Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശത്ത് നിന്ന് പണമൊഴുകും, ഓഹരി വിപണിയിൽ നിന്ന് നേട്ടം; കുടുംബത്തിൽ സമാധാനം, ഈ രാശിക്കാരാണോ?

ഭാരതീയ ജ്യോതിഷത്തിൽ അതിശക്തവും അത്യധികം ശുഭകരവുമായ യോഗങ്ങളിൽ ഒന്നാണ് കേന്ദ്ര ത്രികോണ രാജയോഗം. ഇത് ഒരു വ്യക്തിയുടെ ജാതകത്തിൽ രൂപപ്പെടുമ്പോൾ, അവർക്ക് ജീവിതത്തിൽ ഉയർന്ന സ്ഥാനം, ഐശ്വര്യം, ബഹുമാനം, വിജയം എന്നിവ ലഭിക്കാനുള്ള സാധ്യത വളരെ അധികമാണ് എന്ന് പറയപ്പെടുന്നു. അതിനാൽ തന്നെ ഇത്തരം രാജയോഗങ്ങൾ വരാൻ കാത്തിരിക്കുന്ന ആളുകൾ . പക്ഷേ അത് വരാൻ എന്തെങ്കിലും ഒരു കാരണം ആവശ്യമാണ്.

ഈ രാജയോഗം രൂപപ്പെടുന്നത്, ജാതകത്തിലെ കേന്ദ്ര ഭാവങ്ങളും (1, 4, 7, 10) ത്രികോണ ഭാവങ്ങളും (1, 5, 9) ഉം തമ്മിൽ ഒരു പ്രത്യേക ബന്ധം രൂപപ്പെടുമ്പോഴാണ് എന്ന് ജ്യോതിഷികൾ നിരീക്ഷിക്കുന്നു. കേന്ദ്ര ഭാവങ്ങൾ (കർമ്മം, ആയുസ്‌, ധന, സുഖ ഭാവങ്ങൾ) ജീവിതത്തിന്റെ പ്രധാന മേഖലകളെ നിയന്ത്രിക്കുമ്പോൾ, ത്രികോണ ഭാവങ്ങൾ (ധർമ്മ, അർത്ഥ, കാമ ഭാവങ്ങൾ) ഭാഗ്യവും ഉയർച്ചയും നമുക്ക് നൽകാൻ ശേഷിയുള്ളതാണ്.

shaniastro

സാധാരണഗതിയിൽ ഈ യോഗം ശക്തമാകണമെങ്കിൽ ഗ്രഹങ്ങൾ ഉച്ഛമോ, സ്വക്ഷേത്രമോ, ശുഭസ്ഥാനങ്ങളിലോ ആയിരിക്കണം എന്ന ഒരു നിബന്ധന കൂടി മുന്നോട്ട് വയ്ക്കുന്നത് കാണാറുണ്ട്. അല്ലെങ്കിൽ ദുർബലമോ, ശത്രുരാശിയിലോ, അശുഭ ദൃഷ്‌ടിയിലോ ആണെങ്കിൽ യോഗത്തിന്റെ ഫലം കാര്യമായി തന്നെ കുറയുകയും അത് കൊണ്ടുള്ള ഗുണം നേരിയതാവുകയും ചെയ്യുമെന്ന് വിലയിരുത്തുകയും ചെയ്യുന്നു.

അതുകൊണ്ടും തീർന്നില്ല, രാജകീയ ബഹുമതികൾ, ഉന്നത ജോലി, അല്ലെങ്കിൽ സമൂഹത്തിൽ ഉയർന്ന സ്ഥാനം എന്നിവ ഈ രാജയോഗം കനിഞ്ഞാൽ നിങ്ങളെ തേടിയെത്താനുള്ള സാധ്യതയും ഏറെയാണ്. നിങ്ങളുടെ സമ്പത്തും ഐശ്വര്യവും വർധിക്കുന്നു എന്ന പ്രത്യേകതകയും ഉണ്ട്. ബുദ്ധിപരമായ വിജയം, ജ്ഞാനം, സർഗാത്മകത. ജീവിതത്തിൽ ഭാഗ്യവും അനുകൂല സാഹചര്യങ്ങളും ഉടലെടുക്കുവാനും സാധ്യതയുണ്ട്. ശക്തമായ നേതൃപാടവവും സ്വാധീന ശക്തിയും ഈ യോഗത്തിന്റെ ഫലമായി ഉണ്ടാവും.

