Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ മാസം പകുതിയോടെ ചിലരുടെ തലവര മാറും; കടം കൊടുത്ത പണം തിരികെ കിട്ടും, പുതിയ വീട്ടിൽ താമസം!

ഓരോ മാസം കഴിയുന്തോറും ഓരോ മാറ്റങ്ങൾ നമ്മെ തേടി വരിക എന്ന് പറയുമ്പോൾ അത് നിത്യജീവിതത്തിൽ എത്രത്തോളം പ്രയോഗികമാണെന്ന് പറയാൻ കഴിയില്ല. വളരെയധികം തിരക്കേറിയ ജീവിതത്തിൽ എത്ര പേർ ജ്യോതിഷത്തിനും അതുപോലെയുള്ള കാര്യങ്ങൾക്കും പ്രാധാന്യം നൽകുന്നുവെന്നും പറയാൻ കഴിയുകയുമില്ല. പറഞ്ഞു വന്നത് ജ്യോതിഷത്തിലെ ഓരോ മാറ്റങ്ങളെ കുറിച്ചാണ്.

സാധാരണഗതിയിൽ ഗ്രഹങ്ങളുടെ രാശിമാറ്റം കാര്യമായ നേട്ടങ്ങൾ കൊണ്ട് വരുന്ന വിഷയമാണ്. അത് അടിക്കടി സംഭവിക്കുന്നൊരു സംഗതി മാത്രമാണ്. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന കാര്യങ്ങൾ അത്ര ചെറുതല്ലെന്ന് ഓർക്കണം. എന്തെന്നാൽ അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം മൂലമാണ്. അല്ലെങ്കിൽ ഇത്തരം ഗ്രഹങ്ങളുടെ സംക്രമണം മൂലമാണ്.

astrosepthoroscope

പ്രധാനമായും ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒറ്റക്കെട്ടാണ് എന്ന് ഉറപ്പിച്ചോളൂ. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ടാണ്. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ കാര്യമാണ്. എന്നാൽ ഈ യോഗങ്ങളും ഒന്നും തന്നെ ഇല്ലാതെ നിങ്ങളുടെ ജീവിതം മാറുമോ? ഈ ചോദ്യത്തിന് ഉത്തരം ലളിതമാണ്.

ഇത്തരത്തിലുള്ള യാതൊരു യോഗങ്ങളും നിങ്ങളെ തേടി എത്തിയില്ലെങ്കിൽ പോലും ജീവിതം നല്ല നിലയിലേക്ക് മാറാൻ ഒരുപാട് അവസരങ്ങൾ ഉണ്ടെന്നതാണ് യാഥാർഥ്യം. അതിന്റെ പ്രധാന കാരണമായി വിലയിരുത്തുന്നത് കാലച്ചക്രത്തിന്റെ സഞ്ചാരം തന്നെയാണ്. അങ്ങനെ കാലചക്രം സഞ്ചരിക്കുമ്പോൾ മാസങ്ങളും ആഴ്ച്ചകളും ഒക്കെ കടന്നുപോവുക എന്നത് സർവ സാധാരണമായ കാര്യമാണ്.

അങ്ങനെ നിങ്ങളുടെ ജീവിതത്തിൽ കാതലായ മാറ്റങ്ങൾ വരികയാണ് ചെയ്യുന്നത്. അത്തരത്തിൽ ചിങ്ങമാസം കഴിയാറായി. ഇനി വരാനിരിക്കുന്നത് കന്നി മാസമാണ്. ചിങ്ങം അവസാനവും കന്നി ആദ്യവാരവും ആവുമ്പഴേക്ക് ചില നക്ഷത്രക്കാരെ കാത്ത് വലിയ നേട്ടങ്ങളാണ് ഇരിക്കുന്നത് എന്ന് പറഞ്ഞാൽ അത് എങ്ങനെ അതിശയോക്തി ആവും. എന്തൊക്കെയാണ് നേട്ടങ്ങളെന്ന് നോക്കാം.

ഭരണി നക്ഷത്രം: ഒരുമിച്ചുള്ള ബിസിനസുകൾക്ക് പകരം സംരംഭം ആരംഭിക്കാൻ സാധിച്ചേക്കും. വീട്ടിൽ സന്തോഷകരമായ പല ചടങ്ങുകളും മംഗള കർമ്മങ്ങളും നടക്കാനിടയുണ്ട്. ജോലിയിൽ സ്ഥലംമാറ്റം ആഗ്രഹിക്കുന്നവർക്ക് അത് നടക്കുന്നതാണ്. ശാരീരിക അസ്വസ്ഥതകൾ ഇല്ലാതെയാവും. കുടുംബാംഗങ്ങൾക്ക് ഒപ്പമുള്ള ഒരു യാത്രയ്ക്ക് അവസരമുണ്ട്. കടം കൊടുത്ത പണം മടക്കി കിട്ടാനുള്ള യോഗവും ഇക്കൂട്ടർക്ക് ഉണ്ടാവും.

രോഹിണി നക്ഷത്രം: ഇവർക്ക് ഈ കാലയളവിൽ പുണ്യകർമങ്ങൾ അനുഷ്‌ഠിക്കാൻ സാധിക്കും. സഹോദരന്മാരിൽ നിന്ന് സഹായം പ്രതീക്ഷിക്കാം. ഓഹരി ഇടപാടുകൾ ഇവർക്ക് വലിയ നഷ്‌ടമായി മാറും. വരവിനെക്കാൾ അവരുടെ ചെലവ് വർധിക്കും. പങ്കാളിയുടെ സ്വത്ത് കിട്ടാൻ ഭാഗ്യമുണ്ടാവും. എപ്പോഴോ ഒരിക്കൽ വിറ്റ വസ്‌തു തിരിച്ചു വാങ്ങാൻ സാധിക്കും. ദൂരെ യാത്രകൾ നടത്താൻ ഇവർക്ക് സാധിക്കും. വിദ്യാർഥികളുടെ സമയം നല്ലതായി മാറും. പരീക്ഷകളിൽ നിരന്തരം വിജയം ഉറപ്പാവും.

പൂരം നക്ഷത്രം: എല്ലാ കാര്യങ്ങളും കൂടുതൽ ഉത്സാഹത്തോടെ ചെയ്യാൻ ഇവർക്ക് സാധിക്കും. ഇക്കൂട്ടരുടെ ദാമ്പത്യജീവിതം ഊഷ്‌മളമാകും. ഭൂമിയിൽ നിന്നും വസ്‌തുവില നിന്നുമുള്ള ആദായം വർധിക്കും. അയൽക്കാരുമായി അതിർത്തി തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. കലാകാരന്മാർക്ക് മികച്ച സമയമായിരിക്കും വരാനിരിക്കുന്നത്. ദൂരയാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. പുതിയ വീട്ടിലേക്ക് താമസം മാറാനുള്ള യോഗമുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+