Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരുടെ ദാമ്പത്യ ജീവിതം അടിപൊളി, സാമ്പത്തികമായി നേട്ടം; ഭാഗ്യം നിങ്ങളെ തേടിയെത്തും..!

വേദ ജ്യോതിഷപ്രകാരം ഒരാളുടെ ജനന ചാർട്ടിൽ രണ്ടോ അതിലധികമോ ഗ്രഹങ്ങളുടെ സാമീപ്യത്തെയാണ് ഗ്രഹ സംയോജനങ്ങൾ എന്നപേരിൽ അറിയപ്പെടുന്നത്. ജീവിതത്തിന്റെ വിവിധ വശങ്ങളിൽ ഇത്തരം സംയോജനങ്ങൾക്ക് കാര്യമായ സ്വാധീനം ചെലുത്താൻ കഴിയും. ഗ്രഹ സംയോജനങ്ങളെക്കുറിച്ചുള്ള ചില കാര്യങ്ങൾ നിർബന്ധമായും അറിയേണ്ടതുണ്ട്.

5-7 ഡിഗ്രി അകലത്തിലുള്ള ഗ്രഹങ്ങളെ അടുത്ത ബന്ധത്തിലുള്ളതായി കണക്കാക്കുന്നു. 10-15 ഡിഗ്രി അക്ഷാംശത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ഗ്രഹങ്ങൾക്ക് പരസ്‌പരം സ്വാധീനം ചെലുത്താൻ കഴിയും, പക്ഷേ അതിന്റെ ഫലം ദുർബലമാണ്. സാധാരണഗതിയിൽ രണ്ട് തരത്തിലുള്ള കൂടിച്ചേരലുകൾക്കും നാം സാക്ഷ്യം വഹിക്കാറുണ്ട്.

ketumercurytransit

സംയോഗങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന ഗ്രഹങ്ങളുടെ സവിശേഷതകൾ ഒരുമിച്ച് ചേരുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ ഇരട്ടിയാകും എന്നതാണ് പ്രത്യേകത. മാത്രമല്ല ഇത്തരം സംയോഗങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന ഗ്രഹങ്ങളുടെ ഫലങ്ങൾ വർധിപ്പിക്കാൻ കഴിയും, അങ്ങനെ അവയുടെ ഊർജ്ജത്തെ കൂടുതൽ പ്രാധാന്യമുള്ളതാക്കാൻ കഴിയും. അങ്ങനെയാണ് നമ്മൾ കേൾക്കുന്ന പല യോഗങ്ങളും രൂപപ്പെടുന്നത്.

എന്നാൽ ഗ്രഹങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ (സുഹൃത്ത്, നിഷ്‌പക്ഷത, ശത്രു) സംയോജനത്തിന്റെ ഫലങ്ങളെ സ്വാധീനിക്കുന്നു എന്നതാണ് നിങ്ങളറിയാത്ത മറ്റൊരു പ്രധാന കാര്യം വ്യക്തിയുടെ ജനന ചാർട്ടിന്റെയും ഗ്രഹ സ്ഥാനങ്ങളുടെയും പശ്ചാത്തലത്തിലാണ് സംയോജനങ്ങളെ സാധാരണയായി വ്യാഖ്യാനിക്കുന്നത്..അതിനാൽ തന്നെ ഇത്തരം കാര്യങ്ങളിൽ ഒറ്റയടിക്ക് മാറ്റം സാധ്യമല്ല.

എല്ലാവർക്കും അറിയാവുന്നത് പോലെ വേദ ജ്യോതിഷത്തിലെ പ്രധാന ഗ്രഹങ്ങളിൽ ഒന്നാണ് ബുധൻ. ബുദ്ധി, ആശയവിനിമയം, യുക്തി എന്നിവയുടെ ഗ്രഹമായി ഇതിനെ കണക്കാക്കുന്നു. ബുധൻ പൊതുവെ ബിസിനസ്, വാണിജ്യം, സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. യുവത്വം, വിദ്യാഭ്യാസം, പഠനം എന്നിവയെയും ബുധൻ സ്വാധീനിക്കുന്നു.

