ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ നാളുകൾ; സമ്പാദ്യം കുതിച്ചുയരും, വാഹനമോ ഭൂമിയോ സ്വന്തമാക്കും!!
സാധാരണയായി വേദ ജ്യോതിഷത്തിൽ കേതു നവഗ്രഹങ്ങളിൽപ്പെട്ട ഒരു പ്രധാന ഗ്രഹമായാണ് പരിഗണിക്കപ്പെടുന്നത്. രാഹുവിനൊപ്പം കേതുവും ഭൗതികമായ ഗ്രഹമല്ല, എന്നാൽ ജ്യോതിഷത്തിൽ അതീവ പ്രാധാന്യമുണ്ട്, നിഴൽ ഗ്രഹങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത്. രാഹുവും കേതുവും അസുരവംശത്തിൽ പിറന്നവരാണെന്നും, ഇവരുടെ സാന്നിധ്യത്തിൽ സൂര്യനും ചന്ദ്രനും ഭയപ്പെടുന്നതായും വിവിധപുരാണങ്ങൾ പറയുന്നു.
കാരണം ഇവയ്ക്ക് ഗ്രഹണങ്ങൾ ഉണ്ടാകുന്നതാണ്, അത് ആരെയും പിടിച്ചുനിർത്താൻ ശേഷിയുള്ളതാണ്. പൊതുവെ കേതുവിനെ മോക്ഷം നൽകുന്നവൻ എന്ന അർത്ഥത്തിൽ മോക്ഷകാരകൻ എന്ന പേരിൽ അറിയപ്പെടുന്നു. അതിനാൽ ഇവ പതിവിലും നിങ്ങൾക്ക് ഗുണം ചെയ്യാനുള്ള സാധ്യതയും ഏറെയാണ്. പലരും ഭയത്തോടെയാണ് രാഹുവിനെയും കേതുവിനെയും ഒക്കെ നോക്കി കാണുന്നത്.

ആത്മീയത, അവബോധം, വിച്ഛേദനം, പഴയ കർമബന്ധങ്ങളിൽ നിന്നുള്ള മോചനം എന്നിവയാണ് കേതുവിന്റെ പ്രധാന സ്വഭാവ സവിശേഷതകൾ. ഒരു രാശിയിൽ കേതു ഏകദേശം 18 മാസം ചെലവഴിക്കുന്നു എന്നും പായപ്പെടുന്നു. അതിന്റെ സ്വാധീനം വ്യക്തിയുടെ ജീവിതത്തിൽ ആഴത്തിൽ അനുഭവപ്പെടും. കാരണം ഇത്രയധികം നാളുകൾ ഒരു രാശിയിൽ നിൽക്കുന്നതിനാൽ തന്നെ.
സാമൂഹ്യബന്ധങ്ങളിൽ നിന്ന് അകലം പാലിക്കൽ, ചിലപ്പോൾ ഒറ്റപ്പെടൽ, പഴയ കർമബന്ധങ്ങളിൽ നിന്ന് മോചനം എന്നിവയും കേതുവിന്റെ സ്വാധീനഫലങ്ങളാണ്. കർമഫലങ്ങൾ: ജാതകത്തിലെ സ്ഥാനം അനുസരിച്ച്, നേരത്തെയുള്ള കർമഫലങ്ങൾ, അപ്രത്യക്ഷമായ പ്രശ്‌നങ്ങൾ, രോഗങ്ങൾ തുടങ്ങിയവയും അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
കേതു ഭൗതികമായ ഗ്രഹമല്ലെങ്കിലും, അതിന്റെ ദശയും ഭാവസ്ഥാനങ്ങളും വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു എന്നത് മറന്നുകൂടാ. അതിനാൽ ജാതകത്തിൽ കേതുവിന്റെ സ്ഥാനം, ദശ, ഭാവങ്ങൾ എന്നിവ നിർണായകമാണ്. അക്കൂട്ടത്തിൽ കേതുവിന്റെ രാശിമാറ്റവും നക്ഷത്ര മാറ്റവും ഒക്കെ നിർണായകമാണ്.
