Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറിയെടുത്താല്‍ സമ്മാനം ഉറപ്പ്, വരുമാനം കുന്നോളം കൂടും.. അപൂര്‍വയോഗം; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യം കല്‍പിച്ച് നല്‍കിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഒമ്പത് ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശി മാറുകയും ചെയ്യും. ഇതിനും സവിശേഷമായ പ്രാധാന്യമാണ് ഉള്ളത്. ഇത് ചില രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ സമ്മാനിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് പ്രതികൂലഫലങ്ങളും സമ്മാനിക്കും. ഇപ്പോഴിതാ ജ്യോതിഷത്തില്‍ തന്നെ അപൂര്‍വമായ ഒരു യോഗം രൂപപ്പെട്ടിരിക്കുകയാണ്.

കേദാര യോഗം എന്ന് വിശേഷിപ്പിക്കുന്ന ഈ യോഗം ഏകദേശം 500 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രൂപപ്പെടുന്നത് എന്നാണ് ജ്യോതിഷികള്‍ അവകാശപ്പെടുന്നത്. എല്ലാ യോഗങ്ങളിലും വെച്ച് ഏറ്റവും ശുഭകരമായ യോഗമാണ് കേദാര യോഗം എന്നാണ് വിശേഷിപ്പിക്കുന്നത്. കാരണം ഈ യോഗത്തില്‍ ജനിക്കുന്നവര്‍ക്ക് ജീവിതത്തില്‍ ഒരിക്കലും ഒരു ഘട്ടത്തിലും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരില്ല.

astro

ഏപ്രില്‍ 23 ന് ഇപ്പോള്‍ കേദാര യോഗം രൂപപ്പെട്ടിരിക്കുകയാണ്. ഒന്നിലേറെ ഗ്രഹങ്ങളുടെ സംക്രമണം മൂലമാണ് കേദാര യോഗം രൂപപ്പെടുന്നത്. കേദാര യോഗത്തില്‍ ബുധന്‍, സൂര്യന്‍, വ്യാഴം, രാഹു എന്നീ ഗ്രഹങ്ങള്‍ മേടം രാശിയിലും ചന്ദ്രന്‍, ശുക്രന്‍ എന്നിവ ഇടവത്തിലും ശനി കുംഭത്തിലുമായിരിക്കും വിരാജിക്കുക. ജ്യോതിഷത്തില്‍ കേദാര യോഗത്തെ വളരെ അപൂര്‍വ്വവും ഐശ്വര്യപ്രദവുമായ യോഗമായിട്ടാണ് വിവക്ഷിച്ചിരിക്കുന്നത്.

ഒരു വ്യക്തിയുടെ ജാതകത്തില്‍ ഏതെങ്കിലും നാല് ഭവനങ്ങളില്‍ ഏഴ് ഗ്രഹങ്ങളും ഉള്ളപ്പോഴാണ് ഈ യോഗം രൂപപ്പെടുന്നത്. ഇത് വഴി ചില രാശിക്കാര്‍ക്ക് അനിതരസാധാരണമായ ഭാഗ്യങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ ഉന്നത വിജയം നേടാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. കേദാര യോഗത്തിലൂടെ ഭാഗ്യം സിദ്ധിക്കാന്‍ പോകുന്ന രാശിക്കാര്‍ ആരൊക്കെയാണ് എന്ന് നോക്കാം.

മേടം

കേദാര യോഗം മേടം രാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ സമ്മാനിക്കും. സൂര്യന്‍, ബുധന്‍, വ്യാഴം, രാഹു എന്നീ ഗ്രഹങ്ങള്‍ മേട രാശിയുടെ ആദ്യ ഭാവത്തില്‍ ആണ് കൂടിച്ചേരുന്നത്. ഇത് വഴി മേടം രാശിക്കാര്‍ക്ക് ആകസ്മികമായ ധനം നേട്ടം, ബഹുമാനം എന്നിവ ലഭിക്കും. നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാം. ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കപ്പെടും. ജോലിയില്‍ ശമ്പള വര്‍ധനവിന് സാധ്യത കാണുന്നു.

ചിങ്ങം

കേദാര യോഗം ചിങ്ങം രാശിക്കാരെ സംബന്ധിച്ച് അനുകൂല നേട്ടങ്ങള്‍ കൊണ്ടുവരും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത. ബിസിനസ് രംഗത്ത് വലിയ നേട്ടങ്ങള്‍ കൊയ്യാം. വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂല സമയം. ഭാഗ്യത്തിന്റെ കടാക്ഷം എപ്പോഴും ഇവര്‍ക്കൊപ്പമുണ്ടാകും. അതിനാല്‍ തന്നെ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം.

ധനു

കേദാര യോഗം ധനു രാശിക്കാര്‍ക്കും ഭാഗ്യം സമ്മാനിക്കും. വരുമാനത്തില്‍ അപ്രതീക്ഷിതമായ വര്‍ധനവ് കാണും. പുതുതായി ചെയ്യുന്ന എന്ത് കാര്യത്തിലും വിജയം കൈവരിക്കാന്‍ സാധിക്കും. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ അനുകൂല വിധി സമ്പാദിക്കാം. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ജീവിതത്തില്‍ ഉന്നത വിജയം നേടാന്‍ സാധിക്കും.

Astro Tips: വെറുതെ വിളിച്ച് കഷ്ടപ്പെടേണ്ട... ഈ രാശിക്കാര്‍ വൈകിയെ എഴുന്നേല്‍ക്കൂ

മകരം

കേദാര യോഗത്തിന്റെ സ്വാധീനം മകരം രാശിക്കാരിലും ഗുണം സമ്മാനിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷമുണ്ടാകും. പുതിയ വസ്തു, കെട്ടിടം, വാഹനം എന്നിവ വാങ്ങാന്‍ സാധ്യത കാണുന്നു. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തിയേക്കാം. പങ്കാളിയുമായുള്ള ബന്ധം ദൃഢമാകും. ബിസിനസില്‍ വലിയ നേട്ടം കൊയ്യാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+