വിദേശത്തേക്ക് പറക്കാൻ പറ്റിയ സമയം, പണം സമ്പാദിക്കാൻ പുതുവഴികൾ; നല്ല ജോലി കിട്ടും..! ഈ രാശിക്കാരാണോ?
കേന്ദ്ര ത്രികോണ രാജയോഗം ജ്യോതിഷത്തിൽ ഒരു അതിശക്തവും ശുഭകരവുമായ യോഗങ്ങളിൽ ഒന്നാണ് എന്നതാണ് പ്രത്യേകത. ഇത് ഒരു വ്യക്തിയുടെ ജാതകത്തിൽ രൂപപ്പെടുമ്പോൾ, അവർക്ക് ജീവിതത്തിൽ ഉയർന്ന സ്ഥാനം, ഐശ്വര്യം, ബഹുമാനം, വിജയം എന്നിവ ലഭിക്കാനുള്ള സാധ്യത ഏറെയാണ്. അതിനാൽ തന്നെ ഇത്തരം രാജയോഗങ്ങൾ വരാൻ ആഗ്രഹിക്കുന്നവർ ഒരുപാടുണ്ട്. എങ്കിലും അത് തോന്നുമ്പോൾ നമ്മളിലേക്ക് വരുന്ന ഒന്നല്ല.
ഈ രാജയോഗം രൂപപ്പെടുന്നത്, ജാതകത്തിലെ കേന്ദ്ര ഭാവങ്ങളും (1, 4, 7, 10) ത്രികോണ ഭാവങ്ങളും (1, 5, 9) ഉം തമ്മിൽ ഒരു പ്രത്യേക ബന്ധം രൂപപ്പെടുമ്പോഴാണ്. കേന്ദ്ര ഭാവങ്ങൾ (കർമ്മം, ആയുസ്സ്, ധന, സുഖ ഭാവങ്ങൾ) ജീവിതത്തിന്റെ പ്രധാന മേഖലകളെ നിയന്ത്രിക്കുമ്പോൾ, ത്രികോണ ഭാവങ്ങൾ (ധർമ്മ, അർത്ഥ, കാമ ഭാവങ്ങൾ) ഭാഗ്യവും ഉയർച്ചയും നമുക്ക് നൽകുന്നു.

സാധാരണഗതിയിൽ ഈ യോഗം ശക്തമാകണമെങ്കിൽ ഗ്രഹങ്ങൾ ഉച്ഛമോ, സ്വക്ഷേത്രമോ, ശുഭസ്ഥാനങ്ങളിലോ ആയിരിക്കണം എന്ന ഒരു നിബന്ധന കൂടിയുണ്ട്. അല്ലെങ്കിൽ ദുർബലമോ, ശത്രുരാശിയിലോ, അശുഭ ദൃഷ്‌ടിയിലോ ആണെങ്കിൽ യോഗത്തിന്റെ ഫലം കാര്യമായി തന്നെ കുറയുകയും അത് കൊണ്ടുള്ള ഗുണം നേരിയതാവുകയും ചെയ്യും.
രാജകീയ ബഹുമതികൾ, ഉന്നത ജോലി, അല്ലെങ്കിൽ സമൂഹത്തിൽ ഉയർന്ന സ്ഥാനം എന്നിവ ഈ രാജയോഗം കനിഞ്ഞാൽ നിങ്ങളെ തേടിയെത്തും. കൂടാതെ സമ്പത്തും ഐശ്വര്യവും വർധിക്കുന്നു. ബുദ്ധിപരമായ വിജയം, ജ്ഞാനം, സർഗാത്മകത. ജീവിതത്തിൽ ഭാഗ്യവും അനുകൂല സാഹചര്യങ്ങളും ഉടലെടുക്കും. ശക്തമായ നേതൃപാടവവും സ്വാധീനശക്തിയും ഉണ്ടാവും.
