Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് 2026 വരെ അടിപൊളി ജീവിതം, പുതിയ വസ്‌തു വാങ്ങും; നിക്ഷേപത്തിൽ ലാഭം, നല്ല ജോലിയും..!

വേദ ജ്യോതിഷത്തിൽ കേതുവിന് നിഴൽ ഗ്രഹമായിട്ടാണ് പൊതുവെ അറിയപ്പെടുന്നത്. ഇത് ഒരു വ്യക്തിയുടെ മാനസിക പോരാട്ടമായും ആത്മീയ അവബോധവുമായും ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. പൊതുവെ ജാതകത്തിൽ പാപഗ്രഹത്തിന്റെ ശക്തമായ സ്ഥാനം ആ വ്യക്തിക്ക് മാനസിക സമാധാനവും സമൃദ്ധിയും ലഭിക്കാൻ ഇടയാക്കുന്ന കാര്യമാണ്. കേതു സാധാരണ ഗ്രഹങ്ങളെ പോലെയല്ലെന്ന് ഇതിൽ നിന്ന് മനസിലാക്കാം.

കേതുവിന് ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ 18 മാസമാണ് എടുക്കാറുള്ളത്. കഴിഞ്ഞ മാസം കേതു ചിങ്ങ രാശിയിലേക്ക് പ്രവേശിച്ചിരുന്നു. 2026 വരെ ഇവിടെ തന്നെ തുടരും എന്നതാണ് പ്രധാന പ്രത്യേകത. ഈ സംക്രമണം 12 രാശികളെയും ബാധിക്കുമെങ്കിലും അതൊരിക്കലും ഒരുപോലെ ആയിരിക്കില്ല. ഈ സമയം ചിലർക്ക് വലിയ അനുഗ്രഹമായിരിക്കും എന്നതാണ് പ്രധാന കാര്യം.

astrologynew

സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും ശക്തമായ സാധ്യതകളാണ് ഇക്കൂട്ടർക്ക് ഉണ്ടാവുക. ഭാഗ്യത്തിന്റെ പൂർണ പിന്തുണയും ഇവർക്ക് ലഭിക്കും ലഭിക്കും. രാഹുവും കേതുവുമൊക്കെ മറ്റ് ഗ്രഹങ്ങളെ പോലെയല്ലെന്ന് നേരത്തെ പറഞ്ഞല്ലോ, എന്നാൽ അവയുടെ സ്വാധീനം മറ്റുള്ളവയിൽ വേറിട്ട് നിൽക്കുന്നതല്ല. അത് നല്ല രീതിയിൽ ഉള്ളതായിരിക്കും. കേതുവിന്റെ പ്രത്യേക അനുഗ്രഹം ഏതൊക്കെ രാശികൾക്ക് ലഭിക്കുമെന്ന് നോക്കാം.

ധനു രാശി: തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും. പങ്കാളിത്ത ബിസിനസുകൾക്ക് അനുകൂലം. വർഷമദ്ധ്യം ചെറിയ തടസ്സങ്ങൾ നേരിടാം, പക്ഷേ ക്ഷമയോടെ മുന്നോട്ട് പോകുക. വരുമാനത്തിൽ വർധനവുണ്ടാകും, പക്ഷേ ധനവ്യയം നിയന്ത്രിക്കുക. വർഷാവസാനം സ്വത്ത് സംബന്ധമായ നേട്ടങ്ങൾ പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും. അവിവാഹിതർക്ക് വിവാഹ യോഗം. ആരോഗ്യം മെച്ചപ്പെടും, പക്ഷേ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ധ്യാനം, യോഗ എന്നിവ ശീലിക്കുക.

കുംഭം രാശി: ജോലിയിൽ പുരോഗതിയും അംഗീകാരവും. വിദേശ ജോലി തേടുന്നവർക്ക് അവസരങ്ങൾ കൈവരും.ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഇവർക്ക് ഈ കാലയളവിൽ കടങ്ങൾ വീട്ടാൻ കഴിയും. വർഷാവസാനം പുതിയ നിക്ഷേപങ്ങൾ ഗുണം ചെയ്യും. വിവാഹ വിഷയങ്ങളിൽ തീർപ്പുണ്ടാകും. പ്രണയ ബന്ധങ്ങൾ ശക്തമാകും. മാനസിക സന്തോഷം വർധിക്കും, പക്ഷേ ശാരീരിക ക്ഷീണം ഒഴിവാക്കാൻ വിശ്രമം വേണം. പുതിയ ഭൂമിയോ വസ്‌തുവോ വാങ്ങാൻ സാധ്യത.

കർക്കിടകം രാശി: കരിയറിൽ പുരോഗതി, പക്ഷേ വർഷമദ്ധ്യം തടസങ്ങൾക്ക് സാധ്യതയുണ്ട്. സർക്കാർ കാര്യങ്ങളിൽ ശ്രദ്ധ വേണം. ചെലവുകൾ വർധിക്കും. പണമിടപാടുകളിൽ ജാഗ്രത. വർഷാവസാനം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരം. മക്കളിൽ നിന്ന് സന്തോഷ വാർത്ത ലഭിക്കാനിടയുണ്ട്. ആരോഗ്യത്തിൽ ചെറിയ അസ്വസ്ഥതകൾ ഉണ്ടാവാമെങ്കിലും വ്യായാമവും ആരോഗ്യകരമായ ഭക്ഷണവും ശീലിക്കുക.

വൃശ്ചികം രാശി: ബിസിനസിൽ ലാഭം, തൊഴിൽ മാറ്റങ്ങൾ അനുകൂലം. മത്സരപരീക്ഷകളിൽ വിജയംഉണ്ടാവാനും സാധ്യത. വരുമാന വർധന. സ്വത്ത് വാങ്ങുന്നതിന് അനുകൂല സമയം. അവിവാഹിതർക്ക് വിവാഹ യോഗം. ദാമ്പത്യ ജീവിതത്തിൽ ഐക്യം. ആരോഗ്യം മെച്ചപ്പെടും. മാതാപിതാക്കളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.

മേടം രാശി: ജോലിയിൽ വെല്ലുവിളികൾ, ഉണ്ടാവുമെങ്കിലും പക്ഷേ പുതിയ അവസരങ്ങൾ തുറന്ന് വരും. ഔദ്യോഗിക യാത്രകൾ ഗുണം ചെയ്യും. വരവിനേക്കാൾ ചെലവ് വർധിക്കും. ധനനഷ്‌ടം ഒഴിവാക്കാൻ ജാഗ്രത. കുടുംബത്തിൽ ചെറിയ അസ്വസ്ഥതകൾ ഉണ്ടായാലും കാര്യമാക്കേണ്ട. എല്ലാം ക്ഷമയോടെ കൈകാര്യം ചെയ്യുക. ആരോഗ്യം മെച്ചപ്പെടും. നിക്ഷേപത്തിൽ ലാഭം ഉറപ്പാണ്. കൂടാതെ പുതിയ ജോലിക്കും സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+