേട്ടമുണ്ടാകും. ബിസിനസിൽ ലാഭം സ്വന്തമാക്കാനും കഴിയും. ഈ രാശിയിൽ പിറന്ന വിദ്യാർഥികൾക്ക് അനുകൂല സമയമാണിത്. ജീവിതത്തിൽ നിലനിന്നിരുന്ന ബുദ്ധിമുട്ടുകൾ ഒഴിയും. വിദേശത്ത് പോയി പഠിക്കാനുള്ള അവസരം വന്നുചേരും. ഇവരുടെ ആ​ഗ്രഹങ്ങളെല്ലാം സഫലമാകും. കുടുംബത്തിലും വ്യക്തി ജീവിതത്തിലും സന്തോഷം നിറയും.

കുംഭം രാശി: വ്യാഴത്തിന്റെ രാശിമാറ്റം വരുന്ന ഈ കാലയളവിൽ ഇവരുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ വലിയൊരു പരിധിവരെ അകലും. ഇവർക്ക് ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. യാത്രകൾ ചെയ്യാൻ അവസരം വന്നുചേരും. ബിസിനസിൽ വൻ ലാഭം നേടാനാകും. ഇക്കൂട്ടരെ സംബന്ധിച്ച് ഒട്ടേറെ നല്ല വാർത്തകൾ കേൾക്കാൻ അവസരം വന്നുചേരും.

മകരം രാശി: വ്യാഴം രാശി മാറുന്ന ഈ കാലയളവിൽ ജീവിതത്തിൽ നിരവധി നേട്ടങ്ങളാണ് ഇവരെ തേടി എത്തുക. ഇവർക്ക് കാര്യമായ സാമ്പത്തിക പുരോഗതിയുണ്ടാകും. തൊഴില്‍ രംഗത്ത് വലിയ നേട്ടം തന്നെ സ്വന്തമാക്കും. ചെലവ് കുറയുകയും വരുമാനം കൂടുകയും ചെയ്യുമെന്ന പ്രത്യേകത കൂടിയുണ്ട്. ഇവരുടെ മാനസിക സമ്മർദ്ദത്തിൽ മാറ്റം ഉണ്ടാവും. ഇക്കൂട്ടരുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. നല്ല ശമ്പളത്തോട് കൂടിയ പുതിയ ജോലി തേടിയെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+