കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്‌ടം!
ജ്യോതിഷം ചിലർ കരുതുന്നത് പോലെ ഒരിക്കലും ചെറിയ കാര്യമല്ല. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ഇതിൽ വളരെ ആഴത്തിൽ വ്യക്തമാക്കുന്നു. ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്നും പലപ്പോഴും പറയപ്പെടുന്നു. ഇതെല്ലം ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും പല രീതിയിൽ വ്യത്യാസപ്പെടും.
ജ്യോതിഷമനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
ഇപ്പോഴിതാ ജ്യോതിഷം അനുസരിച്ചുള്ള വലിയൊരു മാറ്റമാണ് വന്നു ചേർന്നിരിക്കുന്നത്. ഈ മാസം വളരെ സവിശേഷമായ ഒരു മാറ്റമാണ് ഉണ്ടായത്. ശരിക്കും പറഞ്ഞാൽ അത് വന്നുചേർന്നു കഴിഞ്ഞുവെന്ന് പറയുന്നതാവും ശരി. മാർച്ച് 2ന് കേതു സ്വന്തം നക്ഷത്രമായ മകം നക്ഷത്രത്തിലേക്ക് കയറി കഴിഞ്ഞു. ഈ നക്ഷത്രത്തിലേക്കുള്ള കേതുവിന്റെ പ്രവേശനം ചിലരുടെ ജീവിതം തന്നെ മാറ്റി മറിക്കും.
കേതുവിനെ നിഴൽ ഗ്രഹമായിട്ടാണ് പൊതുവെ അറിയപ്പെടുന്നത്. ഇത് ഒരു വ്യക്തിയുടെ മാനസിക പോരാട്ടമായും ആത്മീയ അവബോധവുമായും ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. പൊതുവെ ജാതകത്തിൽ പാപഗ്രഹത്തിന്റെ ശക്തമായ സ്ഥാനം ആ വ്യക്തിക്ക് മാനസിക സമാധാനവും സമൃദ്ധിയും ലഭിക്കാൻ ഇടയാക്കുന്നു. ആ മാറ്റമാണ് ഈ മാസം ചില രാശിക്കാർക്ക് ഗണകരമായി ഭവിക്കുക.
മകരം രാശി
കേതുവിന്റെ മകം നക്ഷത്രത്തിലേക്കുള്ള പ്രവേശനം ഏറെ ഗുണകരമായി മാറും. ഈ രാശിയുടെ എട്ടാം ഭാവത്തിലൂടെയുള്ള കേതുവിന്റെ സഞ്ചാരം ജീവിതത്തിലെ ദീർഘകാല പ്രശ്‌നങ്ങൾക്ക് അറുതിവരുത്തുമെന്നതും കാര്യം. തൊഴിൽ മേഖലയിലുള്ളവർക്ക് ഈ കാലഘട്ടം അനുകൂല ഫലങ്ങൾ നൽകും, ഹൈക്ക് അല്ലെങ്കിൽ പ്രമോഷൻ.
വൃശ്ചികം രാശി
കേതുവിന്റെ നക്ഷത്രമാറ്റം നിരവധി മേഖലകളിൽ ഇക്കൂട്ടർക്ക് പ്രയോജനം ചെയ്യും. കേതു പത്താം ഭാവത്തിൽ സഞ്ചരിക്കുന്നത് തൊഴിൽ, ബിസിനസ് രംഗങ്ങളിൽ ഗണ്യമായ നേട്ടങ്ങൾക്ക് വഴിയൊരുക്കുമെന്നതാണ് നേട്ടം. പദവി, അന്തസ്സ്, വിജയം എന്നിവ കൈവരിക്കാൻ സാധ്യതകൾ ഏറെയാണ്. മാത്രമല്ല സർക്കാർ ജോലികളിലും വിജയം സാധ്യമാവും. ഈ രാശിക്കാരെ പിടിച്ചാൽ കിട്ടില്ല, വളർച്ച പെട്ടന്നായിരിക്കും.
ധനു രാശി
ഈ രാശിക്കാർക്ക് കേതുവിന്റെ സ്വന്തം നക്ഷത്രത്തിലേക്കുള്ള സംക്രമണം അനുകൂലമാണ്. ഒൻപതാം ഭാവത്തിലൂടെയുള്ള കേതുവിന്റെ സഞ്ചാരം ഭാഗ്യം വർധിപ്പിക്കുകയും പല മേഖലകളിലും നേട്ടങ്ങൾ കൊണ്ട് വരികയും ചെയ്യും. ആത്മീയ കാര്യങ്ങളിൽ താൽപ്പര്യം വർധിക്കാൻ സാധ്യതയുണ്ട്. രാശിയുടെ അധിപനായ വ്യാഴം ഏഴാം ഭാവത്തിലാണ് നിലകൊള്ളുന്നത്. അതുകൊണ്ട് പണത്തിനും പവറിനും ബുദ്ധിമുട്ട് ഉണ്ടാവില്ല.












Click it and Unblock the Notifications