ഈ രാശിക്കാരുടെ വിവാഹം പെട്ടെന്ന് നടക്കും; വരുമാനം ഒറ്റയടിക്ക് ഇരട്ടിയാവും! ധാരാളം യാത്രകൾ നടത്തും
വേദ ജ്യോതിഷത്തിൽ കേന്ദ്ര ത്രികോണ രാജയോഗം അതിശക്തവും ശുഭകരവുമായ യോഗങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഇത് ഒരു വ്യക്തിയുടെ ജാതകത്തിൽ രൂപപ്പെടുമ്പോൾ, അവർക്ക് ജീവിതത്തിൽ ഉയർന്ന സ്ഥാനം, ഐശ്വര്യം, ബഹുമാനം, വിജയം എന്നിവ ലഭിക്കാനുള്ള സാധ്യത ഒരുപാടാണ് എന്നും പറയപ്പെടുന്നു. അതിനാൽ തന്നെ ഇത്തരം രാജയോഗങ്ങൾ വരാൻ ആഗ്രഹിക്കുന്നവർ അനവധിയുണ്ട്. പക്ഷേ അത് വരാൻ എന്തെങ്കിലും ഒരു കാരണം ആവശ്യമാണ് താനും.
ഈ രാജയോഗം രൂപപ്പെടുന്നത്, ജാതകത്തിലെ കേന്ദ്ര ഭാവങ്ങളും (1, 4, 7, 10) ത്രികോണ ഭാവങ്ങളും (1, 5, 9) ഉം തമ്മിൽ ഒരു പ്രത്യേക ബന്ധം രൂപപ്പെടുമ്പോഴാണ് എന്ന് ജ്യോതിഷികൾ നിരീക്ഷിക്കുന്നു. കേന്ദ്ര ഭാവങ്ങൾ (കർമ്മം, ആയുസ്, ധന, സുഖ ഭാവങ്ങൾ) ജീവിതത്തിന്റെ പ്രധാന മേഖലകളെ നിയന്ത്രിക്കുമ്പോൾ, ത്രികോണ ഭാവങ്ങൾ (ധർമ്മ, അർത്ഥ, കാമ ഭാവങ്ങൾ) ഭാഗ്യവും ഉയർച്ചയും നമുക്ക് നൽകാൻ ശേഷിയുള്ളതാണ്.

സാധാരണഗതിയിൽ ഈ യോഗം ശക്തമാകണമെങ്കിൽ ഗ്രഹങ്ങൾ ഉച്ഛമോ, സ്വക്ഷേത്രമോ, ശുഭസ്ഥാനങ്ങളിലോ ആയിരിക്കണം എന്ന ഒരു നിബന്ധന കൂടിയുണ്ട്. അല്ലെങ്കിൽ ദുർബലമോ, ശത്രുരാശിയിലോ, അശുഭ ദൃഷ്‌ടിയിലോ ആണെങ്കിൽ യോഗത്തിന്റെ ഫലം കാര്യമായി തന്നെ കുറയുകയും അത് കൊണ്ടുള്ള ഗുണം നേരിയതാവുകയും ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു.
മാത്രമല്ല രാജകീയ ബഹുമതികൾ, ഉന്നത ജോലി, അല്ലെങ്കിൽ സമൂഹത്തിൽ ഉയർന്ന സ്ഥാനം എന്നിവ ഈ രാജയോഗം കനിഞ്ഞാൽ നിങ്ങളെ തേടിയെത്താനുള്ള സാധ്യതയും ഏറെയാണ്. കൂടാതെ നിങ്ങളുടെ സമ്പത്തും ഐശ്വര്യവും വർധിക്കുന്നു. ബുദ്ധിപരമായ വിജയം, ജ്ഞാനം, സർഗാത്മകത. ജീവിതത്തിൽ ഭാഗ്യവും അനുകൂല സാഹചര്യങ്ങളും ഉടലെടുക്കുവാനും സാധ്യതയുണ്ട്. ശക്തമായ നേതൃപാടവവും സ്വാധീന ശക്തിയും ഇവർക്കുണ്ടാവും.
ദേവന്മാരുടെ ഗുരുവായ വ്യാഴം 12 വർഷത്തിന് ശേഷം അതിന്റെ ഉന്നത രാശിയായ കർക്കടകത്തിലേക്ക് പ്രവേശിക്കുകയാണ്. അങ്ങനെ ഹംസ മഹാപുരുഷ രാജയോഗവും കേന്ദ്ര ത്രികോണ രാജയോഗവും സൃഷ്‌ടിക്കപ്പെടുകയാണ്. വളരെ നല്ല നേട്ടങ്ങളായിരിക്കും ചില രാശികൾക്ക് ഇത് നൽകുക. എന്തൊക്കെയാണ് അവയെന്നും എങ്ങനെയൊക്കെ നമ്മളെ സ്വാധീനിക്കുമെന്നും ഏതൊക്കെ രാശികൾക്ക് ഗുണമാകുമെന്നും നോക്കാം.
കർക്കടകം രാശി: സവിശേഷമായ കേന്ദ്ര ത്രികോണ രാജയോഗം ഇവർക്ക് എല്ലാം കൊണ്ടും ഗുണകരമായിരിക്കും. ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് രാജയോഗം രൂപപ്പെടുന്നത്. അതിലൂടെ 2026ൽ നിങ്ങൾക്ക് ബഹുമാനവും ആദരവും മറ്റ് പുരസ്‌കാരങ്ങളോ ഒക്കെ ലഭിക്കും. യാത്രകളും പുതിയ ബന്ധങ്ങളും നമുക്ക് ഗുണകരമായിരിക്കും. അവിവാഹിതർക്ക് വിവാഹാലോചനകൾ വരാനും അവ നടക്കാനും ഒക്കെ സാധ്യതയുണ്ട്.
തുലാം രാശി: കേന്ദ്ര ത്രികോണ രാജയോഗത്തിന്റെ രൂപീകരണം ഇവർക്കും ഗുണകരമായി ഭവിക്കും. നിങ്ങളുടെ രാശിയിലെ കർമ്മഭാവത്തിലാണ് ഈ രാജയോഗം. ഈ സമയത്ത് നിങ്ങളുടെ ജോലിയിലും ബിസിനസിലും കാര്യമായ പുരോഗതി കൈവരിക്കാൻ നമ്മെ ഇത് സഹായിക്കും. ഒരു പുതിയ പദ്ധതിയോ ബിസിനസോ നേട്ടങ്ങൾ കൊണ്ടുവരും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യത ഏറെയാണ്. ജ്ഞാനവും വിവേകവും ശരിയായ സമയത്ത് പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ നിങ്ങളെ പ്രാപ്‌തമാക്കും എന്നതാണ് പ്രത്യേകത.
കന്നി രാശി: ഈ രാജയോഗം വരുമാനത്തിന്റെയും നിക്ഷേപത്തിന്റെയും കാര്യത്തിൽ ഇവർക്ക് ശുഭകരമായി മാറും. നിങ്ങളുടെ രാശിയുടെ വരുമാനത്തിന്റെയും ലാഭത്തിന്റെയും ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുക. ഇത് നിങ്ങളുടെ വരുമാനം ഇരട്ടിയാവാൻ ഇത് സഹായിക്കും. പുതിയ വരുമാന സ്രോതസുകൾ ഉയർന്നുവരാം, പുതിയ അവസരങ്ങൾ കിട്ടും. ശരിയായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. ബിസിനസിലും തൊഴിലിലും ലാഭത്തിന്റെ സൂചനകൾ വരും.












Click it and Unblock the Notifications