വീട് പണി തീരാനും പുതിയ കാർ വാങ്ങാനും പറ്റിയ സമയം; വിവാഹത്തിന് സമയമായി, ഈ രാശിക്കാരാണോ?
വേദ ജ്യോതിഷത്തിൽ കേന്ദ്ര ത്രികോണ രാജയോഗം അതിശക്തവും ശുഭകരവുമായ യോഗങ്ങളിൽ ഒന്നാണ്. ഇത് ഒരു വ്യക്തിയുടെ ജാതകത്തിൽ രൂപപ്പെടുമ്പോൾ, അവർക്ക് ജീവിതത്തിൽ ഉയർന്ന സ്ഥാനം, ഐശ്വര്യം, ബഹുമാനം, വിജയം എന്നിവ ലഭിക്കാനുള്ള സാധ്യത ഒരുപാടാണ് എന്ന് പറയപ്പെടുന്നു. അതിനാൽ തന്നെ ഇത്തരം രാജയോഗങ്ങൾ വരാൻ ആഗ്രഹിക്കുന്നവർ അനവധിയുണ്ട്. പക്ഷേ അത് വരാൻ എന്തെങ്കിലും ഒരു കാരണം ആവശ്യമാണ്.
ഈ രാജയോഗം രൂപപ്പെടുന്നത്, ജാതകത്തിലെ കേന്ദ്ര ഭാവങ്ങളും (1, 4, 7, 10) ത്രികോണ ഭാവങ്ങളും (1, 5, 9) ഉം തമ്മിൽ ഒരു പ്രത്യേക ബന്ധം രൂപപ്പെടുമ്പോഴാണ് എന്ന് ജ്യോതിഷികൾ നിരീക്ഷിക്കുന്നു. കേന്ദ്ര ഭാവങ്ങൾ (കർമ്മം, ആയുസ്, ധന, സുഖ ഭാവങ്ങൾ) ജീവിതത്തിന്റെ പ്രധാന മേഖലകളെ നിയന്ത്രിക്കുമ്പോൾ, ത്രികോണ ഭാവങ്ങൾ (ധർമ്മ, അർത്ഥ, കാമ ഭാവങ്ങൾ) ഭാഗ്യവും ഉയർച്ചയും നമുക്ക് നൽകാൻ ശേഷിയുള്ളതാണ്.

സാധാരണഗതിയിൽ ഈ യോഗം ശക്തമാകണമെങ്കിൽ ഗ്രഹങ്ങൾ ഉച്ഛമോ, സ്വക്ഷേത്രമോ, ശുഭസ്ഥാനങ്ങളിലോ ആയിരിക്കണം എന്ന ഒരു നിബന്ധന കൂടിയുണ്ട്. അല്ലെങ്കിൽ ദുർബലമോ, ശത്രുരാശിയിലോ, അശുഭ ദൃഷ്‌ടിയിലോ ആണെങ്കിൽ യോഗത്തിന്റെ ഫലം കാര്യമായി തന്നെ കുറയുകയും അത് കൊണ്ടുള്ള ഗുണം നേരിയതാവുകയും ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു.
മാത്രമല്ല രാജകീയ ബഹുമതികൾ, ഉന്നത ജോലി, അല്ലെങ്കിൽ സമൂഹത്തിൽ ഉയർന്ന സ്ഥാനം എന്നിവ ഈ രാജയോഗം കനിഞ്ഞാൽ നിങ്ങളെ തേടിയെത്താനുള്ള സാധ്യതയും ഏറെയാണ്. കൂടാതെ നിങ്ങളുടെ സമ്പത്തും ഐശ്വര്യവും വർധിക്കുന്നു. ബുദ്ധിപരമായ വിജയം, ജ്ഞാനം, സർഗാത്മകത. ജീവിതത്തിൽ ഭാഗ്യവും അനുകൂല സാഹചര്യങ്ങളും ഉടലെടുക്കുവാനും സാധ്യതയുണ്ട്. ശക്തമായ നേതൃപാടവവും സ്വാധീന ശക്തിയും ഇവർക്കുണ്ടാവും.
ശനിയെ നീതിയുടെ ദേവനായിട്ടാണ് ജ്യോതിഷത്തിൽ കണക്കാക്കുന്നത്. എല്ലാ ഗ്രഹങ്ങളിലും വച്ച് ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണ് ശനി. ശനിയ്ക്ക് ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ രണ്ടര വർഷത്തെ സമയമെടുക്കുമെന്നതാണ് പ്രധാന കാര്യം. അതുകൊണ്ടുതന്നെ ശനി വീണ്ടും അതേ രാശിയിലേക്ക് മടങ്ങാൻ ഏകദേശം 30 വർഷമാണ് എടുക്കുക.
നിലവിൽ ശനി വ്യാഴത്തിന്റെ മീനരാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്നലെ ഇത് മീന രാശിയിൽ വക്രഗതിയിലാകുകയും അതിലൂടെ കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടുകയും ചെയ്‌തു. ശനി 138 ദിവസം വക്രഗതിയിൽ തുടരും. ഈ യോഗത്തിന്റെ രൂപീകരണം മൂലം ജാതകർക്ക് സമ്പത്ത്, സമൃദ്ധി, പ്രശസ്‌തി, ബഹുമാനം എന്നിവയാണ് ലഭിക്കുക. ഏതൊക്കെ രാശിക്കാർക്ക് നേട്ടം ലഭിക്കുമെന്ന് നോക്കാം.
വൃശ്ചികം രാശി: മത്സര പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് ജയമുറപ്പ്. ഭാഗ്യം നിങ്ങൾക്ക് ഒപ്പമുണ്ടാകും. അവിവാഹിതർക്ക് വിവാഹാലോചനകൾ ലഭിക്കും. ഒരു വീട് പണിയുന്നതിനോ വാഹനം വാങ്ങുന്നതിനോ അല്ലെങ്കിൽ വലിയ നിക്ഷേപം നടത്തുന്നതിനോ സാധ്യത കൈവരും. ബിസിനസിൽ പുതിയ അവസരങ്ങൾക്ക് സാധ്യത. മുടങ്ങി കിടക്കുന്ന ജോലികൾ ചെയ്‌തു തീർക്കാനുള്ള അവസരം വന്നുചേരും.
ധനു രാശി: കേന്ദ്ര ത്രികോണ രാജയോഗം ഈ രാശിക്കാർക്ക് നല്ല ഗുണങ്ങൾ നൽകും. വീട്, വാഹനം, വസ്‌തു എന്നിവ വാങ്ങാൻ ഇവർക്ക് സാധിക്കും. ജീവിതത്തിൽ സമാധാണം വന്നുചേരും, കണ്ടക ശനിയുടെ പ്രതികൂല ഫലങ്ങൾ കുറയാനിടയുണ്ട്. നല്ല വിവാഹാലോചനകൾക്ക് സാധ്യത. പങ്കാളിത്ത ബിസിനസിൽ ലാഭം. കരിയർ, പണം, മറ്റ് മേഖലകൾ എന്നിവയിൽ പുരോഗതിയ്ക്ക് അവസരം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും പഴയ കടങ്ങളിൽ നിന്ന് മുക്തി നേടുകയും ചെയ്യും.












Click it and Unblock the Notifications