ഇതിന് കാരണമാവുന്നത് ശനി എന്ന സവിശേഷ പദവി വഹിക്കുന്ന ഗ്രഹമാണ്. നിലവിൽ ശനി വ്യാഴത്തിന്റെ മീനരാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ശനി 2025 മാർച്ചിൽ അതിന്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിൽ നിന്നും വ്യാഴത്തിന്റെ രാശിയായ മീനത്തിൽ പ്രവേശിച്ചു, 2027 ജൂൺ വരെ ഇവിടെ തുടരും. മീന രാശിയിൽ നിലവിൽ ശനി വക്രഗതിയിലാണ്. ഈ യോഗത്തിന്റെ രൂപീകരണം മൂലം ജാതകർക്ക് സമ്പത്ത്, സമൃദ്ധി, പ്രശസ്‌തി, ബഹുമാനം എന്നിവ ലഭിക്കും.

ശനിയെ നീതി ദേവനായിട്ടാണ്‌ ജ്യോതിഷത്തിൽ കണക്കാക്കുന്നത്. എല്ലാ ഗ്രഹങ്ങളിലും വച്ച് ഏറ്റവും പതിയെ സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണ് ശനി. ശനിയ്ക്ക് ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ രണ്ടര വർഷത്തെ സമയമെടുക്കുമെന്നതാണ് ഏറ്റവും പ്രധാന കാര്യം. അതുകൊണ്ടുതന്നെ ശനി വീണ്ടും അതേ രാശിയിലേക്ക് മടങ്ങാൻ ഏകദേശം 30 വർഷമെടുക്കും. കേന്ദ്ര ത്രികോണ യോഗത്താൽ ഏതൊക്കെ രാശിക്കാർക്ക് നേട്ടം ലഭിക്കുമെന്ന് നോക്കാം.

വൃശ്ചികം രാശി: ശനിയുടെ കേന്ദ്ര ത്രികോണ യോഗം ഈ രാശിക്കാർക്ക് പല തരത്തിൽ ഗുണകരമായി ഭവിക്കും. ബിസിനസിൽ നല്ല ലാഭം ഉറപ്പാണ്, ഒപ്പം പുതിയൊരു ബിസിനസ്സ് ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ ഈ സമയം നിങ്ങൾക്ക് അനുകൂലമായി മാറും. വരുമാന വർധനവിന് സാധ്യത, വിദ്യാഭ്യാസ മേഖലയിൽ മുന്നേറ്റമുണ്ടാകും. ഓഹരി വിപണിയിൽ ലാഭം നേടും.

മകരം രാശി: ഈ രാശിയിൽ ജനിച്ചവർ ഈ സമയം ഏഴര ശനിയിൽ നിന്ന് മുക്തരായി മുന്നേറും, ശനിയുടെ ഈ സ്വാധീനം ക്രമേണ ഇവരുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരും. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. വിദേശ വ്യാപാരം, തൊഴിൽ അല്ലെങ്കിൽ നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കാനിടയുണ്ട്. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യതയുണ്ട്. ആത്മവിശ്വാസവും ഊർജ്ജവും വർധിച്ചു കൊണ്ടിരിക്കും. കുടുംബജീവിതവും സന്തോഷം കൊണ്ട് നിറയും.

മീനം രാശി: ശനിയുടെ കേന്ദ്ര ത്രികോണ രാജയോഗം ഈ രാശിയിൽ ജനിച്ചവർക്ക് വളരെ നല്ല നേട്ടങ്ങൾ നൽകും. ശനി നിലവിൽ ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ്. ഇത് ജീവിതത്തിന്റെ പല മേഖലകളിലും കാര്യമായ വിജയത്തിലേക്ക് നയിക്കും. ദീർഘകാലമായി തുടരുന്ന പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. നിങ്ങൾക്ക് മാനസികമായും ശാരീരികമായും ആരോഗ്യവും ഊർജ്ജസ്വലതയും അനുഭവപ്പെടും. മനസ് സന്തോഷിക്കും, സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+