അതുപോലെ തന്നെ മറ്റൊരു സുപ്രധാന ഗ്രഹമാണ് കേതു. അതിന്റെ വേറിട്ട സവിശേഷതകൾക്ക് പേരുകേട്ട ഒരു നിഴൽ ഗ്രഹമാണ്. കേതു ആത്മീയ വളർച്ച, അവബോധം, അകൽച്ച എന്നിവയെ പ്രതിനിധീകരിക്കുന്നു. കേതു വിമോചനം, സ്വാതന്ത്ര്യം, ബന്ധനങ്ങളിൽ നിന്നുള്ള മോചനം എന്നിവയെ സ്വാധീനിക്കുന്നു. അതിനാൽ തന്നെ ഇതും നമ്മെ കാര്യമായി സ്വാധീനിക്കും.

കേതുവും ബുധനും 18 വർഷത്തിന് ശേഷം സംഗമിക്കുവാൻ ഒരുങ്ങുകയാണ്. ഇത് 12 രാശിക്കാരിലും വിവിധ മാറ്റങ്ങളുണ്ടാക്കും. സവിശേഷമായ പ്രത്യേകതകൾ അടങ്ങിയ ഈ ഗ്രഹങ്ങൾ നമ്മുടെ ജീവിതത്തിൽ നല്ല സ്വാധീനം ചെലുത്തുന്നവയാണ്. അത് ഈ സംയോഗത്തിലും പ്രകടമാകും. എങ്കിലും ചില രാശിക്കാർക്ക് അത് കൂടുതലായി അനുഭവപ്പെടും.

ചിങ്ങം രാശി: ഇക്കൂട്ടരുടെ ജീവിതം മാറിമറിയുന്ന വിധത്തിലുള്ള സംഭവങ്ങളാണ് അരങ്ങേറുക. ചിങ്ങം രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങളുണ്ടാകും എന്നതാണ് പ്രത്യേകത. കരിയറിൽ അപ്രതീക്ഷിത മാറ്റങ്ങൾക്ക് വഴിയൊരുങ്ങും. കഠിനാധ്വാനത്തിന് മികച്ച ഫലം ലഭിക്കും. സാമ്പത്തികമായി വലിയ മുന്നേറ്റം സാധ്യമാണ്. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുനിറയും.

വൃശ്ചികം രാശി: തൊഴിലിൽ വലിയ നേട്ടങ്ങളാണ് ഇക്കൂട്ടർക്ക് ഉണ്ടാവുക. ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിക്കാൻ കഴിയും. ബിസിനസിൽ വലിയ നേട്ടങ്ങളുണ്ടാകും. ജീവിതത്തിൽ ഗുണകരമായ പല മാറ്റങ്ങൾക്കും അവസരം ഉണ്ടാവും. സമൂഹത്തിൽ ഇവർക്ക് ബഹുമാനം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാവും.

ധനു രാശി: കേതു ബുധ സംക്രമത്തിലൂടെ ഇവർക്ക് വലിയ ഗുണമുണ്ടാകും. പല കാര്യങ്ങളിലും ഭാഗ്യം നിങ്ങളെ തേടിയെത്തും. ദീർഘയാത്രകൾ നടത്തേണ്ട സാഹചര്യം വരുമെങ്കിലും അത് ആസ്വദിക്കാൻ കഴിയും. യാത്രകളിലൂടെ ലാഭം ഉറപ്പാണ്. നിക്ഷേപം നടത്തുന്നതിന് അനുകൂല സമയമാണ് ഇത്. പഴയ നിക്ഷേപങ്ങളിൽ നിന്ന് വലിയ ലാഭം തന്നെ ഇവരെ തേടിയെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+