Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരുടെ വരുമാനം ഇരട്ടിയാകും, വിദേശയാത്രയ്ക്ക് യോഗം; ദാമ്പത്യത്തിൽ സന്തോഷവും സമാധാനവും..!

ഭാരതീയ ജ്യോതിഷത്തിൽ കേന്ദ്ര ത്രികോണ രാജയോഗം അതിശക്തവും ശുഭകരവുമായ യോഗങ്ങളിൽ ഒന്നായി കണക്കാക്കുന്നു. ഇത് ഒരു വ്യക്തിയുടെ ജാതകത്തിൽ രൂപപ്പെടുമ്പോൾ, അവർക്ക് ജീവിതത്തിൽ ഉയർന്ന സ്ഥാനം, ഐശ്വര്യം, ബഹുമാനം, വിജയം എന്നിവ ലഭിക്കാനുള്ള സാധ്യത ഒരുപാടാണ് എന്ന് പറയപ്പെടുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇത്തരം രാജയോഗങ്ങൾ വരാൻ ആഗ്രഹിക്കുന്നവർ ധാരാളമുണ്ട്. എന്നാൽ അതിന് തക്കതായ കാരണം ആവശ്യമാണ്.

ഈ രാജയോഗം രൂപപ്പെടുന്നത്, ജാതകത്തിലെ കേന്ദ്ര ഭാവങ്ങളും (1, 4, 7, 10) ത്രികോണ ഭാവങ്ങളും (1, 5, 9) ഉം തമ്മിൽ ഒരു പ്രത്യേക ബന്ധം രൂപപ്പെടുമ്പോഴാണ് എന്നാണ് ജ്യോതിഷികൾ നിരീക്ഷിക്കുന്നത്. കേന്ദ്ര ഭാവങ്ങൾ (കർമ്മം, ആയുസ്‌, ധന, സുഖ ഭാവങ്ങൾ) ജീവിതത്തിന്റെ പ്രധാന മേഖലകളെ നിയന്ത്രിക്കുമ്പോൾ, ത്രികോണ ഭാവങ്ങൾ (ധർമ്മ, അർത്ഥ, കാമ ഭാവങ്ങൾ) ഭാഗ്യവും ഉയർച്ചയും നമുക്ക് നൽകാൻ ശേഷിയുള്ളതായി കരുതുന്നു.

astrokendrayogam

സാധാരണ നിലയിൽ ഈ യോഗം ശക്തമാകണമെങ്കിൽ ഗ്രഹങ്ങൾ ഉച്ഛമോ, സ്വക്ഷേത്രമോ, ശുഭസ്ഥാനങ്ങളിലോ ആയിരിക്കണം എന്ന ഒരു നിബന്ധന കൂടിയുണ്ട്. അല്ലെങ്കിൽ ദുർബലമോ, ശത്രുരാശിയിലോ, അശുഭ ദൃഷ്‌ടിയിലോ ആണെങ്കിൽ യോഗത്തിന്റെ ഫലം കാര്യമായി തന്നെ കുറയുകയും അത് കൊണ്ടുള്ള ഗുണം നേരിയതാവുകയും ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു.

മാത്രമല്ല രാജകീയ ബഹുമതികൾ, ഉന്നത ജോലി, അല്ലെങ്കിൽ സമൂഹത്തിൽ ഉയർന്ന സ്ഥാനം എന്നിവ ഈ രാജയോഗം കനിഞ്ഞാൽ നിങ്ങളെ തേടിയെത്താനുള്ള സാധ്യത അധികമാണ്. കൂടാതെ നിങ്ങളുടെ സമ്പത്തും ഐശ്വര്യവും വർധിക്കുന്നു. ബുദ്ധിപരമായ വിജയം, ജ്ഞാനം, സർഗാത്മകത. ജീവിതത്തിൽ ഭാഗ്യവും അനുകൂല സാഹചര്യങ്ങളും ഉടലെടുക്കുവാനും സാധ്യതയുണ്ട്. ശക്തമായ നേതൃപാടവവും സ്വാധീന ശക്തിയും ഇവർക്കുണ്ടാവുകയും ചെയ്യും.

