രാജയോഗത്തിലൂടെ കോടീശ്വരനാകും, എതിരാളികളെ മലർത്തിയടിച്ച് മുന്നേറും; നിങ്ങൾ ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ രാഹുകേതുക്കൾക്ക് വലിയ പ്രാധാന്യമുണ്ട്. മായാവി ഗ്രഹങ്ങളെന്നും നിഴല്‍ ഗ്രഹങ്ങളെന്നും അറിയപ്പെടുന്ന ഇവ ഓരോ വ്യക്തിയുടെയും ജാതകത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ട് വരാൻ കാരണമാവും എന്നതാണ് പ്രധാന കാര്യം. അതിൽ തന്നെ വളരെ പ്രാധാന്യം അർഹിക്കുന്ന ഗ്രഹമാണ് കേതു. ഈ ഗ്രഹം വിചാരിച്ചാൽ നിങ്ങളുടെ ജീവിതം നിമിഷ നേരം കൊണ്ട് മാറുമെന്ന് തന്നെ സാരം.
വേദ ജ്യോതിഷപ്രകാരം നവഗ്രഹങ്ങളുടെ ഇടയില്‍ സ്വഭാവപരമായി ഏതാണ്ട് ജോടികളെപ്പോലെ പ്രവര്‍ത്തിക്കുന്ന ഗ്രഹങ്ങൾ ഒന്നിലധികമുണ്ട്. സൂര്യന്‍-ചൊവ്വ അത്തരമൊരു ജോടിയാണ് എന്നാണ് പറയപ്പെടുന്നത്. ശനി-രാഹു മറ്റൊരു കൂട്ടരാണ്. ഇതേ സാമ്യങ്ങളുടെ പേരിൽ 'ഒരേതൂവല്‍ പക്ഷികള്‍' എന്ന വിശേഷണം ഉള്ള ഗ്രഹങ്ങളാണ് ചൊവ്വയും കേതുവും. ഇവ ഏതാണ്ട് ഒരേ പോലെ പ്രവർത്തിക്കുന്നു എന്നതിനാലാണ് ഇത്.

പ്രവര്‍ത്തനരീതിയില്‍, ഫലദാനത്തില്‍ ഒക്കെ കേതുവില്‍ ചൊവ്വയുടെ ചില അടയാളങ്ങൾ നിങ്ങൾക് കൃത്യമായി കാണാം. മാത്രമല്ല ഇരുഗ്രഹങ്ങളുടെയും ദശാവര്‍ഷങ്ങള്‍ തുല്യമാണ് (7 വര്‍ഷം) എന്നതും ഇതിനോട് കൂട്ടി വായിക്കേണ്ടതുണ്ട്. ഇക്കുറി ചൊവ്വയെ വിട്ടേക്കൂ. നമ്മുടെ കേതു രാശി മാറുമ്പോൾ ധാരാളം നേട്ടങ്ങളാണ് ആളുകൾ ലഭിക്കുക. എല്ലാ രാശിക്കാർക്കും കിട്ടില്ലെങ്കിലും ചില രാശിക്കാർക്ക് ഇത് ഗുണമാവും. ഏതൊക്കെ എന്ന് നോക്കാം.
മേടം രാശി: ഇത്തവണ കേതുവിന്റെ മാറ്റത്തിലൂടെ ബിസിനസില്‍ വലിയ ലാഭം തന്നെ ഇവർക്ക് ഉണ്ടാകും. കരിയറില്‍ പ്രതീക്ഷിച്ച വിജയം നേടാനും നന്നായി മുന്നേറാനും ഇവർക്ക് കഴിയുമെന്ന പ്രത്യേകത കൂടിയുണ്ട്. നിങ്ങൾ ചെയ്യുന്ന ജോലികൾ പൂർണമായി വിലമതിക്കപ്പെടും എന്നതാണ് മറ്റൊരു പ്രധാന കാര്യം. കേതുവിന്റെ രാശിമാറ്റത്തിലൂടെ ഭാഗ്യത്തിന്റെ പൂർണ പിന്തുണ നിങ്ങളെ തേടിയെത്തും എന്ന കാര്യവും മറക്കരുത്.
മിഥുനം രാശി: ഇവർക്ക് വരാനിരിക്കുന്നത് നേട്ടങ്ങളുടെ കാലമാണ്. എതിരാളികളെ തോൽപ്പിച്ച് മുന്നേറാനും കൂടുതൽ നേട്ടം ഉണ്ടാക്കാനും ഒക്കെ ഇവർക്ക് സാധിക്കും. കാലങ്ങളായി അലട്ടുന്ന രോഗങ്ങളിൽ നിന്ന് ഇവർ മുക്തി നേടുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുമെന്നതാണ് പ്രധാന പ്രത്യേകത. ദാമ്പത്യ ജീവിതത്തിൽ സുഖവും സന്തോഷമുണ്ടാകും. സാമ്പത്തിക പുരോഗതി തീർച്ചയാണ്, അത് ഏത് വിധേനയും വന്നുചേരാം.
കര്‍ക്കടകം രാശി: ഈ രാശിക്കാർക്ക് കേതുവിന്റെ മാറ്റം ഉറപ്പായും ഗുണകരമായിരിക്കും. വ്യവസായികൾക്ക് അനുകൂലമായ കാലഘട്ടമാണ് വരാനിരിക്കുന്നത്. ബിസിനസിൽ വലിയ ലാഭം തന്നെ എല്ലാവർക്കും പ്രതീക്ഷിക്കാം. സാമ്പത്തിക സ്ഥിതി നന്നാവും. നിലവിലെ ജോലിയിൽ പ്രമോഷൻ ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
കന്നി രാശി: കേതു മാറുമ്പോൾ ഈ രാശിക്കാരുടെ ജീവിതവും അതിന് അനുസരിച്ച് മെച്ചപ്പെടും. ഈ കാലയളവില്‍ കടബാധ്യതകളില്‍ നിന്ന് മോചനം ലഭിക്കാൻ ഏറ്റവും സാധ്യതയുണ്ട് എന്നതാണ് പ്രത്യേകത. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. നിയമപരമായുള്ള കാര്യങ്ങളിൽ കേസുകൾ ഉൾപ്പെടെ വിജയം പ്രതീക്ഷിക്കാം. ബിസിനസിലും കരിയറിലും നേട്ടങ്ങൾ ഉറപ്പാണ്. സാമ്പത്തികമായി അഭിവൃദ്ധിപ്പെടുകയും ചെയ്യും.












Click it and Unblock the Notifications