Get Updates
Get notified of breaking news, exclusive insights, and must-see stories!

കേതു എത്തും കൈനിറയെ നേട്ടങ്ങളുമായി; പണത്തിൽ ആറാടാൻ ഭാഗ്യം കൈവരും, വിദേശ യാത്ര, ഈ രാശിക്കാരാണോ?

വേദ ജ്യോതിഷ പ്രകാരം ഏതെങ്കിലും ഗ്രഹമോ രാശിയോ അതിന്റെ നിലവിലെ ചലനം മാറ്റുകയാണെങ്കില്‍ മനുഷ്യ ജീവിതത്തില്‍ അതിന്റെ സ്വാധീനം ചെലുത്തുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ജ്യോതിഷികൾ കേതുവിനെ നിഗൂഢ ഗ്രഹമായാണ് കണക്കാക്കുന്നത്. നല്ലതും ചീത്തയുമായ ഫലങ്ങള്‍ നല്‍കുന്ന ഗ്രഹങ്ങളിൽ ഒന്ന് കൂടിയാണ് കേതു.

കേതുവിനെ സാധാരണയായി നമ്മളെല്ലാം ഒരു ദോഷഗ്രഹമായാണ് കണക്കാക്കുന്നത് എന്നതാണ് യാഥാർഥ്യം. എങ്കിലും കേതുവിന്റെ രാശിമാറ്റം പലപ്പോഴും ചില രാശിക്കാർക്ക് വലിയ ഭാഗ്യം തന്നെ കൊണ്ടുവരും. സ്വതവേ കേതുവിന് ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ 18 മാസമെടുക്കും. 2025 മെയ് മാസത്തിലാണ് ഇക്കുറി കേതു രാശിമാറ്റം നടത്തുന്നത്.

ketutransit2025new

അത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്താനുള്ള സാധ്യതയുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. കന്നി രാശിയിലേക്കാണ് ഈ വർഷം കേതു മാറുന്നത്. കേതു കന്നിരാശിയിലേക്ക് മാറുന്നതോടെ അഞ്ച് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ തന്നെ ഉണ്ടാവുമെന്നാണ് കരുതുന്നത്. ഏതെല്ലാം രാശിക്കാർക്കാണ് ഈ പ്രാവശ്യത്തെ കേതുവിന്റെ രാശിമാറ്റം ഭാഗ്യം കൊണ്ടുവരുന്നതെന്ന് അറിയാം.

മിഥുനം രാശി: വലിയ നേട്ടങ്ങൾ ഉണ്ടാകുന്ന രാശിയാണ് മിഥുനം. ഇവർക്ക് ജീവിതത്തിൽ കാര്യമായ വിജയമുണ്ടാകും. ഇവരുടെ സമ്പാദ്യത്തിൽ വർധന വരും. ഇവർക്ക് ജീവിതത്തിൽ ആഗ്രഹിച്ചതൊക്കെ നേടാനാകും. ജോലിയിൽ കാര്യമായ മുന്നേറ്റം ഉണ്ടാകും. ഇവരെ തേടി സ്ഥാനക്കയറ്റം വരും. വലിയ സാമ്പത്തിക നേട്ടങ്ങളാവും ഇവർക്ക് ഉണ്ടാവുക.

തുലാം രാശി: ഇത്തവണത്തെ കേതുവിന്റെ മാറ്റം കാര്യമായ നേട്ടങ്ങൾ കൊണ്ടുവരുന്ന രാശിയാണിത്. ഇവർക്ക് ബിസിനസിൽ മുന്നേറാൻ സാധിക്കും. തുലാം രാശിക്കാരുടെ സമ്പത്ത് കുതിച്ചുയരും. ജോലിയിൽ ശമ്പളം കൂടും. ഇക്കൂട്ടരുടെ സാമ്പത്തിക ബാധ്യതകൾ ഒരുപരിധി വരെ തീരും. നല്ലൊരു നാളെ ഇവർക്ക് മുൻപിലുണ്ടാവും.

മകരം രാശി: ബിസിനസിൽ ഈ രാശിക്കാർക്ക് നല്ല നേട്ടങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഇവരുടെ സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചപ്പെടും. ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും മകരം രാശിക്കാർക്ക് സ്വന്തമാക്കാൻ കഴിയും. വിദേശത്ത് വിദ്യാഭ്യാസം നേടാനുള്ള യോഗവും മത്സര പരീക്ഷകളിൽ ജയിക്കാനുള്ള അവസരവും ഇവർക്കുണ്ടാവും.

വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് ജീവിതത്തിൽ കാര്യമായ ഉയർച്ച തന്നെയാണ് കാത്തിരിക്കുന്നത്. ഇവരുടെ ആരോഗ്യം മെച്ചപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട. സമ്പാദ്യം വിചാരിച്ചതിലും വേഗത്തിൽ കൂടും. ഇവർക്ക് നിലവിലുണ്ടായിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെടും. പഠനത്തിൽ ഇവർ നന്നായി ശോഭിക്കും. വിദേശ യാത്രയ്ക്ക് അവസരം വന്നുചേരും.

ചിങ്ങം രാശി: കേതുവിന്റെ രാശിമാറ്റം നല്ല രീതിയിൽ ബാധിക്കുന്നവർ ആയിരിക്കും ചിങ്ങം രാശിക്കാർ. ഇവരുടെ മാനസിക പ്രയാസങ്ങൾ ഇല്ലാതാകും. ജീവിതം കൂടുതൽ ഉയർന്ന നിലവാരത്തിലാവും. സാമ്പത്തിക കാര്യങ്ങളിൽ ഇവർ മുന്നേറും. ഇവരുടെ സ്വത്തുവകകളിൽ വർധന വരും. ഇവർക്ക് വിദേശത്ത് ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+