ഇത്തവണ ഒക്ടോബർ 30 മുതലാണ് കേന്ദ്ര ത്രികോണ യോഗം ആരംഭിച്ചത്. ഇതൊരു സവിശേഷമായ രാജയോഗം ആയതിനാൽ തന്നെ ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങളും അതുപോലെ തന്നെ സവിശേഷമായിരിക്കും. അതായത് ചില രാശിക്കാരുടെ സമ്പത്തും സമൃദ്ധിയും കുത്തനെ ഉയരുകയും വരുമാനം കൂടുകയും വിദേശയാത്ര അടക്കമുള്ള കാര്യങ്ങൾക്ക് യോഗം തെളിയുകയും ചെയ്യുന്നു എന്നതാണ് കാര്യം.

കുംഭം രാശി: വിദ്യാർത്ഥികൾക്ക് ഇത് നല്ലകാലം ആയിരിക്കും, പരീക്ഷകളിൽ നല്ല ഫലം ഉണ്ടാക്കും. ജീവിതത്തിൽ അനുകൂലമായ പല കാര്യങ്ങളും സംഭവിക്കും. തൊഴില്‍ സംബന്ധമായ വിഷയങ്ങളിൽ മുന്നേറ്റവും പ്രമോഷൻ പോലെയുള്ളവയ്ക്കും സാധ്യത ഏറെയാണ്. ജോലിയിലെ ഉയര്‍ച്ച ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ആരോഗ്യ പ്രശ്‌നങ്ങൾ എല്ലാം തന്നെ മാറുകയും പുതിയൊരു ജീവിതം ലഭിക്കുകയും ചെയ്യും. സ്വത്തുക്കൾ, ആസ്‌തികൾ എന്നിവ ഉണ്ടാക്കി എടുക്കാൻ സാധിക്കും.

ഇടവം രാശി: ഭാഗ്യത്തിന്റെ മാറ്റങ്ങള്‍ ഇവർക്ക് പിന്നാലെ തന്നെ ഉണ്ടാവും. സാമ്പത്തികമായി എല്ലാ തരത്തിലുള്ള ഗുണാനുഭവങ്ങളും ഇവർക്ക് വന്നുചേരും. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണ നിങ്ങള്‍ക്കുണ്ടാവുന്നു എന്ന കാര്യത്തില്‍ ഒരു തർക്കവും വേണ്ട. സാമ്പത്തികമായി സഹായിക്കാൻ എല്ലാവരും തയ്യാറാവും. വിദേശിയാത്ര പോലെ ഏറെക്കാലമായി ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ സാധിക്കുകയും ചെയ്യും. സൗഹൃദത്തിൽ നിന്ന് പോലും നേട്ടങ്ങൾ ഉറപ്പ്. ബന്ധങ്ങൾ കൂടുതൽ ദൃഢമാവുകയും ചെയ്യും.

കന്നി രാശി: കേന്ദ്രത്രികോണ രാജയോഗത്താൽ ഇവരുടെ വരുമാനം ഇരട്ടിയാകും. തൊഴില്‍ രംഗത്ത് പുരോഗതിയും സന്തോഷവും ഒക്കെ കാണുന്നു. എല്ലാത്തരത്തിലുള്ള സാമ്പത്തിക പരിധീനതകളും ഇല്ലാതെയാവും. നല്ല പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ദാമ്പത്യത്തിൽ സന്തോഷവും സമാധാനവും തെളിഞ്ഞു വരും. കുടുംബ സ്വത്തുക്കൾ നിങ്ങളുടെ കൈകളിലേക്ക് വരുവാൻ സാധ്യത. പ്രണയത്തിൽ ഹാപ്പിയായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+