വേദ ജ്യോതിഷപ്രകാരം ജൂലൈ 6ന് കേതു പൂരം നക്ഷത്രത്തിലേക്ക് പ്രവേശിക്കും എന്നാണ് കണക്കുകൂട്ടുന്നത്. അതിലൂടെ ചില രാശിക്കാർക്ക് നല്ല ദിവസങ്ങളാവും പിന്നാലെ വരിക. കേതു ഒരു നിഴൽ ഗ്രഹമാണ് എന്നത് മാത്രമല്ല പലപ്പോഴും വക്രഗതിയിലാണ് സഞ്ചരിക്കുന്നതും എന്നത് കൊണ്ട് തന്നെ ഈ മാറ്റം വളരെയധികം നിർണായകമാണ്.
ഇതിലൂടെ ഇവർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾ, യാത്ര ചെയ്യാൻ അവസരം എന്നിവ വന്നുചേരുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം. മാത്രമല്ല കടം കൊടുത്ത ശേഷം തിരികെ കിട്ടില്ലെന്ന് വിചാരിച്ച പണം നിങ്ങൾക്ക് വീണ്ടെടുക്കാൻ കഴിയുകയും കുട്ടികളുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിക്കുകയും ചെയ്യുമെന്ന പ്രത്യേകത കൂടിയുണ്ട്. ഏതൊക്കെ രാശികൾക്ക് ഇത് നേട്ടമാവുമെന്ന് നോക്കാം.
ഇടവം രാശി: കേതുവിന്റെ നക്ഷത്ര മാറ്റം ഇക്കൂട്ടർക്ക് എല്ലാവിധത്തിലും ഗുണകരമായിരിക്കും. ഈ സമയത്ത് ഇവർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാനിടയുണ്ട്. ഇവരുടെ കഠിനാധ്വാനത്തെ എല്ലാവരും അഭിനന്ദിക്കും. ജോലിയിൽ ശമ്പള വർധനവിന് സാധ്യത ഏറെയാണ്. ബിസിനസ് ആവട്ടെ പുതിയ ഉയരങ്ങളിലെത്തും. പഴയ നിക്ഷേപങ്ങളിൽ നിന്ന് ആനുകൂല്യങ്ങൾ ലാഭിക്കാം. ഇവരുടെ സമ്പാദ്യം കൂടും. കുടുംബത്തിൽ സന്തോഷം വന്നുചേരും.
തുലാം രാശി: ഈ കാലയളവിൽ തൊഴിലില്ലാത്തവർക്ക് ജോലി ലഭിക്കും. പുതിയ അവസരങ്ങൾ ഇവരെ തേടിയെത്തും, പ്രൊഫഷണൽ ജീവിതത്തിൽ നല്ല പുരോഗതി കൈവരിക്കും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾ, വാഹനമോ സ്വത്തോ വാങ്ങാൻ ഇവർക്ക് യോഗമുണ്ട്. പുതിയ വരുമാന സ്രോതസ്സുകൾ ഇവർക്ക് മുന്നിൽ തുറക്കും. എന്തെങ്കിലും പുതിയ ജോലി ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഈ സമയം അനുകൂലമാണ്.
കുംഭം രാശി: ഈ സമയത്ത് വിദ്യാർത്ഥികളുടെ സർഗ്ഗാത്മകത വർദ്ധിക്കും, കലയുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് വിജയം ഉറപ്പ്. കടം കൊടുത്ത പണം തിരികെ കിട്ടും. ആസൂത്രിത പദ്ധതികൾ വിജയിക്കും, നിങ്ങളുടെ പദവി ഉയരും. ബന്ധങ്ങളിൽ മാധുര്യം കൂടും. സാമ്പത്തികമായി മുന്നേറാൻ ഇവർക്ക് സാധിക്കും.












Click it and Unblock the Notifications