Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പത്ത് തേടി വരും, ജോലിയില്‍ നേട്ടം, കേദാര്‍ യോഗത്തിലൂടെ ഈ രാശിക്കാര്‍ക്ക് രാജാവിനെ പോലെ വാഴാം

ഗ്രഹങ്ങളുടെ മാറ്റം കൊണ്ട് പല തരത്തില്‍ നേട്ടങ്ങളും അതുപോലെ അശുഭകരമായ കാര്യത്തില്‍ സംഭവിക്കാറുണ്ട്. ഓഗസ്റ്റ് മാസത്തില്‍ അത്തരം മാറ്റങ്ങള്‍ നിരന്തരം കണ്ടുവരുന്നുണ്ട്. ജ്യോതിഷത്തില്‍ ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് രാശി മാറാറുണ്ട്. ഈ സമയത്ത് ചില രാശിക്കാരില്‍ വലിയ മാറ്റങ്ങളുണ്ടാവും. അവരെ തേടിയാണ് പല തരത്തിലുള്ള ഐശ്വര്യങ്ങള്‍ എത്തുക.

അതോടൊപ്പം അശുഭകരവുമായ യോഗങ്ങളും ഉണ്ടാവും. ഗ്രഹനിലകള്‍ ഒരുമിച്ച് കേദാര്‍ യോഗമാണ് രൂപപ്പെടും. ജാതകത്തില്‍ നാല് ഭവനങ്ങളില്‍ 7 ഗ്രഹങ്ങള്‍ നില്‍ക്കുമ്പോഴോ അനേകം ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ വരുമ്പോഴോ ആണ് കേദാര്‍ യോഗം ഉ ണ്ടാവുന്നത്. ഏതൊക്കെ രാശിക്കാര്‍ക്ക് അതിലൂടെ നേട്ടമുണ്ടാകുമെന്ന് നോക്കാം.

astrology-today

കേദാര്‍ യോഗം നേട്ടം

കേദാര്‍ യോഗത്തിലൂടെ ആളുകള്‍ക്ക് പെട്ടെന്ന് പുരോഗതി തേടിയെത്തും. അവരെ തേടി വേഗത്തില്‍ പണമെത്തും. കരിയറില്‍ വന്‍ പുരോഗതിയും ഈ രാശിക്കാര്‍ക്ക് ഉണ്ടാവും. അതാണ് കേദാര്‍ യോഗത്തിന്റെ നേട്ടം.

അത്തരത്തില്‍ നേട്ടങ്ങളുണ്ടാവുന്ന മൂന്ന് രാശിക്കാരാണ് ഉള്ളത്. ഇവര്‍ക്ക് അപ്രതീക്ഷിതമായ കാര്യങ്ങള്‍ ഇപ്പോള്‍ ജീവിതത്തില്‍ സംഭവിക്കും. ശുഭകരമായ ആ കാര്യങ്ങള്‍ അവരുടെ ജീവിതം മാറ്റും.

മേടം: ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ രാജയോഗം തന്നെയുണ്ടാവും. കേദാര്‍ രാജയോഗത്തിന്റെ രൂപീകരണം ഇവരുടെ ജീവിതത്തില്‍ ഫലപ്രദമായിരിക്കും. നിങ്ങളുടെ സംസാരത്തിന്റെ കരുത്തില്‍ ജോലികള്‍ എല്ലാം പൂര്‍ത്തിയാക്കും. നിങ്ങളുടെ പ്രവര്‍ത്തികള്‍ കാരണം ആളുകള്‍ക്ക് വലിയ മതിപ്പും തോന്നി തുടങ്ങുും.

ഈ രാശിക്കാര്‍ക്ക് ഈ സമയത്ത് വന്‍ ധനനേട്ടം തന്നെയുണ്ടാവും. ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്ത് നിന്ന് നിങ്ങളെ ധന നേട്ടമുണ്ടാവും. നമ്മള്‍ കിട്ടില്ലെന്ന് വിചാരിക്കുന്ന പണവും ലഭിക്കും. കുറച്ച് സമ്മര്‍ദവും പിരിമുറുക്കവും ഈ സമയം ഉണ്ടായിരിക്കും. എന്നാല്‍ അത് പരിധി വിട്ട് പ്രശ്‌നങ്ങളുണ്ടാക്കില്ല. എല്ലാം നിയന്ത്രണവിധേയമായിരിക്കും.

കര്‍ക്കടകം: കേദാര്‍ രാജയോഗം ഈ രാശിക്കാരുടെ ജീവിതത്തില്‍ ശുഭകരമായ കാര്യങ്ങള്‍ സമ്മാനിക്കും. പണം നിങ്ങള്‍ക്ക് ലഭിക്കാനുള്ള സാധ്യത ഏറെയാണ്. കര്‍ക്കടക രാശിക്കാര്‍ക്ക് വലിയ സ്വത്തും നേട്ടങ്ങളും ലഭിക്കും. വലിയ പദവികള്‍ നിങ്ങളെ ജോലിയില്‍ നിന്ന് തേടിയെത്തും.

ഇതുവരെയില്ലാത്ത രീതിയില്‍ നിങ്ങളുടെ പ്രശസ്തി വര്‍ധിക്കും. ആളുകള്‍ നിങ്ങളെ ബഹുമാനിക്കും. ഗ്ലാമര്‍-സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടവരാണെങ്കില്‍ ആളുകള്‍ക്ക് വളരെയധികം നേട്ടങ്ങളുണ്ടാവും. മൊത്തത്തില്‍ ഈ രാശിക്കാര്‍ക്ക് ഏറ്റവും നേട്ടമുള്ള സമയമായി ഇത് മാറും.

മകരം: മകരം രാശിക്കാര്‍ക്ക് ഭാഗ്യം ഏറ്റവമുണ്ടാവുന്ന സമയമാണ് കേദാര്‍ രാജയോഗ കാലയളവ്. ഈ രാശിക്കാരെ സംബന്ധിച്ച് ശുഭകരമായിരിക്കും കാര്യങ്ങള്‍. സുഖസൗകര്യങ്ങള്‍ ജീവിതത്തില്‍ വര്‍ധിക്കും. ബിസിനസ്സില്‍ വന്‍ ലാഭം നിങ്ങളോടൊപ്പമുണ്ടാവും. ഭാഗ്യം ഈ സമയം നിങ്ങളോടൊപ്പം തന്നെയാവും.

മകരം രാശിക്കാരുടെ ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ കാര്യമായി തന്നെ വര്‍ധിക്കും. പുതിയ വീട്, കാര്‍, ആഢംബര വസ്തുക്കള്‍ എന്നിവ വാങ്ങാനുള്ള സാധ്യത കൈവരും. ജോലിയിലുള്ളവര്‍ക്ക് പ്രമോഷനും, ഇന്‍ക്രിമെന്റും ലഭിക്കും മുടങ്ങി കിടന്ന ജോലിയും ഒപ്പമുള്ള ഭാഗ്യം കാരണം പൂര്‍ത്തീകരിക്കാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+