ഇത്രയും പറഞ്ഞത് വരാനിരിക്കുന്ന ഒരു കേന്ദ്ര ത്രികോണ രാജയോഗത്തെ കുറിച്ച് പറയാനാണ്. ശനി മീനം രാശിയിൽ കേന്ദ്ര ത്രികോണ രാജയോഗം സൃഷ്‌ടിക്കുന്നതോടെ നാല് രാശിക്കാർക്ക് വലിയ ഭാഗ്യം കൈവരും. അശുഭകരമായ ഗ്രഹങ്ങളിൽ ഒന്നായാണ് ശനിയെ പലപ്പോഴും കണക്കാക്കുന്നത്. എങ്കിലും ശനി, കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഒന്നാണ്. ഇക്കുറി ശനി നിങ്ങൾക്കായി നൽകുന്നത് നല്ല നേട്ടങ്ങളാണ്. അത് എന്തൊക്കെ എന്നറിയാം.
മിഥുനം രാശി: ഇവർക്ക് വരാനിരിക്കുന്ന കേന്ദ്ര ത്രികോണ രാജയോഗം ജീവിതത്തിൽ വലിയ നേട്ടങ്ങളുണ്ടാക്കി നൽകും. ഈ രാശിക്കാർക്ക് വലിയ മാറ്റങ്ങളാണ് ജീവിതത്തിൽ ഉണ്ടാവുക. തൊഴിൽ മേഖലയിൽ അനുകൂല മാറ്റങ്ങളും നല്ല കാര്യങ്ങളും സംഭവിക്കും. പ്രതിസന്ധികൾക്ക് പരിഹാരം കാണാനാകും. സമ്പത്തിൽ മുന്നേറാൻ സാധിക്കും.
കർക്കടക രാശി: ഇക്കൂട്ടർക്ക് സാമ്പത്തികമായി നിരവധി ഗുണഫലങ്ങളുണ്ടാകും. വിദേശത്ത് പഠനത്തിനും ജോലിക്കും ശ്രമിക്കുന്നവർക്ക് അനുകൂല സമയമാണ്. കേന്ദ്ര ത്രികോണ രാജയോഗം കർക്കടക രാശിക്കാരെ നേട്ടങ്ങളിലേക്ക് നയിക്കുന്നു എന്നതാണ് പ്രത്യേകത. സാമ്പത്തിക സ്ഥിതിയിൽ വലിയ വളർച്ചയുണ്ടാകും എന്നതാണ് മറ്റൊരു പ്രത്യേകത.
മകരം രാശി: ഇവർക്ക് ജീവിതത്തിൽ അതിശക്തമായ മാറ്റങ്ങളാണ് കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ കൈവരിക. കുടുംബജീവിതത്തിൽ സന്തോഷകരമായ പല കാര്യങ്ങളും സംഭവിക്കും. സാമ്പത്തിക സ്ഥിതിയിൽ അപ്രതീക്ഷിത നേട്ടങ്ങളുണ്ടാകും. പണം സമ്പാദിക്കാൻ കൂടുതൽ വഴികൾ നിങ്ങൾക്ക് മുൻപിൽ തുറക്കും. പ്രണയജീവിതം നല്ല രീതിയിൽ മുന്നോട്ട് പോവും.
മീനം രാശി: ഇവർക്ക് ജീവിതത്തിൽ വലിയ നേട്ടങ്ങൾ വരുന്ന സമയമാണ് ഈ രാജയോഗത്തിന്റേത്. പ്രതിസന്ധികൾ ജീവിതത്തിൽ നിന്ന് അകലും. ഇവരുടെ വരുമാനം വർധിക്കും. ഇവർക്ക് പണം സമ്പാദിക്കാൻ യോഗമുണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയമാണ്, കൂടാതെ നല്ല ജോലി തന്നെ കിട്ടാനും സാധ്യത. കുടുംബത്തോടൊപ്പം നല്ല സമയം ചിലവഴിക്കും.












Click it and Unblock the Notifications