ഓണം കഴിഞ്ഞില്ലേ, ഇനി ഈ നക്ഷത്രക്കാർക്ക് നല്ല നാളുകൾ; ശത്രുക്കൾ നശിക്കും, കുടുംബത്തിൽ സന്തോഷം!
ഓണമെന്ന ആഘോഷമാണ് ഇപ്പോൾ കഴിഞ്ഞത്. മലയാളിയെ സംബന്ധിച്ച് അവന്റെ ദേശീയ ഉത്സവമാണ് ഇത്. ജീവിതത്തിൽ എന്തൊക്കെ സംഭവ വികാസങ്ങൾ ഉണ്ടായി എന്ന് പറഞ്ഞാൽ പോലും ഓണം ആഘോഷിക്കാത്ത മലയാളികൾ വിരളമായിരിക്കും. സെപ്റ്റംബർ 7 ചതയദിനം കഴിഞ്ഞതോടെയാണ് ശരിക്കും ഓണം തീർന്നത്. എന്നാൽ ഓണം കൊണ്ട് എല്ലാം തീർന്നെന്ന് കരുതേണ്ട. ഇക്കുറി ഓണം കഴിഞ്ഞാലാണ് ആഘോഷം നടക്കുക.
വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഘടകമാണ്, അത് വിശ്വസിക്കുന്നവരും അല്ലാത്തവരുമായ ആളുകളുണ്ട് എന്നതാണ് കാര്യം. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് ചിലർക്ക് നൽകുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ വ്യത്യാസമില്ല.

പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യങ്ങളാണ് ഇവയൊക്കെ. എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് പ്രധാന വിഷയം. അതിലേക്ക് നയിക്കുന്നത് കാലഗണന മാത്രമാണ് എന്നത് മറ്റൊരു കാര്യം. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുന്നു എന്ന് നമുക്ക് കാണാവുന്നതാണ്. ഈ ഇടവേളകൾ നമ്മൾ അറിയേണ്ട പ്രധാന കാര്യങ്ങളാണ്.
എന്നാൽ ഒരു ഗ്രഹങ്ങളുടെയും മാറ്റം ഇല്ലെങ്കിലും സാധാരണഗതിയിൽ ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും ജീവിതത്തിൽ നല്ല ഗുണങ്ങൾ കൈവരും. അത് പുതിയ മാസത്തേക്ക് പ്രവേശിക്കുമ്പോഴോ അല്ലെങ്കിൽ വർഷത്തിലേക്ക് കടക്കുമ്പോഴോ ഒക്കെയാണ്. ഇക്കുറി ഓണം കഴിഞ്ഞാൽ കന്നി മാസം തുടങ്ങുന്നതോടെ ചില നക്ഷത്രക്കാർക്ക് നല്ല മാറ്റമാണ് വരാനിരിക്കുന്നത്. ഏതൊക്കെ നക്ഷത്രക്കാർക്ക് ഇത് കിട്ടുമെന്നും ഗുണം ചെയ്യുമെന്നും അറിയാം.
ഭരണി നക്ഷത്രം: സൂര്യൻ ആറാംഭാവത്തിൽ ആയതിനാൽ ഇവർക്കു ഒരുപാട് നേട്ടങ്ങൾ ലഭിക്കാൻ സാധ്യത ഉണ്ട്. രോഗങ്ങൾക്ക് ശമനം ഉറപ്പാണ്, ശത്രുക്കൾക്കു നാശം, ദുഃഖനിവൃത്തി എന്നിവ ഇവർക്ക് അനുഭവിക്കാം. ഇക്കൂട്ടരുടെ ജോലി നല്ല രീതിയിൽ മുന്നേറുകയും അതിൽ പ്രമോഷൻ ഉൾപ്പെടെ ഉണ്ടാവാനും സാധ്യതകൾ ഏറെയാണ്. കൂടാതെ വിദ്യാഭ്യാസ കാര്യത്തിലും മറ്റ് വിഷയങ്ങളിലും ഈ നക്ഷത്രക്കാർക്ക് മുന്നേറ്റം ഉറപ്പായി സാധ്യമാവും.
ആയില്യം നക്ഷത്രം: സൂര്യൻ മൂന്നാം ഭാവത്തിൽ ആയതിനാൽ ഇവർക്ക് പുതിയ വീട് വാങ്ങാനോ പണിയാനോ സാധിക്കും. മാത്രമല്ല നിലവിലെ ഇവർക്ക് ജോലിയിൽ ഉയർന്ന സ്ഥാനം ലഭിക്കും. ധനലാഭം, സന്തോഷം എന്നിവയുണ്ടാകും. ആഡംബരത്തിനായി അലങ്കാരവസ്‌തുക്കൾ വാങ്ങാൻ കഴിയും. ഇക്കൂട്ടരുടെ ശത്രുക്കൾ പൂർണമായും നശിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുനിറയുകയും ഇവരുടെ ജീവിതം മെച്ചപ്പെടുകയും ചെയ്യും.
അനിഴം നക്ഷത്രം: സൂര്യൻ പതിനൊന്നാം ഭാവത്തിൽ ആയതിനാൽ ഇവർക്ക് പുതിയ ജോലി കിട്ടാൻ സാധ്യത. സ്ഥാനലബ്ധി, അഭിമാനം, ധനലാഭം എന്നിവയ്ക്കു അവസരം ഒരുങ്ങും. നിലവിലുള്ള രോഗങ്ങൾക്ക് ശമനമുണ്ടാകും. പലവിധത്തിലുള്ള നേട്ടങ്ങൾ ഇവർക്ക് ഗുണകരമായി ഭവിക്കും. വിദേശ യാത്ര അടക്കമുള്ള കാര്യങ്ങൾ സംഭവിക്കും. ഇക്കൂട്ടരെ സംബന്ധിച്ചുള്ള മറ്റൊരു പ്രധാന കാര്യം ദാമ്പത്യ ജീവിതത്തിൽ പ്രശ്‌നങ്ങൾ അകലുമെന്നതാണ്.
പൂരാടം നക്ഷത്രം: സൂര്യൻ പത്താം ഭാവത്തിൽ ആയതിനാൽ പൂരാടക്കാർക്ക് പുതിയ ജോലി ലഭിക്കും. സ്ഥാനലബ്ധി, അഭിമാനം, ധനലാഭം എന്നിവ തേടി വരുമെന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട. ഭാഗ്യത്തിന്റെ പൂർണ പിന്തുണ ഇവർക്ക് ഉറപ്പാണ്. മക്കളുടെ കാര്യത്തിൽ നല്ല വാർത്തകൾ കേൾക്കാനും സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം ഒരു യാത്രയ്ക്ക് അവസരം.












Click it and Unblock the Notifications