Get Updates
Get notified of breaking news, exclusive insights, and must-see stories!

വിലപിടിപ്പുള്ള വസ്തുക്കള്‍ കൈയിലെത്തും, ആസ്തിയിലും വര്‍ധന; ഈ രാശിക്കരുടെ സമയം തെളിഞ്ഞു

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി ചക്രം മാറും. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രകടമാകും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ സംക്രമണം അനുകൂലമാണെങ്കില്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ഒരാളുടെ ജീവിതത്തിലെ ശുഭ-അശുഭ യോഗങ്ങള്‍ നിര്‍ണയിക്കുന്നത് ഗ്രഹങ്ങളുടെ സംക്രമണത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്. ജ്യോതിഷ പ്രകാരം വളരെ സാവധാനം ചലിക്കുന്ന ഗ്രഹമാണ് ശനി. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്കെത്താന്‍ രണ്ടര വര്‍ഷം സമയം ആവശ്യമാണ്. നിലവില്‍ സ്വന്തം രാശിയായ കുംഭം രാശിയിലാണ് ശനിയുള്ളത്. കുംഭം രാശിയിലെ ശനിയുടെ സംക്രമണം പല വിധത്തിലുള്ള നേട്ടങ്ങളാണ് പലര്‍ക്കും സമ്മാനിക്കുക.

രണ്ടിരട്ടി ശമ്പളം, പുത്തന്‍ കാര്‍.. 2025 വരെ തിരിഞ്ഞുനോക്കേണ്ട; ഈ രാശിക്കാരാണോ?

ASTROLOGY

ഇതില്‍ ഏറ്റവും പ്രധാനം കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെട്ടിരിക്കുന്നു എന്നതാണ്. സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയാണ് ത്രികോണ ഭാവത്തിന്റെ ദേവത. ഇത്തരമൊരു സാഹചര്യത്തില്‍, കേന്ദ്ര ത്രികോണ രാജയോഗം നിരവധി ഭാഗ്യനേട്ടങ്ങള്‍ക്ക് കാരണമാകും. ഈ രാജയോഗത്തിന്റെ ഒമ്പതാം ഭാവം ഉച്ച സ്ഥാനത്താണെങ്കില്‍ അവര്‍ക്ക് വലിയ ഭാഗ്യമാണ് കൈവരുക. ത്രികോണ രാജയോഗത്തിന്റെ ഗുണം ഏതൊക്കെ രാശിക്കാര്‍ക്ക് ലഭിക്കുമെന്ന് നമുക്ക് നോക്കാം.

ഇടവം

കേന്ദ്ര ത്രികോണ രാജയോഗം ഇടവം രാശിക്കാരെ സംബന്ധിച്ച് വലിയ ഗുണപരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി കുടുംബത്തില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ദീര്‍ഘകാലമായി ജോലി അന്വേഷിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ജോലി ലഭിക്കും. സാമ്പത്തികമായി നേരിട്ടിരുന്ന പ്രയാസങ്ങളില്‍ നിന്ന് കരകയറാനാകും.

എട്ട് ദിവസത്തിനുള്ളില്‍ ലഭിക്കാന്‍ പോകുന്നത് വന്‍ ഭാഗ്യം, ബംപര്‍ പോലും അടിച്ചേക്കാം; ഈ രാശിക്കാരാണോ?
ചിങ്ങം

കേന്ദ്ര ത്രികോണരാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏതൊരു കാര്യത്തിനും കുടുംബത്തിന്റെയും പങ്കാളിയുടെയും പൂര്‍ണ പിന്തുണ ലഭിക്കും. ഇത് നിങ്ങളുടെ ആത്മവിശ്വാസം പൂര്‍ത്തിയാക്കും. മുടങ്ങി കിടന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം മാറും. പിതൃസ്വത്ത് തര്‍ക്കമേതുമില്ലാതെ കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കാന്‍ കാരണമാകും.

കുംഭം

കേന്ദ്ര ത്രികോണ രാജയോഗം കുംഭം രാശിക്കാര്‍ക്ക് ശുഭകരമാണ്. വിലപിടിപ്പുള്ള വസ്തുക്കള്‍ നിങ്ങളുടെ കൈയിലെത്തും. പുതിയ വാഹനം വാങ്ങാന്‍ സാധ്യത കാണുന്നു. കുടുംബാംഗങ്ങളോടൊപ്പം ദീര്‍ഘയാത്രക്ക് സാധ്യത കാണുന്നു. ദാമ്പത്യ ജീവിതം സന്തുഷ്ടകരമായിരിക്കും. സന്താനഭാഗ്യം വന്നെത്തും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയം കൈവരിക്കാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+