പുതിയ വീടും പുതിയ വാഹനവും... സമ്പത്ത് കുന്നോളം കൂടും; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. അതിനാല്‍ ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും സംക്രമണത്തിനും ഏറെ പ്രാധാന്യമുണ്ട്. എന്നാല്‍ വേദ ജ്യോതിഷത്തിന്റെ അടിസ്ഥാനത്തില്‍ രാഹുവും കേതുവും ദോഷകരമായ ഗ്രഹങ്ങളായിട്ടാണ് കണക്കാക്കുന്നത്. അതിനാല്‍ ഈ രണ്ട് ഗ്രഹങ്ങളും സൃഷ്ടിക്കുന്ന പ്രതികൂല ഫലങ്ങളെ ആളുകള്‍ക്ക് ഭയമാണ്.
എന്നാല്‍ രാഹുവും കേതുവും എല്ലായ്‌പ്പോഴും ദോഷഫലങ്ങള്‍ മാത്രമല്ല നല്‍കുന്നത്. ഒരാളുടെ ജാതകത്തില്‍ ശരിയായ സ്ഥാനത്താണ് രാഹുവും കേതുവും വിരാജിക്കുന്നത് എങ്കില്‍ ഏറ്റവും ശുഭകരമായ ഫലങ്ങള്‍ തന്നെയായിരിക്കും ലഭിക്കുക. ഇത്തരത്തില്‍ കേതുവിന്റെ സംക്രമണം മൂലം ഈ വര്‍ഷം ചില രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ തേടിയെത്തും. ഈ വര്‍ഷം ഒക്ടോബര്‍ 30 ന് കേതു തുലാം രാശിയില്‍ സംക്രമിക്കാന്‍ പോവുകയാണ്.

അതിനാല്‍ തന്നെ ചില രാശിക്കാരെ സംബന്ധിച്ച് ഈ സംക്രമണം വലിയ നേട്ടങ്ങള്‍ ആണ് സമ്മാനിക്കാന്‍ പോകുന്നത്. ജോലി സംബന്ധമായും മറ്റും മികച്ച നേട്ടങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. കേതുവിന്റെ തുലാം രാശിയിലെ സംക്രമണം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യനേട്ടങ്ങള്‍ സമ്മാനിക്കാന്‍ പോകുന്നത് എന്നല്ലേ. അക്കാര്യം നമുക്ക് പരിശോധിക്കാം.
ഇടവം രാശിക്കാര്‍ക്ക് പുതിയ വാഹനവും വീടും
കേതുവിന്റെ തുലാം രാശിയിലെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ സമ്മാനിക്കും. ഇതുവരെ അനുഭവിച്ച കഷ്ടതകളില്‍ നിന്ന് തുലാം രാശിക്കാര്‍ക്ക് മോചനം ലഭിക്കും. മാനസികമായ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് രക്ഷ നേടാനാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. സാമ്പത്തികമായി ഏറെ നേട്ടം കൊയ്യാന്‍ ഈ രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ സാധിക്കും.
ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കും. പുതിയ വാഹനം, പുതിയ വീട് എന്നിവ സ്വന്തമാക്കാം. ഏറെ നാളായി വിവാഹാലോചനയുമായി നടക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാന്‍ സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും കൈവരും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും തേടിയെത്തും.
ചിങ്ങം രാശിക്കാരുടെ ശമ്പളം വര്‍ധിക്കും
കേതുവിന്റെ തുലാം രാശിയിലെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂല നേട്ടങ്ങള്‍ സമ്മാനിക്കും. കഠിനാധ്വാനം ഫലം കാണും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസില്‍ വലിയ നേട്ടങ്ങള്‍ തേടിയെത്തും. വാസ്തു സംബന്ധമായ ഇടപാടുകളില്‍ ലാഭം കൊയ്യാം. സ്വത്ത് തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാനാകും. കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും.
Astro Tips: ഇതാണോ നിങ്ങളുടെ രാശി..? എങ്കില്‍ എപ്പോഴും വണ്‍സൈഡ് ലൗ ആയിരിക്കും
ധനു രാശിക്കാര്‍ക്ക് ഐശ്വര്യം
കേതുവിന്റെ തുലാം രാശിയിലെ സംക്രമണം ധനു രാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ സമ്മാനിക്കും. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത വരുമാനം തേടിയെത്തും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തമാക്കും. ഏറെ നാളായി മുടങ്ങി കിടന്ന ഗൃഹനിര്‍മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങും. പുതിയ വീട്ടില്‍ ഐശ്വര്യം കളിയാടും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
മകരം രാശിക്കാര്‍ക്ക് ആഡംബര ജീവിതം
കേതുവിന്റെ തുലാം രാശിയിലെ സംക്രമണം മകരം രാശിക്കാര്‍ക്ക് വളരെയേറെ നേട്ടങ്ങള്‍ സമ്മാനിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. ഇത് വഴി ധാരാളം പണം കൈയിലെത്തും. ആഡംബര ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ബിസിനസ് രംഗത്തുള്ളവര്‍ക്ക് മികച്ച നേട്ടം കൊയ്യാം. പരീക്ഷകളില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. പുത്തന്‍ വീട്ടില്‍ ഐശ്വര്യപൂര്‍ണമായ ജീവിതം കാത്തിരിക്കുന്നു.












Click it and Unblock the Notifications